1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
295 ഏക്കറിൽ 10000 ത്തോളം കച്ചവടക്കാരും 50000 ത്തോളം സന്ദർശകരും; കൊവിഡ് കേന്ദ്രമായി കൊയമ്പേട്
295 ഏക്കറിൽ 10000 ത്തോളം കച്ചവടക്കാരും 50000 ത്തോളം സന്ദർശകരും; കൊവിഡ് കേന്ദ്രമായി കൊയമ്പേട്
സ്വന്തം ലേഖകൻ: വുഹാനില്‍ ഒരു മാര്‍ക്കറ്റില്‍ നിന്നാണ് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ചെന്നൈയില്‍ കോയമ്പേട് മാര്‍ക്കറ്റ് രോഗവ്യാപനത്തിന്റെ പ്രധാന കേന്ദ്രമായി മാറുകയാണ്. ലോക്കഡൌൺ പ്രഖ്യാപിച്ച ശേഷവും കോയമ്പേട് മാര്‍ക്കറ്റില്‍ വ്യാപാരം തടസ്സമേതുമില്ലാതെ തുടര്‍ന്നു. സാമൂഹികമായ അകലം പാലിക്കലോ മാസ്‌ക് ധരിക്കലോ ഉണ്ടായില്ല. മുപ്പതിനായിരത്തോളം ആളുകളാണ് ഓരോ ദിവസവും പഴവും പച്ചക്കറിയും പൂക്കളുമെല്ലാം വാങ്ങാനായി മാര്‍ക്കറ്റില്‍ കയറിയിറങ്ങിയത്. …
69,179 പ്രവാസികള്‍ ഇറങ്ങാനുള്ള കണ്ണൂരിനെ ഒഴിവാക്കി; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി
69,179 പ്രവാസികള്‍ ഇറങ്ങാനുള്ള കണ്ണൂരിനെ ഒഴിവാക്കി; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങളില്‍നിന്ന് വരുന്ന മലയാളികളെ എത്തിക്കുന്നതില്‍നിന്നു കണ്ണൂര്‍ വിമാനത്താവളത്തെ ഒഴുവാക്കിയ നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസമായി 2250 പേരാണ് എത്തിച്ചേരുക. കണ്ണൂര്‍ വിമാനത്താവളം വഴി വീട്ടിലേക്ക് മടങ്ങാന്‍ 69,179 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ മറ്റ് വിമാനത്താവളങ്ങളില്‍ ഇറങ്ങിയാല്‍ ഉണ്ടാകുന്ന …
പ്രവാസികളുടെ മടക്കം; എത്തുക 2250 പേർ മാത്രം; വിമാനങ്ങളുടെ ഷെഡ്യൂൾ ഇങ്ങനെ
പ്രവാസികളുടെ മടക്കം; എത്തുക 2250 പേർ മാത്രം; വിമാനങ്ങളുടെ ഷെഡ്യൂൾ ഇങ്ങനെ
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽനിന്ന് ആദ്യ ഘട്ടത്തിൽ എത്തുക 2250 പേർ. ആദ്യ 5 ദിവസങ്ങളിലായി ഇവർ സംസ്ഥാനത്ത് എത്തിച്ചേരുമെന്നാണ് കേന്ദ്രത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി പിണറായി വി‍ജയൻ പറഞ്ഞു. ആകെ 80,000 പേരെയാണ് കേരളത്തിലേക്ക് എത്തിക്കുന്നതെന്നും വിവരമുണ്ട്. മുന്‍ഗണനാ പട്ടികയിലുള്ളത് 1,68,136 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലേക്ക് വരാൻ 4.27 ലക്ഷംപേരാണ് നോർക്കവഴി റജിസ്റ്റർ ചെയ്തത്. …
സംസ്ഥാനത്ത് കൊവിഡ് കേസുകളില്ലാത്ത മൂന്നാം ദിനം; ലോക്ക്ഡൌൺ മാർഗനിർദേശങ്ങൾ പുതുക്കി
സംസ്ഥാനത്ത് കൊവിഡ് കേസുകളില്ലാത്ത മൂന്നാം ദിനം; ലോക്ക്ഡൌൺ മാർഗനിർദേശങ്ങൾ പുതുക്കി
സ്വന്തം ലേഖകൻ: തുടർച്ചയായി രണ്ടാം ദിവസവും കേരളത്തിൽ പുതിയ കൊവിഡ് കേസുകളില്ല. അതേസമയം കൊവിഡ് ചികിത്സയിലുള്ള 61 പേർക്ക് രോഗം ഭേദമായി. ഇതോടെ ഇനി 34 പേർ മാത്രമാണ് കേരളത്തിൽ ഇനി ചികിത്സയിൽ ബാക്കിയുള്ളൂ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ: ഇടുക്കി-11, കോഴിക്കോട്-4, …
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരുന്നവര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ അറിയാം
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരുന്നവര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ അറിയാം
സ്വന്തം ലേഖകൻ: കൊവിഡ് രോഗത്തിൻ്റെ ഭീഷണിയിൽ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് കേരളത്തിലേക്ക് മടങ്ങി വരുന്നതിനായി പാലിക്കേണ്ട നടപടിക്രമങ്ങൾ അറിയാം. മടങ്ങി വരാന്‍ ഉദ്ദേശിക്കുന്ന ജില്ലയുടെ കലക്ടറില്‍ നിന്നും യാത്രാ അനുമതി വാങ്ങേണ്ടതാണ്. ഇതിനായി യാത്ര ചെയ്യുന്ന അംഗങ്ങളുടെ വിവരങ്ങള്‍ നോര്‍ക്കാ രജിസ്ട്രേഷന്‍ ഐഡി ഉപയോഗിച്ച് കൊവിഡ് 19 ജാഗ്രത വെബ്സെറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. (വെബ് വിലാസം: …
“നീയറിഞ്ഞോ, മേലെ മാനത്ത്,” ഡല്‍ഹിയില്‍ മദ്യശാലകള്‍ തുറന്നു; തിക്കും തിരക്കും കൂട്ടത്തല്ലും
“നീയറിഞ്ഞോ, മേലെ മാനത്ത്,” ഡല്‍ഹിയില്‍ മദ്യശാലകള്‍ തുറന്നു; തിക്കും തിരക്കും കൂട്ടത്തല്ലും
സ്വന്തം ലേഖകൻ: ഡല്‍ഹിയില്‍ ലോക്ക്ഡൗണിന് ശേഷം മദ്യവില്‍പനശാലകള്‍ തുറന്നപ്പോള്‍ മദ്യം വാങ്ങാനെത്തിയത് ആയിരത്തിലധികം പേര്‍. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒരുപാട് ആളുകളാണ് മദ്യ ശാലകളുടെ പുറത്ത് കൂട്ടം കൂടി നിന്നത്. സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ പോലിസ് സ്ഥലത്തെത്തി. മദ്യശാലയ്ക്കു മുന്നില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പോലിസ് ലാത്തിവീശി. തുടര്‍ന്ന് കിഴക്കന്‍ ഡല്‍ഹിയിലെ മദ്യകടകള്‍ …
നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സൌജന്യ സിമ്മുമായി ബി‌എസ്‌എൻ‌എൽ
നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സൌജന്യ സിമ്മുമായി ബി‌എസ്‌എൻ‌എൽ
സ്വന്തം ലേഖകൻ: വിദേശത്ത് നിന്നും സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് സൗജ്യന്യമായി സിം നല്‍കുമെന്ന് ബി.എസ്.എന്‍.എല്‍ അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും ആശയവിനിമയം നടത്താന്‍ ഉദ്ദേശിച്ചാണ് സൗജന്യമായി മൊബൈല്‍ നമ്പര്‍ നല്‍കുന്നത്. നേരത്തെ ഉണ്ടായിരുന്ന സിം ദീര്‍ഘകാലം ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്ന് വിച്ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വീണ്ടും പ്രവര്‍ത്തനക്ഷമമമാക്കും. സിം നഷ്ടപ്പെട്ടതാണെങ്കില്‍ അതേ നമ്പറില്‍ സിം കാര്‍ഡ് നല്‍കുമെന്നും ബി.എസ്.എന്‍.എല്‍ …
കൊവിഡ് പ്രതിസന്ധി അവസരമാക്കി വ്യവസായ കേരളം; സംരഭങ്ങൾക്ക് ഒരാഴ്ചയിൽ അനുമതി
കൊവിഡ് പ്രതിസന്ധി അവസരമാക്കി വ്യവസായ കേരളം; സംരഭങ്ങൾക്ക് ഒരാഴ്ചയിൽ അനുമതി
സ്വന്തം ലേഖകൻ: പുതിയ സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക് വരുന്ന വ്യവസായ സംരഭകര്‍ക്ക് സ്ഥാപനങ്ങള്‍ തുടങ്ങാന്‍ ഒരാഴ്ചയ്ക്കകം ലൈസന്‍സ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപാധികളോടെയായിരിക്കും ലൈസന്‍സ് നല്‍കുക. ഒരു വര്‍ഷത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം നേടിയ അസാധാരണ നേട്ടം സംസ്ഥാനത്തെ സുരക്ഷിതമായ പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റിയിട്ടുണ്ട്. ഈ മഹാമാരിക്കിടയിലും …
ഹന്ദ്വാര ഏറ്റുമുട്ടലിൽ ലഷ്കർ കമാൻഡറെ വധിച്ച് സൈന്യം; മരിച്ച സൈനികർക്ക് ആദരവുമായി മോദി
ഹന്ദ്വാര ഏറ്റുമുട്ടലിൽ ലഷ്കർ കമാൻഡറെ വധിച്ച് സൈന്യം; മരിച്ച സൈനികർക്ക് ആദരവുമായി മോദി
സ്വന്തം ലേഖകൻ: ഹന്ദ്വാരയില്‍ ഏറ്റുമുട്ടലിനിടെ മരിച്ച സൈനികരുടെ ധീരതയും ത്യാഗവും രാജ്യം മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മാര്‍ത്ഥതയോടെ രാജ്യസേവനം നടത്തിയെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായി വിശ്രമമില്ലാതെ സൈനികര്‍ ജോലി ചെയ്തെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. സൈനികരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുംഖത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി. ഹന്ദ്വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് മരിച്ചത്. …
കോവിഡ് പോരാളികൾക്ക് ആദരമർപ്പിച്ച് ഇന്ത്യൻ സൈന്യം; ആശുപത്രികളിൽ പുഷ്പവൃഷ്ടി
കോവിഡ് പോരാളികൾക്ക് ആദരമർപ്പിച്ച് ഇന്ത്യൻ സൈന്യം; ആശുപത്രികളിൽ പുഷ്പവൃഷ്ടി
സ്വന്തം ലേഖകൻ: കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് വ്യോമസേനയും നാവിക സേനയും. തിരുവനന്തപുരം ജില്ലയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ രാപ്പകല്‍ അധ്വാനിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശുപത്രി അധികര്‍ക്കും വ്യോമസേനയുടെ നേതൃത്വത്തിൽ ആദരമര്‍പ്പിച്ചു. ആദരമർപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രികള്‍ക്കു മുകളില്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തി. നാവിക സേനയുടെ ചേതക് ഹെലികോപ്റ്റർ എറണാകുളം ജില്ലാ ആശുപത്രിക്ക് മുകളിൽ ഇന്ന് പുഷ്പ …