സ്വന്തം ലേഖകൻ: കണ്ണൂരിൽ ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. ക്വാറന്റീൻ ലംഘിച്ചെന്ന പ്രചാരണത്തിൽ മനംനൊന്താണ് ആത്മഹത്യാശ്രമം. ന്യൂമാഹി പിഎച്ച്സിയിലെ ആരോഗ്യപ്രവർത്തയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇവർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ്. രക്തസമ്മർദ്ദത്തിനുള്ള 20 ഗുളികയാണ് ഇവർ ഒരുമിച്ച് കഴിച്ചത്. അതേസമയം ഇവരുടേതെന്ന പേരിൽ വാട്സ്ആപ്പ് വഴി ആത്മഹത്യാക്കുറിപ്പും സംഭവത്തോടെ പ്രചരിക്കുന്നുണ്ട്. തന്റെ സഹപ്രവർത്തകർ …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെക്കുറിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയുമായി സംവദിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. വീഡിയോ കോളിലൂടെ നടത്തിയ സംഭാഷണം കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യതിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. എല്ലാവരും കാണുന്നതാണോ ഏത് ഭാഷയില്‍ സംസാരിക്കണമെന്ന മന്ത്രിയുടെ ചോദ്യത്തിന് മാഡം ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതിയെന്നും ബിബിസിക്ക് …
സ്വന്തം ലേഖകൻ: ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തിങ്കളാഴ്ച മുതല്‍ തീവണ്ടി സര്‍വീസ് പുനരാരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി കേരളത്തില്‍നിന്നുള്ള തീവണ്ടികളുടെ സമയവിവര പട്ടിക റെയില്‍വേ പുറത്തുവിട്ടു. ടിക്കറ്റുകള്‍ ഓണ്‍ലൈനായും തിരഞ്ഞെടുത്ത കൗണ്ടറുകള്‍ വഴിയും ബുക്ക് ചെയ്യാം. കോവിഡ് രോഗ ലക്ഷണമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ യാത്ര അനുവദിക്കുകയുള്ളു. മാസ്‌ക് ധരിച്ചെത്തുന്നവര്‍ക്ക് മാത്രമേ ടിക്കറ്റ് നല്‍കുവെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. അതേസമയം, …
സ്വന്തം ലേഖകൻ: രാജ്യവ്യാപകമായി തീവ്രബാധിതമേഖലകളിൽ മാത്രം ലോക്ക്ഡൗൺ വീണ്ടും ഒരു മാസം കൂടി നീട്ടി ഉത്തരവിറക്കി കേന്ദ്രസർക്കാർ. ജൂൺ 30 വരെ കണ്ടെയ്ൻമെന്‍റ് സോണുകൾ അഥവാ ഹോട്ട്സ്പോട്ടുകളിൽ മാത്രം കർശനനിയന്ത്രണം ഏർപ്പെടുത്താനാണ് ലോക്ക്ഡൗൺ ഉത്തരവിൽ കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്നത്. കണ്ടെയ്ൻമെന്‍റ് സോണുകളല്ലാത്ത പ്രദേശങ്ങളിൽ ജൂൺ 8-ന് ശേഷം, നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കാമെന്നും കേന്ദ്ര ഉത്തരവിൽ പറയുന്നു. ആരാധനാലയങ്ങൾ, …
സ്വന്തം ലേഖകൻ: ഇന്ന് കേരളത്തില്‍ 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് …
സ്വന്തം ലേഖകൻ: വീഡിയോ ഫയലുകള്‍ പങ്കുവെയ്ക്കുന്നതിന് ഉപയോഗിക്കുന്ന വെബ്‌സൈറ്റ് ആയ വീ ട്രാന്‍സ്ഫര്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. മുംബൈ മിറര്‍ ആണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. വീട്രാന്‍സ്ഫര്‍ വെബ്സൈറ്റും പ്ലാറ്റ്ഫോമിലെ രണ്ട് നിര്‍ദ്ദിഷ്ട പേജുകളും ഉള്‍പ്പെടെ മൂന്ന് വെബ്സൈറ്റ് ലിങ്കുകള്‍ തടയാന്‍ രാജ്യത്തുടനീളമുള്ള ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് നിര്‍ദ്ദേശിച്ച് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് മെയ് 18 …
സ്വന്തം ലേഖകൻ: രാജ്യത്തെ ഡ്രൈവിങ് ലൈസൻസുകൾക്ക് ഇനി ഏകീകൃത രൂപത്തിലേക്ക് മാറുകയാണ്. കേരളത്തിൽ തിരുവനന്തപുരം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ ഡ്രൈവിങ് ലൈസൻസുകൾ കേന്ദ്രീകൃത വെബ് പോർട്ടലായ സാരഥിയിലേക്ക് മാറ്റുന്ന നടപടികൾ പൂർത്തിയായി. നേരത്തെ ഓഫീസ് കോഡ്, വർഷം, ലൈസൻസ് നമ്പർ അല്ലെങ്കില്‍ ഓഫീസ് കോഡ്, ലൈസൻസ് നമ്പർ, വർഷം എന്നീ ഫോർമാറ്റിൽ ആയിരുന്നത് …
സ്വന്തം ലേഖകൻ: അഞ്ചലില്‍ പാമ്പു കടിയേറ്റ് ഉത്ര കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവായത് വാവ സുരേഷിന്റെ ഇടപെടലെന്ന് റിപ്പോർട്ട്. നാട്ടുകാരും വീട്ടുകാരും ഒരുപോലെ കരുതിയിരുന്നത് സര്‍പ്പകോപമാണെന്നാണ്. അതുകൊണ്ട് പരാതി കൊടുക്കാന്‍ പോലുമുള്ള സാഹചര്യമുണ്ടായിരുന്നില്ല. എന്നാല്‍ പോലീസുകാരെ പോലും അമ്പരിപ്പിച്ചത് ഈ കേസില്‍ വാവ സുരേഷ് നടത്തിയ ഇടപെടലാണ്. കൊലപാതകമാണെന്ന് ആദ്യം കണ്ടെത്തിയത് വാവ സുരേഷാണ്. സൂരജിന്റെ പ്ലാനുകളെ …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ ജൂണ്‍ 1 ന് തുറക്കില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം അനുസരിച്ചായിരിക്കും സ്‌ക്കൂളുകള്‍ തുറക്കുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം സമിതിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം നേരത്തെ പ്രഖ്യാപിച്ചത് പോലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ 1 ന് തന്നെ …
സ്വന്തം ലേഖകൻ: ഛത്തീസ്‌ഗഡ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയും ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡ് (ജെ) നേതാവുമായ അജിത് ജോഗി (74) അന്തരിച്ചു. റായ്‌പൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് മരണം. ഹൃദയാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്നു. മുൻ കോൺഗ്രസ് നേതാവാണ്. കോൺഗ്രസിൽ നിന്നു തെറ്റിപിരിഞ്ഞാണ് ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡ് (ജെ) രൂപീകരിച്ചത്. മകൻ അമിത് ജോഗിയാണ് മരണവിവരം ട്വീറ്റ് ചെയ്‌തത്. …