1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ 133 പേർക്ക് രോഗം; സമൂഹ വ്യാപനം അരികെ
സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ 133 പേർക്ക് രോഗം; സമൂഹ വ്യാപനം അരികെ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 339 പേർക്ക് കൊവിഡ്. തുടർച്ചയായി രണ്ടാം ദിനമാണ് തുടർച്ചയായി മുന്നൂറിലധികം പുതിയ രോഗികൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇന്നലെയും സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് മുന്നൂറിലേറെപ്പേർക്കാണ്. സംസ്ഥാനത്താദ്യമായിട്ടാണ് ഇന്നലെ മുന്നൂറിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇത് വരെയുള്ള ഏറ്റവുമുയർന്ന കണക്കാണിത്. രോഗമുക്തി നേടിയത് 149 പേരാണ്. രോഗബാധയുടെ തോത് വർധിക്കുന്നു. അതോടൊപ്പം …
കൊടും കുറ്റവാളി വികാസ് ദുബെയെ ഉജ്ജയിനിൽ വലയിലാക്കി പോലീസ്; 2 കൂട്ടാളികൾ വെടിയേറ്റ് മരിച്ചു
കൊടും കുറ്റവാളി വികാസ് ദുബെയെ ഉജ്ജയിനിൽ വലയിലാക്കി പോലീസ്; 2 കൂട്ടാളികൾ വെടിയേറ്റ് മരിച്ചു
സ്വന്തം ലേഖകൻ: കാൺപുർ ഏറ്റുമുട്ടലിലെ മുഖ്യപ്രതിയും കുറ്റവാളിയുമായ വികാസ്​ ദുബെ അറസ്​റ്റിൽ. മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ചാണ്​ അറസ്​റ്റിലായത്​. ഇയാളുടെ രണ്ട്​ കൂട്ടാളികൾ കൂടി പൊലീസ്​ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ബൗവ ദുബെ, പ്രഭാത്​ മിശ്ര എന്നിവരാണ് വ്യാഴാഴ്​ച​ രാവിലെ കൊല്ല​പ്പെട്ടത്. ഇറ്റാവയിൽ വെച്ച്​ ഉത്തർപ്ര​േദശ്​ പൊലീസി​​​​ന്റെയും സ്​പെഷ്യൽ ടാസ്​ക്​ ഫോഴ്​സി​​​​ന്റെയും സംയുക്ത സംഘവുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ്​ ബൗവ ദുബെ …
“ഐപിഎൽ വിദേശത്തായാൽ ഭീമമായ ചെലവ്,” ഇന്ത്യയിൽ നടത്താനാണ് ശ്രമമെന്ന് സൗരവ് ഗാംഗുലി
“ഐപിഎൽ വിദേശത്തായാൽ ഭീമമായ ചെലവ്,” ഇന്ത്യയിൽ നടത്താനാണ് ശ്രമമെന്ന് സൗരവ് ഗാംഗുലി
സ്വന്തം ലേഖകൻ: ഐപിഎൽ വിദേശത്ത് സംഘടിപ്പിക്കുക ചെലവേറിയതെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഇന്ത്യയിലെ കൊവിഡ് സാഹചര്യം വഷളാവുന്ന സാഹചര്യത്തിൽ ലീഗ് രാജ്യത്ത് നടത്താനാവില്ലെന്ന് ഉറപ്പായിക്കഴിഞ്ഞാലേ മറ്റ് രാജ്യങ്ങൾ പരിഗണിക്കൂ എന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. “ഐപിഎൽ നടത്തണമെന്ന് തന്നെയാണ് ആഗ്രഹം. കാരണം, ക്രിക്കറ്റ് പഴയ രീതിയിലേക്ക് മടങ്ങണം. …
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പബ്ജിയുമടക്കം 89 ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സൈനികരോട് കരസേന
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പബ്ജിയുമടക്കം 89 ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സൈനികരോട് കരസേന
സ്വന്തം ലേഖകൻ: ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ നിയന്ത്രങ്ങള്‍ കടുപ്പിച്ച് ഇന്ത്യ. കരസേന ഉദ്യോഗസ്ഥരോട് 89 ആപ്പുകള്‍ മൊബൈലില്‍നിന്നും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍, പബ്ജി അടക്കമുള്ള മൊബൈല്‍ ഗെയിമുകള്‍, ടിന്‍ഡര്‍ പോലുള്ള 15 ഡേറ്റിങ് ആപ്പുകള്‍, ട്രൂകോളര്‍, വാര്‍ത്താധിഷ്ഠിത പ്ലാറ്റ്‌ഫോമായ ഡെയ്‌ലി ഹണ്ട് തുടങ്ങിയ …
കൊവിഡ് രോഗികളെ തിരിച്ചറിയാൻ നായയുടെ സഹായം തേടി അബുദാബി; 92% കൃത്യത!
കൊവിഡ് രോഗികളെ  തിരിച്ചറിയാൻ നായയുടെ സഹായം തേടി അബുദാബി; 92% കൃത്യത!
സ്വന്തം ലേഖകൻ: പൊലീസ് നായയെ ഉപയോഗിച്ച് കൊവിഡ് എളുപ്പത്തിൽ കണ്ടുപിടിക്കുന്ന സംവിധാനത്തിന് യുഎഇയിൽ തുടക്കം കുറിച്ചു. ഇതുസംബന്ധിച്ച് നടത്തിയ പരീക്ഷണം വിജയിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യക്തികളുടെ വിയർപ്പ് ശേഖരിച്ച് പ്രത്യേക കുപ്പികളിൽ നിക്ഷേപിച്ച് അടച്ച ശേഷം അത് നായയെക്കൊണ്ട് മണപ്പിച്ചാണ് രോഗമുള്ളവരെ കണ്ടുപിടിക്കുന്നത്. ഒരേസമയം നിരവധി ആളുകളുടെ സാംപിളുകൾ മണപ്പിക്കുമ്പോൾ രോഗലക്ഷണമുള്ള വ്യക്തികളുടെ സാംപിളിനരികിൽ …
സംസ്ഥാനത്ത് ഇന്ന് 301 പേർക്ക് കൊവിഡ്; പൂന്തുറയിൽ സൂപ്പര്‍ സ്പ്രെഡ്; രാജ്യത്ത് കോവിഡ് ബാധിതര്‍ 7.5 ലക്ഷത്തിലേക്ക്
സംസ്ഥാനത്ത് ഇന്ന് 301 പേർക്ക് കൊവിഡ്; പൂന്തുറയിൽ സൂപ്പര്‍ സ്പ്രെഡ്; രാജ്യത്ത് കോവിഡ് ബാധിതര്‍ 7.5 ലക്ഷത്തിലേക്ക്
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള …
കൊവിഡ് തലച്ചോറിനെ ബാധിക്കും; ലോക ജനത സ്ലീപ്പിങ് സിക്ക്‌നെസ് ഭീഷണിയിലെന്ന് ഗവേഷകര്‍
കൊവിഡ് തലച്ചോറിനെ ബാധിക്കും; ലോക ജനത സ്ലീപ്പിങ് സിക്ക്‌നെസ് ഭീഷണിയിലെന്ന് ഗവേഷകര്‍
സ്വന്തം ലേഖകൻ: കൊറോണ വൈറസ് തലച്ചോറിന് തകരാറുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. നാഡീസംബന്ധമായ ഗുരുതര രോഗങ്ങള്‍ക്ക് കൊവിഡ് 19 കാരണമായേക്കുമെന്നാണ് മുന്നറിയിപ്പ്. കൊവിഡ് രോഗികളില്‍ ബുദ്ധിഭ്രമം, ഉന്മാദം, ദഹന പ്രശ്‌നങ്ങള്‍ തുടങ്ങിയ അവസ്ഥകള്‍ ഉണ്ടായേക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് രോഗികളില്‍ നടത്തിയ പഠനത്തില്‍ ചിലര്‍ക്ക് …
യുഎസ് WHO യിൽ നിന്നുള്ള പിന്മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചു; 2021 ജൂലൈ 6 ന് പ്രാബല്യത്തില്‍
യുഎസ് WHO യിൽ നിന്നുള്ള പിന്മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചു; 2021 ജൂലൈ 6 ന് പ്രാബല്യത്തില്‍
സ്വന്തം ലേഖകൻ: കൊറോണ കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നതിനിടെ ലോകാരോഗ്യ സംഘടനയില്‍ നിന്നും ഔദ്യോഗികമായി അമേരിക്ക പിന്‍വാങ്ങാന്‍ തീരുമാനിച്ചു. പിന്‍വാങ്ങുന്നതായി അറിയിക്കുന്ന സന്ദേശം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് സമര്‍പ്പിച്ചതായി സിബിഎസ് ന്യൂസും ദി ഹില്ലും റിപ്പോര്‍ട്ട് ചെയ്തു. പിൻവാങ്ങൽ 2021 ജൂലൈ ആറിന് പ്രാബല്യത്തില്‍ വരുമെന്ന് സിബിഎസ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തിങ്കളാഴ്ച മുതല്‍ …
ഇവരാണ് ലഡാക്ക് സ്കൌട്ട്സ്; ലോകത്തെ ഏറ്റവും ദുഷ്ക്കരമായ അതിർത്തി കാക്കുന്നവർ!
ഇവരാണ് ലഡാക്ക് സ്കൌട്ട്സ്; ലോകത്തെ ഏറ്റവും ദുഷ്ക്കരമായ അതിർത്തി  കാക്കുന്നവർ!
സ്വന്തം ലേഖകൻ: ഇന്ത്യ- ചൈന സംഘര്‍ഷമുണ്ടായ ലഡാക്കിലെ ഭൂപ്രകൃതി അറിയപ്പെടുന്നത് ലോകത്തെ തന്നെ ഏറ്റവും ദുഷ്ക്കരമായ അതിർത്തി മേഖലകളിൽ ഒന്നായാണ്. ദുഷ്‌കരമായ സാഹചര്യങ്ങളിലും ചൈനയ്ക്കും പാകിസ്താനുമെതിരെ ഇന്ത്യന്‍ സേന ശക്തമായ പ്രതിരോധം തീര്‍ത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്നുള്ള സൈനികര്‍ക്ക് ഇവിടെ ശത്രുവിനെതിരെ പൊരുതി നില്‍ക്കല്‍ അത്ര സാധ്യമല്ല. എന്നാല്‍ ഇവിടെ സൈന്യത്തിന്റെ കണ്ണും കാതുമായി …
കുവൈത്തിലേക്ക് മടങ്ങുന്ന പ്രവാസികൾ പിസിആർ പരിശോധന നടത്തേണ്ട ലാബുകളുടെ പട്ടിക പുറത്ത്
കുവൈത്തിലേക്ക് മടങ്ങുന്ന പ്രവാസികൾ പിസിആർ പരിശോധന നടത്തേണ്ട ലാബുകളുടെ പട്ടിക പുറത്ത്
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾ പിസിആർ പരിശോധ നടത്തേണ്ട അംഗീകൃത ക്ലിനിക്കുകളുടെയും ലബോറട്ടറികളുടെയും പട്ടിക സർക്കാർ പ്രഖ്യാപിച്ചു. കുവൈത്തിന്റെ അംഗീകൃത ഏജൻസിയായ ഗാംകയുടെ പട്ടികയിൽ കേരളത്തിലെ 17 കേന്ദ്രങ്ങളടക്കം ഇന്ത്യയിലെ വിവിധ ക്ലിനിക്കുകളും ഇടംപിടിച്ചിട്ടുണ്ട്. ഡൽഹി, മുംബൈ, ബെംഗളുരു, ഹൈദരാബാദ്, ചെന്നൈ, ജയ്പൂർ തുടങ്ങി വിവിധ സ്ഥലങ്ങളിലെ ക്ലിനിക്കുകളുടെ പട്ടിക വെബ്സൈറ്റിൽ …