1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൈനയിൽ കൊവിഡിന്റെ രണ്ടാം വരവിന് പിന്നിൽ റഷ്യൻ യാത്രാവിമാനമെന്ന് ആരോപണം
ചൈനയിൽ കൊവിഡിന്റെ രണ്ടാം വരവിന് പിന്നിൽ റഷ്യൻ യാത്രാവിമാനമെന്ന് ആരോപണം
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം മാത്രം ചൈനയില്‍ നിന്നും 108 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ വിദേശത്തു നിന്നുള്ള 97 പേരില്‍ പകുതിയിലേറെ പേരും ഒരൊറ്റ വിമാനത്തിലെ യാത്രക്കാരായിരുന്നു. ഈ വിമാനത്തിന്റെ വരവോടെ, മാര്‍ച്ച് അഞ്ചിന്(145 രോഗികള്‍) ശേഷം ചൈനയിലെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ദിവസമായി ഈസ്റ്റര്‍ ഞായറാഴ്ച്ച …
പാമ്പുമല്ല വവ്വാലുമല്ല! കൊറോണ മനുഷ്യനു പകർത്തിയത് ഈനാംപേച്ചിയോ?
പാമ്പുമല്ല വവ്വാലുമല്ല! കൊറോണ മനുഷ്യനു പകർത്തിയത് ഈനാംപേച്ചിയോ?
സ്വന്തം ലേഖകൻ: ചൈനയിലെ വുഹാൻ പ്രവിശ്യയിൽനിന്നാണു കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം പൊട്ടിപ്പുറപ്പെട്ടത്. പാമ്പും വവ്വാലുമല്ല കൊറോണ മനുഷ്യരിലേക്കു പകർത്തിയത് ഈനാംപേച്ചി എന്ന ഉറമ്പുതീനി ആണെന്ന പുതിയ നിഗമനവുമായി ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്. വുഹാനിലെ ഹ്വാനൻ സീഫുഡ് മൊത്തച്ചന്തയിൽനിന്നാണു കൊറോണ മനുഷ്യരിലെത്തിയത്. മൃഗങ്ങളിൽ ഉദ്ഭവം കൊണ്ട് മനുഷ്യരിലേക്കു പകർന്നതാണു …
കറങ്ങി നടക്കുന്നവരെ വീട്ടിലിരുത്താൻ തെരുവിൽ പ്രേതങ്ങളെ ഇറക്കി ഇന്തോനേഷ്യ
കറങ്ങി നടക്കുന്നവരെ വീട്ടിലിരുത്താൻ തെരുവിൽ പ്രേതങ്ങളെ ഇറക്കി ഇന്തോനേഷ്യ
സ്വന്തം ലേഖകൻ: കൊവിഡ് കാലത്ത് ആളുകള്‍ പുറത്തിറങ്ങാതിരിക്കാന്‍ പുതിയ മാര്‍ഗവുമായി ഇന്തോനേഷ്യ. ആളുകള്‍ പുറത്തിറങ്ങാതിരിക്കാന്‍ രാത്രിയില്‍ പ്രേത രൂപങ്ങളെയാണ് രാജ്യത്തെ ഒരു ഗ്രാമത്തില്‍ കാവലിനിരുത്തിയിരിക്കുന്നത്. ഇന്തോനേഷ്യയിലെ ജാവ ദ്വീപിലെ കെപ്വ ഗ്രാമത്തിലാണ് പ്രേത വേഷം ധരിച്ച ആള്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്. ഗ്രാമത്തിലെ ഒരു കൂട്ടം യുവാക്കളുടെ സംഘടന പൊലീസുമായി ചേര്‍ന്നാണ് ഇങ്ങനെയൊരു നീക്കം നടത്തിയത്. ഇന്തോനേഷ്യയിലെ ഐതിഹ്യങ്ങളിലെ …
കേരളത്തിൽ ഇന്ന് പത്ത് പേർക്ക് കൂടി കൊവിഡ്; 19 പേർക്ക് രോഗമുക്തി
കേരളത്തിൽ ഇന്ന് പത്ത് പേർക്ക് കൂടി കൊവിഡ്; 19 പേർക്ക് രോഗമുക്തി
സ്വന്തം ലേഖകൻ: കേരളത്തിൽ ഇന്ന് പത്ത് പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ ജില്ലയിൽ ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർഗോഡ് രണ്ട് പേർക്കും കോഴിക്കോട് ഒരാൾക്കും കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ വിദേശത്തു നിന്ന് എത്തിയവരാണ്. ഏഴ് പേർക്ക് സമ്പർക്കംമൂലം രോഗം ബാധിച്ചെന്നും …
കൊവിഡ് വാക്‌സിൻ സെപ്തംബറോടെ തയ്യാറാകും; 80 ശതമാനം പൂര്‍ത്തിയായെന്ന് ശാസ്ത്രജ്ഞര്‍
കൊവിഡ് വാക്‌സിൻ സെപ്തംബറോടെ തയ്യാറാകും; 80 ശതമാനം പൂര്‍ത്തിയായെന്ന് ശാസ്ത്രജ്ഞര്‍
സ്വന്തം ലേഖകൻ: കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ സെപ്തംബറോടെ തയ്യാറാകുമെന്ന് അവകാശപ്പെട്ട് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍. വാക്‌സിന്‍ കണ്ടുപിടുത്തം 80 ശതമാനം പൂര്‍ത്തിയായെന്ന് പ്രൊഫസര്‍ സാറാ ഗില്‍ബേര്‍ട്ട് പറഞ്ഞു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങും. ലോകമൊട്ടാകെ കൊവിഡ് ബാധിച്ച് ഒരുലക്ഷത്തോളം പേര്‍ മരിച്ച സാഹചര്യത്തില്‍ വൈറസിനുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള ആഗോള ശ്രമത്തിന്റെ …
“ഇതാണ് മാതൃക,” കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തെ പ്രശംസിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ്
“ഇതാണ് മാതൃക,” കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തെ പ്രശംസിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ്
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളത്തിന്റെ മികവിനെ പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ്. കൊവിഡ് 19 നെ നേരിടുന്നതില്‍ കേരളം എടുക്കുന്ന മുന്‍കരുതലുകള്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാന്‍ പറ്റുന്നതാണെന്നാണ് വാഷിംഗ്ടണ്‍പോസ്റ്റിന്റെ വിലയിരുത്തല്‍. നേരത്തെ തന്നെ രോഗം കണ്ടെത്താനുള്ള സര്‍ക്കാറിന്റെ ഭാഗത്തു നിന്നുള്ള കരുതല്‍, സജീവമായ സാമൂഹിക പിന്തുണ എന്നിവ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് കണ്ടു …
പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ്
പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ്
സ്വന്തം ലേഖകൻ: കോവിഡ് -19 പശ്ചാത്തലത്തില്‍ നോര്‍ക്ക റൂട്ട്‌സ്, കേരള പ്രവാസി ക്ഷേമനിധി എന്നിവ മുഖേന ആശ്വാസ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ തുകയ്ക്ക് പുറമേ ഒറ്റത്തവണ ധനസഹായമായി ആയിരം രൂപ അനുവദിക്കും. 15000 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ക്ഷേമനിധിയില്‍ അംഗങ്ങളായ കോവിഡ് …
ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടാൻ ധാരണ; ചില മേഖലകളിൽ ഇളവിന് സാധ്യത
ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടാൻ ധാരണ; ചില മേഖലകളിൽ ഇളവിന് സാധ്യത
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം തടയാൻ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണ. പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് സമവായം ആയത്. രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്നതാകും ഉചിതമെന്ന് മിക്ക സംസ്ഥാനങ്ങളും അഭിപ്രായപ്പെട്ടതായാണ് ഔദ്യോഗിക വിവരം. അതേ സമയം ചില മേഖലകൾക്ക് കൂടി ഇളവ് നല്കാൻ സാധ്യതയുണ്ടെന്ന സൂചനയും ഉണ്ട്. ഇത് സംബന്ധിച്ച …
പ്രധാനമന്ത്രിയും ഗള്‍ഫ് രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ച; പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തും
പ്രധാനമന്ത്രിയും ഗള്‍ഫ് രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ച; പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തും
സ്വന്തം ലേഖകൻ: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗള്‍ഫ് രാഷ്ട്രത്തലവന്മാരോട് ആവശ്യപ്പെട്ടു. ഗള്‍ഫ് മേഖലകളിലെ രാജ്യങ്ങളില്‍ കോവിഡ് പടരുന്ന സാഹചര്യത്തിലാണ് സൗദി കിരീടാവകാശി, അബുദാബി കിരീടാവകാശി, ഖത്തര്‍ അമീർ, കുവൈറ്റ് പ്രധാനമന്ത്രി, ബഹ്‌റിന്‍ രാജാവ് എന്നിവരുമായാണ് മോദി ചര്‍ച്ച നടത്തിയത്. ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളുടെ …
ലോക്ക്ഡൗണ്‍ കഴിഞ്ഞാലും പ്രവാസികൾ നാട്ടിലെത്താൻ വൈകും; ഡിജിറ്റൽ പ്രതിരോധവുമായി സംസ്ഥാനം
ലോക്ക്ഡൗണ്‍ കഴിഞ്ഞാലും പ്രവാസികൾ  നാട്ടിലെത്താൻ വൈകും; ഡിജിറ്റൽ പ്രതിരോധവുമായി സംസ്ഥാനം
സ്വന്തം ലേഖകൻ: കൊവിഡ് ലോക്ക് ഡൗണ്‍ നീട്ടണമോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കുന്നതേ ഉളളൂ. ലോക്ക് ഡൗണ്‍ നീട്ടണം എന്നാണ് പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ നീട്ടിയില്ലെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ തുടരണം എന്ന സാഹചര്യമാണ് രാജ്യത്തുളളത്. ലോക്ക് ഡൗണ്‍ പിന്‍വിലിക്കുമ്പോള്‍ കേരളത്തിന് മുന്നിലുളള വെല്ലുവിളി കൊവിഡ് മൂന്നാം വരവ് ചെറുക്കുക എന്നതാണ്. …