1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആപ്പ് ലഭ്യമായി തുടങ്ങി; നാളെ രാവിലെ 9 മുതൽ മദ്യവിൽപ്പന; വീടുകളിൽ മദ്യമെത്തിക്കില്ലെന്ന് മന്ത്രി
ആപ്പ് ലഭ്യമായി തുടങ്ങി; നാളെ രാവിലെ 9 മുതൽ മദ്യവിൽപ്പന; വീടുകളിൽ മദ്യമെത്തിക്കില്ലെന്ന് മന്ത്രി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ആപ്പ് വഴിയുള്ള മദ്യ വില്‍പ്പന നാളെ മുതല്‍ തുടങ്ങുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. വൈകുന്നേരം മുതല്‍ ആപ്പ് ലഭ്യമായി തുടങ്ങി. ടോക്കണ്‍ ഇല്ലാത്തവര്‍ മദ്യം വാങ്ങാന്‍ എത്തരുതെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കാലത്ത് ആറ് മുതല്‍ രാത്രി പത്ത് വരെ ആപ്പിലൂടെ ടോക്കന്‍ എടുക്കാം. എന്നാല്‍ രാവിലെ ഒമ്പത് മുതല്‍ …
വിമാനത്തിനുള്ളില്‍ രോഗാണുക്കൾ പെട്ടെന്ന് പടരില്ല; സാമൂഹ്യ അകലം നിര്‍ബന്ധമല്ലെന്ന് വിദഗ്ദർ
വിമാനത്തിനുള്ളില്‍ രോഗാണുക്കൾ പെട്ടെന്ന് പടരില്ല; സാമൂഹ്യ അകലം നിര്‍ബന്ധമല്ലെന്ന് വിദഗ്ദർ
സ്വന്തം ലേഖകൻ: വൈറസുകളുള്‍പ്പെടെയുള്ള അണുക്കള്‍ക്ക് വിമാനത്തിനുള്ളില്‍ പെട്ടെന്ന് പടരാന്‍ സാധിക്കില്ലെന്ന് യുഎസ് വിദഗ്ധര്‍. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് ഇക്കാര്യം പറഞ്ഞത്. വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്കിടയില്‍ സാമൂഹ്യ അകലം പാലിക്കേണ്ടതില്ലെന്നും യാത്രക്കാര്‍ക്കിടയിലെ സീറ്റ് ഒഴിച്ചിടേണ്ടതില്ലെന്നും ഇവര്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയിലെ ആഭ്യന്തര വിമാന സര്‍വീസുകള്‍ 90 …
ടിക്കറ്റെടുക്കാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് എംബസി ക്ഷേമനിധി (ICWF) ടിക്കറ്റ് നല്‍കണമെന്ന് ഹൈക്കോടതി
ടിക്കറ്റെടുക്കാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് എംബസി ക്ഷേമനിധി (ICWF) ടിക്കറ്റ് നല്‍കണമെന്ന് ഹൈക്കോടതി
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാലത്തില്‍ ഗള്‍ഫ് നാടുകളില്‍ നിന്നും തിരിച്ചു വരുന്നവരില്‍ സ്വന്തമായി വിമാനടിക്കറ്റ് എടുക്കാന്‍ സാമ്പത്തികമായി കഴിവില്ലാത്ത എല്ലാ ഇന്ത്യക്കാര്‍ക്കും എംബസ്സി/കോണ്‍സുലേറ്റ് ക്ഷേമനിധിയില്‍ നിന്നും (ICWF) ടിക്കറ്റിനുള്ള സഹായം കൊടുക്കാമെന്ന് ഹൈക്കോടതി വിധി. ജസ്റ്റിസ് അനു ശിവരാമന്റേതാണ് വിധി. ഓരോരുത്തരും വ്യക്തിഗതമായ നിവേദനം എംബസിക്ക്/ കോണ്‍സുലേറ്റിനു കൊടുക്കണം. അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് വൈകാതെ …
ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍; പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ കൂടുതൽ തെളിവുകൾ
ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍; പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ കൂടുതൽ തെളിവുകൾ
സ്വന്തം ലേഖകൻ: അഞ്ചല്‍ ഉത്ര കൊലപാതകക്കേസ്സില്‍ പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടി. പാമ്പിന്റെ വിഷപ്പല്ല് ഉള്‍പ്പടെയുള്ളവ കിട്ടിയിട്ടുണ്ട്. പാമ്പിന്റെ ജഡം ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നു. ഉത്രയെ കടിച്ചത് ഉഗ്രവിഷമുള്ള മൂര്‍ഖനാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഉത്രയുടെ ലക്ഷകണക്കിന് രൂപാ വിലവരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ സൂരജ് കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണ് ഇതെന്നാണ് റിമാന്റ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് സഹായം നല്‍കിയതില്‍ …
പ്രവാസി മടക്കം: രജിസ്റ്റര്‍ ചെയ്തത് 1,34,000 പേര്‍; മെയ് 25 വരെ എത്തിയത് 11,181 പേര്‍
പ്രവാസി മടക്കം: രജിസ്റ്റര്‍ ചെയ്തത് 1,34,000 പേര്‍; മെയ് 25 വരെ എത്തിയത് 11,181 പേര്‍
സ്വന്തം ലേഖകൻ: പ്രവാസികള്‍ തിരിച്ചെത്താന്‍ തുടങ്ങുന്നതിന് മുമ്പ് ഒരുഘട്ടത്തില്‍ സംസ്ഥാനത്ത് 16 പേര്‍ ചികിത്സയില്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നലെ 415 പേരാണ് ചികിത്സയില്‍ ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് സ്വാഭാവികമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദേശത്തുനിന്ന് എത്തിയ 133 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 75 പേര്‍ യുഎഇയില്‍നിന്ന് എത്തിയവരും …
“വരാനിരിക്കുന്നത് കൊവിഡിനും മേലെ!” മുന്നറിയിപ്പ് നല്‍കി വുഹാനിലെ ബാറ്റ് വുമണ്‍
“വരാനിരിക്കുന്നത് കൊവിഡിനും മേലെ!” മുന്നറിയിപ്പ് നല്‍കി വുഹാനിലെ ബാറ്റ് വുമണ്‍
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയ്‌ക്കെതിരെ ചില രാജ്യങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കെ പ്രതികരണവുമായി ചൈനയിലെ വുഹാന്‍ വൈറോളജി ലാബിലെ ഡെപ്യൂട്ടി ഡയരക്ടര്‍ ഷി സെന്‍ഗ്ലി. ഇപ്പോള്‍ കണ്ടു പിടിച്ചിരിക്കുന്ന വൈറസുകള്‍ ഒരു മഞ്ഞു മലയുടെ അറ്റത്തിന് സമമാണെന്നും മഹാമാരികള്‍ക്കെതിരെ പൊരുതാന്‍ ആഗോള സഹകരണം ആവശ്യമാണെന്നും ഇവര്‍ പറഞ്ഞു.ഒപ്പം സയന്‍സ് രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നത് ഖേദകരമാണെന്നും ഇവര്‍ പറഞ്ഞു. …
സൗദിയിൽ നഴ്‌സുമാർക്ക് അവസരം; നോർക്ക എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് ജൂൺ ആദ്യ വാരം മുതൽ
സൗദിയിൽ നഴ്‌സുമാർക്ക് അവസരം; നോർക്ക എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് ജൂൺ ആദ്യ വാരം മുതൽ
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നോർക്ക റൂട്ട്‌സ് എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും. നഴ്‌സിംഗിൽ ബിരുദമുള്ള (ബി എസ് സി) 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, താമസം, വിമാന …
“മിന്നല്‍ മുരളി” സിനിമയുടെ സെറ്റ് പൊളിച്ച സംഭവം; മൂന്ന് രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍
“മിന്നല്‍ മുരളി” സിനിമയുടെ സെറ്റ് പൊളിച്ച സംഭവം; മൂന്ന് രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍
സ്വന്തം ലേഖകൻ: ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളിയുടെ ക്രിസ്ത്യന്‍ പള്ളി സെറ്റ് തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലയ മൂന്ന് രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ കൂടി പിടിയിലായി. ഗോകുല്‍, രാഹുല്‍, സന്ദീപ് എന്നിവരാണ് പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സെറ്റ് പൊളിക്കലിന് നേതൃത്വം നല്‍കിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ്. കാരി രതീഷ് എന്നറിയപ്പെടുന്ന രതീഷ് മലയാറ്റൂരിനെയാണ് …
യുഎഇ എക്സ്ചേഞ്ചില്‍ പണം തിരികെ നല്‍കി തുടങ്ങി; കാത്തിരിക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍
യുഎഇ എക്സ്ചേഞ്ചില്‍ പണം തിരികെ നല്‍കി തുടങ്ങി; കാത്തിരിക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പ്രവര്‍ത്തനം നിലച്ച പണമിടപാട് സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ചില്‍ ഉപഭോക്താക്കളുടെ പണം തിരികെ നല്‍കി തുടങ്ങിയതായി റിപ്പോര്‍ട്ട്. രണ്ടുമാസം മുമ്പ് ഇടപാടുകള്‍ നടത്തുകയും എന്നാല്‍ കമ്പനിയിലെ പ്രതിസന്ധി മൂലം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയും ചെയ്തവരില്‍ ചിലരുടെ പണമാണ് തിരികെ നല്‍കുന്നത്. എന്നാല്‍ പണമിടപാട് സംബന്ധിച്ച് യുഎഇ എക്‌സ്‌ചേഞ്ചില്‍ നിന്ന് ഇതുവരെ …
3 മാസത്തെ കാത്തിരിപ്പിന് ശേഷം 5 വയസ്സുകാരൻ വിഹാൻ ഒറ്റയ്ക്ക് ബെംഗളൂരു വിമാനത്താവളത്തിൽ
3 മാസത്തെ കാത്തിരിപ്പിന് ശേഷം 5 വയസ്സുകാരൻ വിഹാൻ ഒറ്റയ്ക്ക് ബെംഗളൂരു വിമാനത്താവളത്തിൽ
സ്വന്തം ലേഖകൻ: രാജ്യത്ത് ലോക്ഡൗണില്‍ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് രണ്ട് മാസത്തിനുശേഷം ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചപ്പോൾ ‘പ്രത്യേക പരിഗണന’യുള്ള ടിക്കറ്റുമായാണ് ഒരു കൊച്ചു കുട്ടി ബെംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയത്. അഞ്ചു വയസ്സുകാരനായ വിഹാൻ ശർമയാണ് ഡൽഹിയിൽനിന്ന് ഒറ്റയ്ക്ക് യാത്ര ചെയ്ത് ബെംഗളൂരുവിൽ എത്തിയത്. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിഹാനെ സ്വീകരിക്കാൻ അമ്മ കാത്തു …