1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജിദ്ദ-കോഴിക്കോട് എയർ ഇന്ത്യ ജംബോ വിമാന സർവീസ് ഫെബ്രുവരി 16 മുതൽ
ജിദ്ദ-കോഴിക്കോട് എയർ ഇന്ത്യ ജംബോ വിമാന സർവീസ് ഫെബ്രുവരി 16 മുതൽ
സ്വന്തം ലേഖകൻ: ജിദ്ദ-കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യയുടെ ജംബോ വിമാന സർവ്വീസ് ഫെബ്രുവരി 16 മുതൽ പുനരാരംഭിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സർവ്വീസ് യാഥാർത്ഥ്യമാകുന്നത്. 2015 ലാണ് എയർ ഇന്ത്യ കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള സർവ്വീസ് നിര്‍ത്തിയത്. വ്യവസായിയും ജിദ്ദ നാഷണൽ ആശുപത്രി മാനേജിങ് ഡയറക്റ്ററുമായ വി.പി മുഹമ്മദലി ജിദ്ദയിലെ പ്രവാസികൾക്കായി സ്നേഹവിരുന്നൊരുക്കി. വിമാനത്തിലെ ആദ്യ …
ഈജിപ്തിൽ വിമാനത്താവള ഉദ്യോഗസ്ഥന്‍റെ പുറത്ത് തട്ടി നന്ദി പറഞ്ഞ യാത്രക്കാരന്‍ അറസ്റ്റില്‍
ഈജിപ്തിൽ വിമാനത്താവള ഉദ്യോഗസ്ഥന്‍റെ പുറത്ത് തട്ടി നന്ദി പറഞ്ഞ യാത്രക്കാരന്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ: വിമാനത്താവളത്തില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍റെ പുറത്ത് തട്ടി നന്ദി പറഞ്ഞ യാത്രക്കാരന്‍ ജയിലിലായി. ഈജിപ്ത് വിമാത്താവളത്തിലെത്തിയ അന്‍പത്തൊന്നുകാരനായ ബ്രിട്ടീഷ് പൗരനാണ് അറസ്റ്റിലായത്. ദക്ഷിണ ലണ്ടനിലെ സട്ടനില്‍ നിന്നുള്ള യാത്രക്കാരനായ ടോണി കാമോക്കിയോയാണ് ജയിലിലായത്. നാലുകുട്ടികളുടെ പിതാവായ ടോണി കുടുംബത്തോടൊപ്പം പത്ത് ദിവസത്തെ അവധി ആഘോഷങ്ങള്‍ക്ക് ശേഷം ബ്രിട്ടനിലേക്ക് പോകാനായി എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് സംഭവം. പതിനെട്ട് അംഗസ …
ചൈനയില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നുണ്ടോ? “ഉപഗ്രഹ ചിത്രം” വൈറൽ
ചൈനയില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നുണ്ടോ? “ഉപഗ്രഹ ചിത്രം” വൈറൽ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുകയും നിരവധി ആളുകളെ ബാധിക്കുകയും ചെയ്ത ചൈനയിലെ വുഹാന്‍ നഗരത്തില്‍ സള്‍ഫര്‍ ഡയോക്‌സൈഡ് വാതകത്തിന്റെ അളവ് ക്രമാതീതമായി ഉയരുന്നുവെന്നും മൃതദേഹങ്ങള്‍ കൂട്ടത്തോടെ കത്തിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും ചൂണ്ടിക്കാട്ടിയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളും വാര്‍ത്തകളും കഴിഞ്ഞ കുറച്ചു നാളുകളായി പ്രചരിക്കുന്നുണ്ട്. കൊറോണ വൈറസ് ബാധമൂലമുള്ള യഥാര്‍ഥ മരണനിരക്ക് ചൈന മറച്ചുവെക്കുന്നു …
കൊറോണ: നാല് രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ കൂടി എയർപോർട്ടുകളിൽ നിരീക്ഷിക്കും
കൊറോണ: നാല് രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ കൂടി എയർപോർട്ടുകളിൽ നിരീക്ഷിക്കും
സ്വന്തം ലേഖകൻ: കൊറോണ വൈറസ് മുൻകരുതൽ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി. ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് , സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് നേരിട്ട് വിമാനങ്ങളിൽ എത്തുന്ന യാത്രക്കാരെ കൂടി പരിശോധിക്കാൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. നേരത്തെ ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് പരിശോധിച്ചിരുന്നത്. അതിനിടെ കൊറോണ വൈറസ് ബാധ ഇന്ത്യയിൽ നിയന്ത്രണ വിധേയമെന്ന് …
വായ്പയെടുത്ത പണം തിരികെ നല്‍കാം; കൈകൂപ്പി അപേക്ഷിച്ച് വിജയ് മല്ല്യ രംഗത്ത്
വായ്പയെടുത്ത പണം തിരികെ നല്‍കാം; കൈകൂപ്പി അപേക്ഷിച്ച് വിജയ് മല്ല്യ രംഗത്ത്
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വിജയ് മല്ല്യ വായ്പയെടുത്ത പണം തിരികെ നല്‍കാമെന്ന് വിശദമാക്കി വീണ്ടും രംഗത്ത്. ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ അയക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് മല്യയുടെ പ്രസ്താവന. ബാങ്കുകള്‍ക്ക് നൂറുശതമാനം മുടക്ക് മുതലും തിരികെ നല്‍കാന്‍ തയ്യാറാണെന്നാണ് വിയക്തമാക്കിയാണ് സാമ്പത്തിക തട്ടിപ്പ് കേസിലെ …
“ഗോലി മാരോ സാലോം കോ” എന്നല്ല വോട്ട് ചോദിക്കേണ്ടത്‌! ദില്ലിയിൽ തോൽ‌വി സമ്മതിച്ച് അമിത് ഷാ
“ഗോലി മാരോ സാലോം കോ” എന്നല്ല വോട്ട് ചോദിക്കേണ്ടത്‌! ദില്ലിയിൽ തോൽ‌വി സമ്മതിച്ച് അമിത് ഷാ
സ്വന്തം ലേഖകൻ: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷം ആദ്യമായി പരസ്യപ്രതികരണവുമായി കേന്ദ്രഅഭ്യന്തരമന്ത്രി അമിത്ഷാ. ദില്ലിയില്‍ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും പ്രചാരണതന്ത്രങ്ങളില്‍ പാളിച്ചയുണ്ടായെന്നും അമിത് ഷാ പറഞ്ഞു. ദേശീയമാധ്യമമായ ടൈംസ് നടത്തിയ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ ആണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ഗോലിമാരോ പോലുള്ള പ്രചരണം ദില്ലിയില്‍ ബിജെപിക്ക് തിരിച്ചടിയായി. ഗോലിമാരോ, ഇന്ത്യ- പാകിസ്ഥാന്‍ …
കുഞ്ഞു കെജ്‌രിവാളാണ് താരം; ആപ്പ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനും ക്ഷണം
കുഞ്ഞു കെജ്‌രിവാളാണ് താരം; ആപ്പ് സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനും ക്ഷണം
സ്വന്തം ലേഖകൻ: തുടര്‍ച്ചയായ മൂന്നാംതവണയും ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഭരണം പിടിച്ചെടുത്ത ദിവസം അരവിന്ദ് കെജരിവാളിനൊപ്പം സോഷ്യല്‍ മീഡിയകളില്‍ താരമായത് ഒരു കുഞ്ഞു കെജ്‌രിവാളായിരുന്നു. കെജ്‌രിവാളിന്റെ അതേ ശൈലിയില്‍ കുഞ്ഞു വസ്ത്രവും തൊപ്പിയും കണ്ണടയും മഫ്‌ളറും അണിഞ്ഞ് ഡല്‍ഹി തെരുവില്‍ വിജയം ആഘോഷിച്ച് താരമായ ഈ കൊച്ചു മിടുക്കന് (അവ്യാന്‍ തോമര്‍) അപ്രതീക്ഷിത സമ്മാനം …
ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രയ്ക്ക് സുഷമ സ്വരാജിന്റെ പേരിടാൻ കേന്ദ്രം
ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രയ്ക്ക് സുഷമ സ്വരാജിന്റെ പേരിടാൻ കേന്ദ്രം
സ്വന്തം ലേഖകൻ: ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രയ്ക്ക് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ പേരുനല്‍കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ എന്നിവര്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഡല്‍ഹിയിലെ ഫോറിന്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേര് സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ സര്‍വീസ് എന്നാക്കി മാറ്റുമെന്നും വിദേശകാര്യ …
പുരസ്‌കാരം കിട്ടിയ വാർത്ത എത്തിയത് വാര്‍ത്താ വായനക്കിടെ; ചിരിയടക്കി അവതാരക
പുരസ്‌കാരം കിട്ടിയ വാർത്ത എത്തിയത് വാര്‍ത്താ വായനക്കിടെ;  ചിരിയടക്കി അവതാരക
സ്വന്തം ലേഖകൻ: വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകയെത്തേടി സംസ്ഥാന മാധ്യമപുരസ്‌കാരമെത്തി. മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റര്‍ എന്‍. ശ്രീജയ്ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡ് തനിക്കാണെന്ന വിവരം ലൈവായി ലോകത്തെ അറിയിക്കേണ്ടിവന്നത്. മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ അറിയിപ്പെത്തുമ്പോള്‍ ശ്രീജയായിരുന്നു മാതൃഭൂമി ന്യൂസിനു വേണ്ടി തത്സമയം വാര്‍ത്ത വായിച്ചുകൊണ്ടിരുന്നത്. മികച്ച ടി.വി. ന്യൂസ് റീഡര്‍ക്കുള്ളതായിരുന്നു പുരസ്‌കാരം. …
100 കുട്ടികളുമായി ആകാശത്തിൽ സൂര്യയുടെ ‘സൂരറൈ പോട്ര്’ ഓഡിയോ ലോഞ്ച്
100 കുട്ടികളുമായി ആകാശത്തിൽ  സൂര്യയുടെ ‘സൂരറൈ പോട്ര്’ ഓഡിയോ ലോഞ്ച്
സ്വന്തം ലേഖകൻ: സൂര്യ നായകനാവുന്ന പുതിയ ചിത്രമാണ് ‘സൂരറൈ പോട്ര്’. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ കൗതുകമുണർത്തുന്നത്. വളരെ വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അണിയറപ്രവർത്തകർ പ്ലാൻ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റിലീസ് ആകാശത്ത് വെച്ചാണ് നടക്കുക. സ്പൈസ് ജെറ്റുമായി സഹകരിച്ചുകൊണ്ടാണ് ഓഡിയോ റിലീസും …