1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2015

സ്വന്തം ലേഖകന്‍: കറാച്ചിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് 45 ഷിയ മുസ്ലീങ്ങളെ വെടിവച്ചു കൊന്നു. പൊലീസ് വേഷത്തിലെത്തിയ ഭീകരര്‍ ബസില്‍ സഞ്ചരിക്കുകയായിരുന്ന 16 സ്ത്രീകള്‍ അടക്കം 45 ഷിയ മുസ്ലീങ്ങളുടെ തലക്കു നേരെ തുരതുരാ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 20 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ബൈക്കിലെത്തിയ ഭീകരര്‍ ബസ് തടഞ്ഞ ശേഷം അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഘടനയുടെ ലഘുലേഖകളും ബസിനകത്തുനിന്നു കണ്ടെടുത്തു. പാക്ക് മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആദ്യ തീവ്രവാദി ആക്രമണമാണിത്. ബസ് തടഞ്ഞുനിര്‍ത്തിയ ഭീകരര്‍ പിന്‍വാതിലിലൂടെ അകത്തുകയറി ആദ്യം ഡ്രൈവര്‍ക്കു നേരെയാണു നിറയൊഴിച്ചതെന്ന് രക്ഷപ്പെട്ട ഒരു സ്ത്രീ പറഞ്ഞു. ഷിയകളിലെ ഇസ്മായിലി വിഭാഗക്കാരാണ് ആക്രമണത്തിനിരയായത്.

സന്നദ്ധസംഘടനയായ അല്‍ അസറിന്റേതാണു ബസ്. അല്‍ അസര്‍ നടത്തുന്ന ചെലവുകുറഞ്ഞ പാര്‍പ്പിട കേന്ദ്രത്തില്‍ നിന്നു നഗരത്തിലേക്കുളള യാത്രയ്ക്കിടെയാണ് ആക്രമണം. നഗരത്തില്‍ തൊഴില്‍തേടി പോകുന്നവരും ചെറുകിട ജോലികള്‍ ചെയ്യുന്നവരുമാണു ബസിലുണ്ടായിരുന്നത്.

സംഭവം നടന്നു തൊട്ടുപിന്നാലെ, പാക്ക് താലിബാന്‍ അനുകൂല ഭീകര സംഘടന ജുന്‍ദല്ല ആക്രമണത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ഷിയ പളളിയില്‍ ജുന്‍ദല്ല നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടതിനുശേഷം ഷിയ വിഭാഗത്തിനു നേരെ നടക്കുന്ന വലിയ ആക്രമണമാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.