1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2017

സ്വന്തം ലേഖകന്‍: ബാബ്‌റി മസ്ജിദ് കേസില്‍ വിചാരണ നേരിടാന്‍ തയ്യാറെന്ന് അദ്വാനി, വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു. സുപ്രീം കോടതിയിലാണ് അദ്വാനിയുടെ അഭിഭാഷകന്‍ നിലപാട് അറിയിച്ചത്. ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ വിചാരണ നേരിടാന്‍ തയാറാണെന്ന് ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും സുപ്രീം കോടതിയെ അറിയിച്ചു.

ഗൂഢാലോചനക്കുറ്റം ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് ഇരുവരും അഭിഭാഷകന്‍ മുഖേന നിലപാട് അറിയിച്ചത്. അതേസമയം അദ്വാനി ഉള്‍പ്പെടെ 12 പേരെ ബാബ്‌റി മസ്ജിദ് തകര്‍ത്തതിനു പിന്നിലെ ഗൂഢാലോചക്കുറ്റം ചുമത്തി വിചാരണ നടത്തണമെന്ന സി.ബി.ഐയുടെ അപേക്ഷയില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവെച്ചു.

അയോധ്യ വിഷയത്തില്‍ രണ്ട് കേസുകളാണ് നിലവിലുള്ളത്. ഒന്ന് ബാബറി മസ്ജിദ് പൊളിക്കുന്ന സമയത്ത് അവിടെ സന്നിഹിതരായിരുന്ന ആയിരക്കണക്കിന് കരസേവകര്‍ക്കെതിരെയുള്ളത്. മറ്റൊന്ന് അദ്വാനിക്കും ബിജെപി നേതാക്കള്‍ക്കും എതിരെയുള്ളതും. രണ്ടും ഒരു കോടതിയിലേക്ക് മാറ്റണമെന്നും ഗൂഢാലോചന കേസില്‍ വെറുതെ വിട്ടവരെ വിചാരണ നടത്താന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.

സിബിഐയുടെ വാദത്തോട് അനുകൂലിച്ച കോടതി രണ്ടര പതിറ്റാണ്ടായിട്ടും കേസില്‍ തീര്‍പ്പുണ്ടാവാത്തത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. കേസുകളെല്ലാം ഒരു കോടതിയിലേക്ക് മാറ്റി രണ്ടു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം നല്‍കുമെന്ന് കോടതി വാക്കാല്‍ പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ക്കലിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 21 പേര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ഇതില്‍ 14 പേര്‍ ബിജെപിക്കാരായിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 21 പേര്‍ക്കുമെതിരെയുള്ള കേസ് അവസാനിപ്പിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.