1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജോയ് അറയ്ക്കലിന്റെ മരണത്തില്‍ വഴിത്തിരിവ്; അന്വേഷണം വേണമെന്ന് മകന്‍ ദുബായ് പോലീസിനോട്
ജോയ് അറയ്ക്കലിന്റെ മരണത്തില്‍ വഴിത്തിരിവ്; അന്വേഷണം വേണമെന്ന് മകന്‍ ദുബായ് പോലീസിനോട്
സ്വന്തം ലേഖകൻ: പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മരണത്തില്‍ വഴിത്തിരിവ്. അന്വേഷണം ആവശ്യപ്പെട്ട് മകന്‍ ദുബായ് പോലീസില്‍ പരാതി നല്‍കി. ജോയ് അറയ്ക്കലിന്റെ കമ്പനിയിലെ ഒരു വ്യക്തിക്കെതിരെ സംശയം പ്രകടിപ്പിച്ചാണ് പരാതി. കമ്പനി നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതി വൈകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജോയ് അറയ്ക്കലിന്റെ മരണത്തിലെത്തിയത് എന്നാണ് സംശയം. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് …
ഇഷ്ടഭക്ഷണം പാമ്പിന്റെ പിത്താശയവും ഒച്ചുകളും; ചൈനക്കാരന്റെ ശ്വാസകോശത്തില്‍ വിരകള്‍
ഇഷ്ടഭക്ഷണം പാമ്പിന്റെ പിത്താശയവും ഒച്ചുകളും; ചൈനക്കാരന്റെ ശ്വാസകോശത്തില്‍ വിരകള്‍
സ്വന്തം ലേഖകൻ: മാസങ്ങളായി തുടരുന്ന ശ്വാസതടസവും അതുസംബന്ധിച്ച പ്രയാസങ്ങളുമായി ഡോക്ടറെ കാണിക്കാന്‍ എത്തിയതായിരുന്നു കിഴക്കന്‍ ചൈന സ്വദേശിയായ വാങ്. സാധാരണയായ എന്തെങ്കിലും അസുഖമാകും ശ്വാസതടസത്തിന് കാരണമെന്നാണ് ആ സമയം വരെ അയാളും വിശ്വസിച്ചിരുന്നത്. എന്നാല്‍ ഡോക്ടര്‍മാരുടെ വിശദമായ പരിശോധനയ്ക്ക് ശേഷം സിടി സ്‌കാന്‍ റിപ്പോര്‍ട്ട് കൂടി കണ്ടപ്പോള്‍ വാങ് ശരിക്കും ഞെട്ടി. തന്റെ ശ്വാസകോശത്തില്‍ ജീവനുള്ള …
കടക്കെണിയിൽ കുടുങ്ങി യുഎഇ എക്സ്ചേഞ്ച് ഉടമ ബി.ആർ ഷെട്ടി; അതിശയിപ്പിക്കുന്ന വീഴ്ച്ച
കടക്കെണിയിൽ കുടുങ്ങി യുഎഇ എക്സ്ചേഞ്ച് ഉടമ ബി.ആർ ഷെട്ടി; അതിശയിപ്പിക്കുന്ന വീഴ്ച്ച
സ്വന്തം ലേഖകൻ: ഗൾഫിലെ വമ്പൻ വ്യവസായായി വളർന്ന ഷെട്ടിയുടെ അവിശ്വസനീയമായ തകർച്ചയുടെ കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. 970 കളുടെ തുടക്കത്തിലാണ് ഷെട്ടി വെറും 500 രൂപയുമായി ഗൾഫ് മണ്ണിൽ കാലു കുത്തിയത്. പിന്നീട് ഫോബ്‌സിന്റെ 2018ലെ ശതകോടീശ്വര പട്ടികയിൽ 4.2 ബില്യൺ ഡോളർ വ്യക്തിഗത സമ്പത്ത് സൃഷ്ടിച്ച കോടീശ്വരനായി മാറി. എന്‍.എം.സി ഹെല്‍ത്ത്, യു.എ.ഇ …
“ഞാൻ എല്ലാം വിൽക്കാൻ പോകുന്നു”: ഒറ്റ ട്വീറ്റില്‍ ഇലോൺ മസ്‌കിന് നഷ്ടമായത് ഒരു ലക്ഷം കോടി രൂപ!
“ഞാൻ എല്ലാം വിൽക്കാൻ പോകുന്നു”: ഒറ്റ ട്വീറ്റില്‍ ഇലോൺ മസ്‌കിന് നഷ്ടമായത് ഒരു ലക്ഷം കോടി രൂപ!
സ്വന്തം ലേഖകൻ: വിവിധ വിഷയങ്ങളില്‍ ട്വീറ്റുകളുമായി നിരവധി തവണ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിൽ പേരുകേട്ടയാളാണ് സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്. ഇടയ്ക്കിടിടെ ഒരു കാരണം പറയാതെ ഓണ്‍ലൈനില്‍ നിന്ന് അപ്രത്യക്ഷനാകുന്ന ഒരു പതിവും ഇലോണ്‍ മസ്‌കിനുണ്ട്. ട്വിറ്ററില്‍ എപ്പോഴും തമാശ ഒളിപ്പിച്ച് പോസ്റ്റ് ഇടുന്ന മസ്‌കിന് ആരാധകര്‍ ഏറെയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഒരു …
പ്രവാസികളുടെ മടക്കം: ഉടൻ പ്രായോഗിക നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി
പ്രവാസികളുടെ മടക്കം: ഉടൻ പ്രായോഗിക നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: സംസ്ഥാനത്തേക്ക് മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ ഉടന്‍ പ്രായോഗിക നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് വേണ്ട സൗകര്യമൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അനുകൂല നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഉടന്‍ തന്നെ പ്രായോഗിക നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവാസികള്‍ മടങ്ങിവരുമ്പോള്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സംസ്ഥാന …
ആളും ആരവവും ആനയും കുടമാറ്റവുമില്ലാതെ ഒരു തൃശ്ശൂര്‍ പൂരം കടന്നുപോകുമ്പോൾ…
ആളും ആരവവും ആനയും കുടമാറ്റവുമില്ലാതെ ഒരു തൃശ്ശൂര്‍ പൂരം കടന്നുപോകുമ്പോൾ…
സ്വന്തം ലേഖകൻ: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകളില്‍ മാത്രമൊതുങ്ങി ഇന്ന് തൃശ്ശൂര്‍പൂരം. രാവിലെ ഒന്‍പതുമണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങുകള്‍ക്ക് ശേഷം പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ അടക്കും. പൊതുജനങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയാണ് ചടങ്ങുകള്‍ നടത്തുക. തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ ഒരു ആനയുടെ പുറത്ത് നടത്തണമെന്നാവശ്യം കളക്ടര്‍ തള്ളിയിരുന്നു. ഒരു ആനപ്പുറത്ത് ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കണമെന്ന് പാറമേക്കാവ് …
രാജ്യത്ത് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസ് നിരോധനം മേയ് 17 വരെ നീട്ടാൻ തീരുമാനം
രാജ്യത്ത് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസ് നിരോധനം മേയ് 17 വരെ നീട്ടാൻ തീരുമാനം
സ്വന്തം ലേഖകൻ: ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം മേയ് 17 വരെ നീട്ടാന്‍ തീരുമാനം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യവ്യാപക ലോക്ക്ഡൗണ്‍ മേയ് 17 വരെ നീട്ടിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് വിമാന സര്‍വീസുകള്‍ നീട്ടിവെക്കുന്നതായി പ്രഖ്യാപനം ഉണ്ടായത്. അന്താരാഷ്ട്ര …
ലോക്ക്ഡൌൺ! 5 രൂപയ്ക്ക് ശരീരം വിൽക്കാൻ കൊൽക്കത്തയിലെ ലൈംഗിക തൊഴിലാളികൾ
ലോക്ക്ഡൌൺ! 5 രൂപയ്ക്ക് ശരീരം വിൽക്കാൻ കൊൽക്കത്തയിലെ ലൈംഗിക തൊഴിലാളികൾ
സ്വന്തം ലേഖകൻ: ലോക്ക്ഡൌൺ അന്തമില്ലാതെ തുടരുന്നതോടെ കൊൽക്കത്തയിലെ ലൈംഗിക തൊഴിലാളികളുടെ ജീവിതം നരകതുല്യമായിരിക്കുകയാണ്. കോവിഡ്–19നെ തുടർന്ന് മാർച്ച് 26 മുതല്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കൊൽക്കത്തയിലെ ലൈംഗിക തൊഴിലാളികൾ പെരുവഴിയിലായി. 620 രൂപ മാസവാടക പോലും നൽകാൻ കഴിയാത്ത അവസ്ഥയിൽ അഞ്ച് രൂപയ്ക്കാണ് ശരീരം വിൽക്കുന്നതെന്ന് ലൈംഗിക തൊഴിലാളികൾ പറയുന്നു. ശകതിയായി ഒരു കാറ്റു വീശിയാൽ …
സംസ്ഥാനത്ത് പുതിയ കൊവിഡ് രോഗികളില്ലാത്ത ആദ്യ ദിനം; 9 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് പുതിയ കൊവിഡ് രോഗികളില്ലാത്ത ആദ്യ ദിനം; 9 പേര്‍ക്ക് രോഗമുക്തി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് കൊവിഡ് പോസിറ്റീവ് കേസുകളില്ല. ഒന്‍പത് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ 4 പേരുടെ വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 392 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. …
മെയ് 21ഓടെ ഇന്ത്യയിൽ കൊറോണ വ്യാപനം പിടിച്ചുകെട്ടാനാകും; പുതിയ പഠന റിപ്പോർട്ട്
മെയ് 21ഓടെ ഇന്ത്യയിൽ കൊറോണ വ്യാപനം പിടിച്ചുകെട്ടാനാകും; പുതിയ പഠന റിപ്പോർട്ട്
സ്വന്തം ലേഖകൻ: ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന് മെയ് 21 ഓടെ അന്ത്യമാകുമെന്ന് പഠനം. മുംബൈയിലെ സ്കൂൾ ഓഫ് ഇക്കണമിക്സ് ആൻഡ് പബ്ലിക് പോളിസി പുറത്തിറക്കിയ പഠനറിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്. സാമ്പത്തിക വിദഗ്ധായ നീരത് ഹതേക്കർ, പല്ലവി ബെലേക്കർ എന്നിവരുടേതാണ് പ്രസ്തുുത പഠനം. മെയ് ഒന്ന് രാവിലെ വരെ ഇന്ത്യയിൽ 25,007 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. …