1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അന്താരാഷ്ട്ര വിമാന സര്‍വീസ് ഓഗസ്റ്റിന് മുമ്പ് തുടങ്ങിയേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
അന്താരാഷ്ട്ര വിമാന സര്‍വീസ് ഓഗസ്റ്റിന് മുമ്പ് തുടങ്ങിയേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര വിമാന സര്‍വീസ് ഓഗസ്റ്റിന് മുന്‍പ് തുടങ്ങാന്‍ ശ്രമിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഹര്‍ദീപ് സിങ് പുരി. വന്ദേഭാരത് മിഷനിലൂടെ 25 ദിവസത്തിനുള്ളില്‍ 50000 പേരെ രാജ്യത്ത് എത്തിക്കാനായെന്നും മന്ത്രി പറഞ്ഞു. ആരോഗ്യസേതു ആപ്പില്‍ ഗ്രീന്‍ സിഗ്നല്‍ കാണിക്കുന്നവരെ എന്തിനാണ് ക്വാറന്റീന്‍ ചെയ്യുന്നതെന്ന് തനിക്ക് മനസിലായിട്ടില്ലെന്നും എല്ലാവരും ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നാണ് തന്റെ …
കോവിഡ് രോഗം ശരീരത്തിലുണ്ടാക്കിയ ഞെട്ടിക്കുന്ന മാറ്റങ്ങള്‍ പങ്കുവെച്ച് നഴ്സ്
കോവിഡ് രോഗം ശരീരത്തിലുണ്ടാക്കിയ ഞെട്ടിക്കുന്ന മാറ്റങ്ങള്‍ പങ്കുവെച്ച് നഴ്സ്
സ്വന്തം ലേഖകൻ: കോവിഡ് രോഗബാധ തന്റെ ശരീരത്തിലുണ്ടാക്കിയ ഞെട്ടിക്കുന്ന മാറ്റങ്ങള്‍ പങ്കുവെച്ച് കാലിഫോര്‍ണിയക്കാരന്‍. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 43 കാരനായ നഴ്സ് മൈക്ക് ഷുല്‍സിന് 20 കിലോയാണ് ഭാരം കുറഞ്ഞത്. രോഗത്തില്‍ നിന്ന് സുഖം പ്രാപിച്ച ഇയാള്‍ രോഗബാധിതനായ ശേഷവും രോഗം വരുന്നതിനുമുമ്പുമുള്ള തന്റെ രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചു. രോഗം ആര്‍ക്കും വരാമെന്നും വന്നാലുള്ള …
ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യനെ അയയ്ക്കാനൊരുങ്ങി നാസ; ആളുകളെ വേണം
ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യനെ അയയ്ക്കാനൊരുങ്ങി നാസ; ആളുകളെ വേണം
സ്വന്തം ലേഖകൻ: ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്കായുള്ള പഠനങ്ങള്‍ക്കായി ആളുകളെ തിരഞ്ഞെടുക്കാനൊരുങ്ങി നാസ. എട്ടുമാസം ഏകാന്തതയിൽ താമസിപ്പിച്ചാണ് ഇവരില്‍ നാസ പഠനം നടത്തുക. റഷ്യയില്‍ തയ്യാറാക്കിയ ഐസൊലേഷന്‍ കേന്ദ്രത്തില്‍ എട്ടുമാസം പാര്‍പ്പിച്ചാണ് പഠനം നടത്തുക. മോസ്‌കോയില്‍ തയ്യാറാക്കുന്ന ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചൊവ്വയിലേതിന് സമാനമായ സാഹചര്യങ്ങളാകും ഒരുക്കുക. മാത്രമല്ല വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരേയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുന്നത്. …
83 ദിവസത്തിന് ശേഷം മോദി ഡൽഹിയ്ക്ക് പുറത്ത്; ഉം‌പൂൺ ചുഴലി തകർത്ത കൊൽക്കത്തയിൽ സന്ദർശനം
83 ദിവസത്തിന് ശേഷം മോദി ഡൽഹിയ്ക്ക് പുറത്ത്; ഉം‌പൂൺ ചുഴലി തകർത്ത കൊൽക്കത്തയിൽ സന്ദർശനം
സ്വന്തം ലേഖകൻ: ഉംപൂൺ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബം​ഗാൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് ഉയർത്തിയ പ്രത്യേക സാഹചര്യത്തിൽ 83 ദിവസത്തിന് ശേഷമാണ് നരേന്ദ്രമോദി രാജ്യതലസ്ഥാനം വിട്ട് സഞ്ചരിക്കുന്നത്. കൊൽക്കത്ത എയർപോർട്ടിൽ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ​ഗവർണർ ജ​ഗ്ദീപ് ദങ്കാറും ചേർന്ന് മോദിയെ സ്വീകരിച്ചു. ചുഴലിക്കാറ്റ് കനത്ത നാശം …
പെരുന്നാൾ: ലോക്ക്ഡൌൺ ഇളവുകളുമായി സംസ്ഥാനം; അവശ്യ സാധനങ്ങളുടെ കടകള്‍ രാത്രി 9 വരെ
പെരുന്നാൾ: ലോക്ക്ഡൌൺ ഇളവുകളുമായി സംസ്ഥാനം; അവശ്യ സാധനങ്ങളുടെ കടകള്‍ രാത്രി 9 വരെ
സ്വന്തം ലേഖകൻ: ചെറിയ പെരുന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാത്രി നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ടശേഷം രാത്രി കടയിൽപ്പോയി സാധനങ്ങൾ വാങ്ങുന്ന പതിവുണ്ട്. രാത്രി നിയന്ത്രണം അതിന് തടസ്സമാവും. ഇത് കണക്കിലെടുത്ത് ഇന്ന് മാസപ്പിറവി കണ്ടാൽ ഇന്ന് രാത്രിയും നാളെയാണ് മാസപ്പിറവിയെങ്കിൽ …
കോവിഡ് ബോധവല്‍ക്കരണം: ഹിന്ദി അടക്കമുള്ള ഭാഷകളില്‍ വീഡിയോ ഗെയിമുമായി ദുബായ് പൊലീസ്
കോവിഡ് ബോധവല്‍ക്കരണം: ഹിന്ദി അടക്കമുള്ള ഭാഷകളില്‍ വീഡിയോ ഗെയിമുമായി ദുബായ് പൊലീസ്
സ്വന്തം ലേഖകൻ: മഹാമാരിയായ കൊറോണ വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഇലക്‌ട്രോണിക് ഗെയിമുമായി ദുബായ് പൊലീസ്. ‘സ്‌റ്റേ സേഫ്’ എന്ന പേരി ദുബായ് പൊലീസിന്റെ നിര്‍മിത ബുദ്ധി വിഭാഗമാണു ഗെയിം പുറത്തിറക്കിയത്. തമാശയുടെ മേമ്പൊടിയോടെ അഞ്ചു ഭാഷകളിലാണു ഗെയിം നിര്‍മിച്ചത്. സമൂഹത്തില്‍ അവബോധം വളര്‍ത്താനും നിലവിലെ സാഹചര്യത്തില്‍ പാലിക്കേണ്ട ആരോഗ്യശീലങ്ങളെക്കുറിച്ച് പഠിപ്പിക്കാനും ലക്ഷ്യമിട്ടാണു ‘സ്റ്റേ സേഫ്’ ഗെയിം …
അച്ഛനേയും പിന്നിലിരുത്തി 15കാരി സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ; ഞെട്ടി സൈക്കിൾ ഫെഡറേഷൻ!
അച്ഛനേയും പിന്നിലിരുത്തി 15കാരി സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ; ഞെട്ടി  സൈക്കിൾ ഫെഡറേഷൻ!
സ്വന്തം ലേഖകൻ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങൾ ചർച്ചചെയ്യുന്ന പേരുകളിലൊന്ന് ജ്യോതി കുമാരി എന്ന പതിനഞ്ചുകാരിയുടേതാണ്. ബിഹാർ സ്വദേശിയായ ജ്യോതി കുമാരി തന്റെ പിന്നിലിരുത്തി ദിനരാത്രങ്ങൾ കൊണ്ട് പിന്നിട്ടത് 1200 കിലോമീറ്ററാണ്. ഗുരുഗ്രാമത്തിൽ നിന്നും ബിഹാറിലേക്കായിരുന്നു ജ്യോതികുമാരിയുടെ സാഹസിക യാത്ര. ഇത് ശ്രദ്ധയിൽപ്പെട്ട സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വാഗ്ധാനവുമെത്തി. ഡൽഹിയിലെത്തി ട്രയൽസിൽ പങ്കെടുക്കാമെന്ന് ഫെഡറേഷൻ …
പൃഥ്വിരാജും സംഘവും ജോർദാനിൽ നിന്ന് കൊച്ചിയിലെത്തി; ഡ്രൈവ് ചെയ്ത് ക്വാറന്റിനിലേയ്ക്ക്
പൃഥ്വിരാജും സംഘവും ജോർദാനിൽ നിന്ന് കൊച്ചിയിലെത്തി; ഡ്രൈവ് ചെയ്ത് ക്വാറന്റിനിലേയ്ക്ക്
സ്വന്തം ലേഖകൻ: ജോർദാനിൽ നിന്നും കൊച്ചിയിൽ തിരിച്ചെത്തിയ പൃഥ്വിരാജും സംഘവും ക്വാറന്റിൻ കേന്ദ്രത്തിലേയ്ക്ക് മാറി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു വാഹനം ഡ്രൈവ് ചെയ്താണ് താരം കോവിഡ് ക്വാറന്റീൻ കേന്ദ്രത്തിലേക്ക് പോയത്. ഫോർട്ട് കൊച്ചിയിൽ പണം നൽകി ഉപയോഗിക്കുന്ന ക്വാറന്റീൻ സെന്ററിലേക്കാണ് പൃഥ്വിയും ആടുജീവിതം സംഘവും മാറുന്നത്. തുടർന്ന് ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം 14 ദിവസം നിരീക്ഷണത്തിൽ …
ലളിതം, സുന്ദരം, സാന്ത്വനം; കൊവിഡ് കാലത്ത് ഷഷ്ഠിപൂര്‍ത്തി ആഘോഷം മനോഹരമാക്കി മോഹൻലാൽ
ലളിതം, സുന്ദരം, സാന്ത്വനം; കൊവിഡ് കാലത്ത് ഷഷ്ഠിപൂര്‍ത്തി ആഘോഷം മനോഹരമാക്കി മോഹൻലാൽ
സ്വന്തം ലേഖകൻ: പിറന്നാള്‍ സദ്യയും കേക്കു മുറിക്കലുമായി മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് അവിസ്മരണീയമായ ഷഷ്ഠിപൂര്‍ത്തി ആഘോഷം. ഭാര്യ സുചിത്ര, മകന്‍ പ്രണവ്, സംവിധായകനും സുഹൃത്തുമായ പ്രിയദര്‍ശന്‍, സുചിത്രയുടെ കസിന്‍ അനിത, ഭര്‍ത്താവ് മോഹന്‍ ഒന്നിവര്‍ക്കൊപ്പമായിരുന്നു. മോഹന്‍ ലാലിന്റെ ലളിതമെങ്കിലും പ്രൗഢഗംഭീരമായ ഷഷ്ഠിപൂര്‍ത്തി ആഘോഷം. ലോക്ക്ഡൗണിനെ തുടര്‍ന്ന് ചെന്നൈയില്‍ വീട്ടില്‍ കഴിയുന്ന മോഹന്‍ലാലിനെ കാണാന്‍ പ്രിയദര്‍ശന്‍ എത്തി. …
ആരോഗ്യസേതു, കനത്ത ജാഗ്രത: ആഭ്യന്തര വിമാനയാത്രയ്ക്കുള്ള കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറത്ത്
ആരോഗ്യസേതു, കനത്ത ജാഗ്രത: ആഭ്യന്തര വിമാനയാത്രയ്ക്കുള്ള കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ: രാജ്യത്ത് ആഭ്യന്തര വിമാനസര്‍വീസ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ ആഭ്യന്തര വിമാന യാത്രകള്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. യാത്ര ചെയ്യുന്നവര്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇക്കാര്യം …