1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോക്ക്ഡൌൺ 5.0: മോദിയും അമിത് ഷായും തമ്മിൽ നിർണ്ണായക കൂടിക്കാഴ്ച; നീട്ടരുതെന്ന് വിവിധ സമിതികൾ
ലോക്ക്ഡൌൺ 5.0: മോദിയും അമിത് ഷായും തമ്മിൽ നിർണ്ണായക കൂടിക്കാഴ്ച; നീട്ടരുതെന്ന് വിവിധ സമിതികൾ
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യപിച്ച ലോക്ക്ഡൗണ്‍ മെയ് 31 ന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടികാഴ്ച്ച നടത്തി. അമിത്ഷാ നേരത്തെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ലോക്കഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച മുഖ്യമന്ത്രിമാരില്‍ നിന്നും അഭിപ്രായങ്ങളും തേടിയിരുന്നു. പിന്നാലെയാണ് ഇന്ന് പ്രധാനമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയത്. രാജ്യത്ത് അനുദിനം …
ബെവ് ക്യൂ ആപ്പുമായി മുന്നോട്ടു പോകുമെന്ന് സര്‍ക്കാര്‍; രണ്ടാം ദിവസവും പരാതി പ്രളയം
ബെവ് ക്യൂ ആപ്പുമായി മുന്നോട്ടു പോകുമെന്ന് സര്‍ക്കാര്‍; രണ്ടാം ദിവസവും പരാതി പ്രളയം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് മദ്യവിതരണത്തിനായി വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനായി തയ്യാറാക്കിയ ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കേണ്ടതില്ലെന്ന് കേരള സര്‍ക്കാര്‍. നിലവിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് എക്‌സൈസ് മന്ത്രി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ബെവ് ക്യൂ ആപ്പില്‍ രണ്ടാമത്തെ ദിവസവും സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചത്. ചെറിയ ചില …
രാജ്യത്തെ കാർഷിക മേഖലയിൽ നാശം വിതച്ച് വെട്ടുകിളികൾ; പതിനെട്ട് അടവുമായി സർക്കാരുകൾ
രാജ്യത്തെ കാർഷിക മേഖലയിൽ നാശം വിതച്ച് വെട്ടുകിളികൾ; പതിനെട്ട് അടവുമായി സർക്കാരുകൾ
സ്വന്തം ലേഖകൻ: കര്‍ഷകര്‍ക്കു വന്‍ഭീഷണിയായി പറന്നെത്തുന്ന വെട്ടുകിളികളെ തുരത്താന്‍ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും തീവ്രശ്രമം. രാത്രികാലത്താണ് വെട്ടുകിളികളെ കൊന്നൊടുക്കാനുള്ള നടപടികള്‍ തുടരുന്നത്. പൊലീസ് വാഹനങ്ങളുടെ സൈറണ്‍ മുഴക്കിയും വീട്ടുപകരണങ്ങള്‍ തട്ടി ഒച്ചയുണ്ടാക്കിയും വെട്ടുകിളികളെ ഓടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. രാജസ്ഥാനിലും ഗുജറാത്തിലും പരക്കെ നാശമുണ്ടാക്കിയ ശേഷമാണ് മഹാരാഷ്ട്ര, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലേക്കു വെട്ടുകിളികള്‍ നീങ്ങുന്നത്. പുല്‍ച്ചാടികളുടെ വിഭാഗത്തില്‍പ്പെട്ട ജീവി …
ആശയക്കുഴപ്പങ്ങൾക്ക് ശേഷം സംസ്ഥാനത്ത് മദ്യവിൽപ്പന; ആപ്പ് ഡൗൺലോഡ് ചെയ്തത് രണ്ടര ലക്ഷത്തോളം പേർ
ആശയക്കുഴപ്പങ്ങൾക്ക് ശേഷം സംസ്ഥാനത്ത് മദ്യവിൽപ്പന; ആപ്പ്  ഡൗൺലോഡ് ചെയ്തത് രണ്ടര ലക്ഷത്തോളം പേർ
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിർത്തിവച്ചിരുന്ന മദ്യവിൽപ്പന സംസ്ഥാനത്ത് ഇന്ന് മുതൽ പുനഃരാരംഭിച്ചു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെയാണ് വിവിധ ബിവറേജസ് ഔട്ട്‌ലെറ്റുകൾ വഴിയും ബാറുകൾ വഴിയും മദ്യം വിൽപ്പന ചെയ്യുന്നത്. ഇന്നലെ രാത്രി പത്ത് മണി മുതലാണ് മദ്യം ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള ബെവ്‌ ക്യൂ …
നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ക്ക് 3 ശതമാനം പലിശയില്‍ ഒരു ലക്ഷം വായ്പ നല്‍കുമെന്ന് ധനമന്ത്രി
നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ക്ക് 3 ശതമാനം പലിശയില്‍ ഒരു ലക്ഷം വായ്പ നല്‍കുമെന്ന് ധനമന്ത്രി
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് 3 ശതമാനം പലിശയില്‍ ഒരുലക്ഷം വായ്പ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. കെ.എസ്.എഫ്.ഇ നിക്ഷേപങ്ങള്‍ക്ക് പലിശ കൂട്ടും. സുവര്‍ണ ജൂബിലി ചിട്ടി പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ജനമിത്രം സ്വര്‍ണവായ്പാ പാക്കേജിന് 5.7 ശതമാനം പലിശ അനുവദിക്കും. റവന്യൂ റിക്കവറി നടപടികള്‍ ജൂണ്‍ 30 …
“കുടിയേറ്റ തൊഴിലാളികളും മനുഷ്യർ തന്നെ,” സൌജന്യ യാത്രയും ഭക്ഷണവും നല്‍കണമെന്ന് സുപ്രീം കോടതി
“കുടിയേറ്റ തൊഴിലാളികളും മനുഷ്യർ തന്നെ,” സൌജന്യ യാത്രയും  ഭക്ഷണവും നല്‍കണമെന്ന് സുപ്രീം കോടതി
സ്വന്തം ലേഖകൻ: ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ്. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക്‌ ഭക്ഷണം ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ്‌ കുടിയേറ്റ തൊഴിലാളി വിഷയത്തില്‍ സുപ്രധാന വിധി പ്രസ്താവിച്ചത്. ഏതെങ്കിലും തൊഴിലാളികള്‍ റോഡിലൂടെ നടന്നു പോകുന്നത് കണ്ടാല്‍ അവരെ അടുത്തുള്ള ക്യാമ്പുകളിലേക്ക് …
ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന് അവകാശികൾ ഇനി ദീപക്കും ദീപയും; സർക്കാരിന് തിരിച്ചടി
ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന് അവകാശികൾ ഇനി ദീപക്കും ദീപയും; സർക്കാരിന് തിരിച്ചടി
സ്വന്തം ലേഖകൻ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന്റെ അവകാശികൾ സഹോദരന്റെ മക്കളായ ദീപക്കും ദീപയും. സ്വത്ത് തർക്കത്തിൽ മദ്രാസ് ഹൈക്കോടതിയാണ് നിയമപരമായ പിന്തുടർച്ചാവകാശികളെ പ്രഖ്യാപിച്ചത്. ജയലളിത താമസിച്ചിരുന്ന പോയസ് ഗാർഡനിലെ വേദനിലയം സ്മാരകമാക്കുന്നത് പുനഃപരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് പരിഗണിക്കണമെന്നും നിർദേശിച്ചു. വേദനിലയം സ്മാരകമാക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിച്ച …
ലോകത്തെ ഏറ്റവും കരുത്തനായ ഇലക്ട്രിക് എഞ്ചിനുമായി റയിൽ‌വേയുടെ മെയ്ക്ക് ഇൻ ഇന്ത്യ വിപ്ലവം
ലോകത്തെ ഏറ്റവും കരുത്തനായ ഇലക്ട്രിക് എഞ്ചിനുമായി റയിൽ‌വേയുടെ മെയ്ക്ക് ഇൻ ഇന്ത്യ വിപ്ലവം
സ്വന്തം ലേഖകൻ: കേന്ദ്രസർക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ പൂർണമായും ഇന്ത്യയിൽ നിർമിച്ച ഡബ്ല്യുഎജി 12 ബി എന്ന ഇലക്ട്രിക് ട്രെയിൻ ഓട്ടം തുടങ്ങുന്നു. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ റെയിൽവേയ്ക്ക് അഭിമാനനേട്ടമാണ് ഈ കരുത്തൻ സമ്മാനിച്ചത്. ഇതോടെ ഏറ്റവും കരുത്തുകൂടിയ എൻജിനുകൾ ഉപയോഗിക്കുന്ന ലോകത്തെ ആറാമത്തെ രാജ്യമായി മാറി ഇന്ത്യ. ഡബ്ല്യുഎജി 12 സീരിസിലെ രണ്ടാമത്തെ …
ക്വാറന്റീന്‍ ചെലവ് ഈടാക്കുന്നത് താങ്ങാന്‍ കഴിയുന്ന പ്രവാസികളില്‍നിന്ന് മാത്രമെന്ന് മുഖ്യമന്ത്രി
ക്വാറന്റീന്‍ ചെലവ് ഈടാക്കുന്നത് താങ്ങാന്‍ കഴിയുന്ന പ്രവാസികളില്‍നിന്ന് മാത്രമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് അവര്‍ തന്നെ വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം മൂലം പാവപ്പെട്ടവര്‍ക്ക് ഒരു വിധത്തിലുള്ള പ്രയാസങ്ങളും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ തിരികെ എത്തിക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു എതിര്‍പ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് …
ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും; 31 ന് രാജ്യത്തെ അഭിസംബോധന ചെയ്യാൻ മോദി
ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും; 31 ന് രാജ്യത്തെ അഭിസംബോധന ചെയ്യാൻ മോദി
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും. അഞ്ചാം ഘട്ട ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ഇനി നാല് ദിവസം ബാക്കിയുള്ളപ്പോഴാണ് കേന്ദ്രം കൂടിയാലോചനകള്‍ നടത്തുന്നത്. ലോക്ക്ഡൌൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം തന്നെ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം ഉണ്ടാകുമെന്നാണ് അറിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 31 …