സ്വന്തം ലേഖകൻ: വിദേശ മലയാളികള്‍ക്ക് സ്വദേശത്തേക്കു മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ റജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ 201 രാജ്യങ്ങളിൽ നിന്ന് ഇന്നുവരെ 3,53,468 പേര്‍ റജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ റജിസ്റ്റര്‍ ചെയ്തതത് യുഎഇയില്‍ നിന്നാണ്– 153660 പേര്‍. സൗദി അറേബ്യയില്‍ നിന്ന് 47268 പേരും റജിസ്റ്റര്‍ ചെയ്തു. റജിസ്റ്റര്‍ ചെയ്തവരിലേറെയും ഗള്‍ഫ് നാടുകളില്‍ നിന്നാണ്. യുകെയില്‍നിന്ന് …
സ്വന്തം ലേഖകൻ: പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ ഋഷി കപൂര്‍ അന്തരിച്ചു. 67 വയസായിരുന്നു. കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഋഷി കപൂറിനെ എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പ്രവേശിപ്പിച്ചിരുന്നു. ഒരു വര്‍ഷത്തോളം യു.എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബറിലാണ് കപൂര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഫെബ്രുവരിയില്‍ ഋഷി കപൂറിനെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു …
സ്വന്തം ലേഖകൻ: ലോക്ക് ഡൗണ്‍ കാരണം സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നതിനിടെ കേരളത്തില്‍ തുടരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് അമേരിക്കന്‍ പൗരന്‍. ഇപ്പോള്‍ നാട്ടിലേക്ക് പോകേണ്ടെന്നും കേരളത്തില്‍ സുരക്ഷിതനാണെന്നും ചൂണ്ടിക്കാട്ടി 74 കാരനായ അമേരിക്കന്‍ പൗരന്‍ വിസ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച വാര്‍ത്ത …
സ്വന്തം ലേഖകൻ: ഇര്‍ഫാന്‍ ഖാന്‍ എന്ന അഭിനേതാവിന്റെ നഷ്ടം ഇന്ത്യൻ സിനിമയിൽ സൃഷ്ടിച്ച വിടവ് നികത്താനാകാത്തതാണ്. സിനിമകളില്‍ ഒപ്പം സഹകരിച്ചിട്ടുള്ള അഭിനേതാക്കളും സംവിധായകരും ഇര്‍ഫാന്‍ ഖാനെക്കുറിച്ച് വാചാലരായപ്പോള്‍ ഹൃദയത്തിൽ നിന്നെഴുതിയ ഒരു കുറിപ്പാണ് ഫഹദ് ഫാസിന്റെ യാത്രാമൊഴി. സ്വന്തം ലെറ്റര്‍ ഹെഡില്‍ എഴുതിയ ദീര്‍ഘമായ കുറിപ്പാണ് ഫഹദ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. വൈറലായ, ഇംഗ്ലീഷിലുള്ള ആ …
സ്വന്തം ലേഖകൻ: കഴിഞ്ഞ ആഴ്ച മരിച്ച വ്യവസായ പ്രമുഖന്‍ ജോയി അറയ്ക്കല്‍ ആത്മഹത്യ ചെയ്തതാണെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു. ബിസിനസ് ബേയിലെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ മാസം 23-നായിരുന്നു മരണം. സുഹൃത്തിന്റെ കെട്ടിടത്തിന്റെ 14-ാം നിലയില്‍ നിന്നാണ് ജോയ് അറയ്ക്കല്‍ ചാടി ആത്മഹത്യ ചെയ്തത്. സാമ്പത്തികമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണിത്. ബുര്‍ ദുബായ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ്. പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. പൊസിറ്റീവായവരിൽ ആറ് പേർ കൊല്ലവും രണ്ട് വീതം തിരുവനന്തപുരം, കാസർകോട് സ്വദേശികളാണ്. കൊല്ലത്തെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത് ഒരാൾ ആന്ധ്രയിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽ നിന്നും വന്നതാണ്. കാസർകോട് രണ്ട് …
സ്വന്തം ലേഖകൻ: ഇതര സംസ്ഥാനങ്ങളിൽ അകപ്പെട്ട മലയാളികൾക്ക് തിരിച്ചുവരാൻ അവസരം. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന മലയാളികൾക്കായി മടക്കയാത്രാ രജിസ്‌ട്രേഷൻ ഇന്ന് (29-04-2020) വൈകീട്ട് നോർക്ക ആരംഭിക്കും. www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. വെബ്‌സൈറ്റിൽ ഇടതു വശത്ത് വിദേശ മലയാളികൾക്കും വലതു വശത്ത് ഇതര സംസ്ഥാനത്തുള്ളവർക്കും രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമുണ്ട്. പേര്, ജനന തീയതി, ആധാർ അല്ലെങ്കിൽ …
സ്വന്തം ലേഖകൻ: നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. കാന്‍സര്‍ രോഗബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 54 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ഖാനെ വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. 2018ല്‍ ഇര്‍ഫാന് ന്യൂറോ …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക ഒരുക്കിയ സംവിധാനത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 3,20,463 പേര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇതുവരെ രജിസ്റ്റര്‍ചെയ്തവരില്‍ 56114 പേര്‍ തൊഴില്‍നഷ്ടമായതിനെ തുടര്‍ന്നാണ് മടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജയില്‍മോചിതരായ 748 പേര്‍ അടക്കമുള്ളവര്‍ നോര്‍ക്ക …
സ്വന്തം ലേഖകൻ: അന്യഗ്രഹ ജീവികളെക്കുറിച്ചു വീണ്ടും ചർച്ച ഉയർത്തി 3 വിഡിയോകൾ ഇന്നലെ പെന്റഗൺ പുറത്തുവിട്ടു.യുഎസ് നാവിക സേനയിലെ പൈലറ്റുമാർ 2004 ലും 2015 ലും പറക്കലിനിടെ കണ്ട തിരിച്ചറിയാൻ സാധിക്കാത്ത ചില ബഹിരാകാശ വസ്തുക്കളുടെ ദൃശ്യങ്ങളാണ് ഇവയിൽ. 2004ലുള്ള വിഡിയോയിൽ പസിഫിക് സമുദ്രത്തിനു മുകളിൽ വർത്തുളാകൃതിയിലുള്ള വസ്തു പറന്നുനിൽക്കുന്നതിന്റെ അവ്യക്തചിത്രമാണുള്ളത്. ഇതു പിന്നീട് അതിവേഗം …