1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തില്‍ 3 പേർക്ക് കൂടി കൊവിഡ്; പ്രവാസികൾക്കായി എന്തും ചെയ്യാൻ തയ്യാറെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ 3 പേർക്ക് കൂടി കൊവിഡ്; പ്രവാസികൾക്കായി എന്തും ചെയ്യാൻ തയ്യാറെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മൂന്ന് പേരും കാസർകോട് ജില്ലക്കാരാണ്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 450 ആയി. 116 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച മൂന്ന് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നു ദിവസത്തെ ഇടവേളക്കു ശേഷം രോഗ മുക്തി …
നീണ്ടുപോകുന്ന ലോക്ക്ഡൌൺ അപ്രായോഗികം; ഇന്ത്യയ്ക്ക് വേണ്ടത് “ഹെർഡ് ഇമ്മ്യൂണിറ്റി”
നീണ്ടുപോകുന്ന ലോക്ക്ഡൌൺ അപ്രായോഗികം; ഇന്ത്യയ്ക്ക് വേണ്ടത് “ഹെർഡ് ഇമ്മ്യൂണിറ്റി”
സ്വന്തം ലേഖകൻ: ഇന്ത്യ പോലൊരു രാജ്യത്ത് ദീർഘകാലം ലോക്ക് ഡൗൺ തുടർന്നു കൊണ്ടുപോകുന്നത് അനുയോജ്യമാകില്ലെന്ന് വിദഗ്ധർ. ജനസംഖ്യയിൽ ഏറിയ പങ്കും യുവാക്കളുള്ള ഇന്ത്യയിൽ ലോക്ക്ഡൗണിന് പകരം കൊറോണയ്ക്കെതിരെ സാമൂഹിക പ്രതിരോധശേഷി ആർജിച്ചെടുക്കലാണ് ഉത്തമമെന്നാണ് പകർച്ചവ്യാധികളെപ്പറ്റി പഠിക്കുന്ന എപ്പിഡമോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്. ജനങ്ങളിൽ നല്ലൊരു ശതമാനം ആളുകളെ രോഗം ബാധിക്കാൻ അനുവദിക്കുകയും അവരുടെ രോഗം ഭേദമാകുകയും ചെയ്യുന്നതിലൂടെ രോഗത്തിനെതിരെ …
പ്രവാസികളുടെ മൃതദേഹം എത്തിക്കാനുള്ള തടസം ഒഴിവാക്കണം; പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി
പ്രവാസികളുടെ മൃതദേഹം എത്തിക്കാനുള്ള തടസം ഒഴിവാക്കണം; പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് 19 രോഗകാരണങ്ങളല്ലാതെ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലുള്ള തടസ്സവും കാലതാമസവും ഒഴിവാക്കാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് പുറത്ത് രാജ്യത്തിന് പുറത്തുള്ള എല്ലാ മലയാളികളുടെ കാര്യത്തിലും അവരുടെ …
“ഓരോ ഷിഫ്റ്റിലും കാണേണ്ടി വന്നത് കൂട്ടമരണം,” ലണ്ടനിലെ മലയാളി നഴ്സിന്റെ കൊവിഡ് ആശുപത്രി അനുഭവം
“ഓരോ ഷിഫ്റ്റിലും കാണേണ്ടി വന്നത് കൂട്ടമരണം,” ലണ്ടനിലെ മലയാളി നഴ്സിന്റെ കൊവിഡ് ആശുപത്രി അനുഭവം
സ്വന്തം ലേഖകൻ: ലണ്ടനിലെ ആശുപത്രിയിൽ കോവിഡ്–19 ബാധിച്ചെത്തിയവരെ ചികിത്സിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് മലയാളി നഴ്സ് സുമി വർഗീസ്. കൊറോണ വൈറസിനോട് സ്വയം പോരാടിയപ്പോഴും സുമി ധൈര്യം കൈവിട്ടില്ല. കഠിനമായ ശാരീരിക അസ്വസ്ഥതകളിലൂടെ ഒരാഴ്ച ഹോം ഐസലേഷനിൽ കഴിഞ്ഞ സുമി മനഃശക്തി കൊണ്ട് രോഗത്തെ തോൽപിച്ചിരിക്കുകയാണ്. കോവിഡ് രോഗികളെ നിരന്തരം പരിചരിച്ചതിന്റെ സ്വയം രോഗം ഏറ്റുവാങ്ങിയതിന്റെയും അനുഭവം …
സംസ്ഥാനത്ത് 10 പേർക്ക് കൂടി കൊവിഡ്; 10 ജില്ലകൾ ഓറഞ്ച് സോണാക്കി; 4 ജില്ലകൾ റെഡ് സോൺ
സംസ്ഥാനത്ത് 10 പേർക്ക് കൂടി കൊവിഡ്; 10 ജില്ലകൾ ഓറഞ്ച് സോണാക്കി; 4 ജില്ലകൾ റെഡ് സോൺ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 10 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്, എട്ട് പേർക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കിയിൽ നാല് പേർക്കും, കോഴിക്കോടും കോട്ടയവും രണ്ട് പേർക്കും, തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ഒരോരുത്തർക്കുമാണ് രോഗം ഇന്ന് സ്ഥിരീകരിച്ചത്. കാസർകോട് ആറ് പേർക്കും, മലപ്പുറം കണ്ണൂർ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം ഭേദമായത്. ഇന്ന് സമ്പർക്കം …
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രനിർദേശങ്ങൾ വിലങ്ങുതടി
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രനിർദേശങ്ങൾ വിലങ്ങുതടി
സ്വന്തം ലേഖകൻ: യുഎഇയിലെ റാസല്‍ ഖെമയില്‍ മരിച്ച കായംകുളം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാവില്ലെന്ന് എമിഗ്രേഷന്‍ അധികൃതര്‍. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിക്കാതെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാവില്ലെന്നാണ് വിമാനത്താവളത്തിലെത്തിയ ബന്ധുക്കളെ അധികൃതര്‍ അറിയിച്ചത്. റാസല്‍ ഖൈമയില്‍ ഈ മാസം 20തിനാണ് കായംകുളം സ്വദേശി ഷാജി ഭവനില്‍ ഷാജിലാല്‍ മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി ഷാജി …
മുംബൈ ആശുപത്രിയിൽ കൊവിഡ് ബാധിതരായ മലയാളി നഴ്സുമാർക്ക് അവഗണന
മുംബൈ ആശുപത്രിയിൽ കൊവിഡ് ബാധിതരായ മലയാളി നഴ്സുമാർക്ക് അവഗണന
സ്വന്തം ലേഖകൻ: മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ കൊവിഡ് ഭേദമാകുന്നതിന് മുമ്പ് തന്നെ ചികിത്സയില്‍ കഴിഞ്ഞ മലയാളി നഴ്‌സുമാരെ ഹോസ്റ്റലിലേക്ക് തിരികെ വിട്ടതായി പരാതി. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നഴ്‌സിനെ ആദ്യ ടെസ്റ്റ് നെഗറ്റീവായപ്പോള്‍ത്തന്നെ തിരികെ ഹോസ്റ്റലിലേക്ക് വിടുകയായിരുന്നു. അതിന് ശേഷം രണ്ടാം ടെസ്റ്റില്‍ വീണ്ടും പോസിറ്റീവായപ്പോള്‍ രണ്ടാമതും ഇവരെ അര്‍ദ്ധരാത്രിയോടെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് …
സുക്കർബർഗ് തുണച്ചു; ജാക്ക് മായെ വെട്ടി മുകേഷ് അംബാനി ഏഷ്യയിലെ സമ്പന്നരിൽ ഒന്നാമൻ
സുക്കർബർഗ് തുണച്ചു; ജാക്ക് മായെ വെട്ടി മുകേഷ് അംബാനി ഏഷ്യയിലെ സമ്പന്നരിൽ ഒന്നാമൻ
സ്വന്തം ലേഖകൻ: വര്‍ഷങ്ങളായി മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനികന്‍. അക്കാര്യത്തില്‍ അടുത്ത കാലത്തൊന്നും അദ്ദേഹത്തെ തോല്‍പിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുെന്ന് തോന്നുന്നില്ല. പക്ഷേ, വിപണിയിലെ തിരിച്ചടികള്‍ അംബാനിയേയും കടപുഴക്കി താഴെ വീഴ്ത്തിയിരുന്നു. അങ്ങനെ വര്‍ഷങ്ങളായി സ്വന്തമാക്കി വച്ചിരുന്നു ഏഷ്യയിലെ സര്‍വ്വസമ്പന്നന്‍ എന്ന സ്ഥാനം അദ്ദേഹത്തിന് നഷ്ടമായി. ആലിബാബ ഗ്രൂപ്പിന്റെ ജാക്ക് മാ ആ സ്ഥാനത്ത് …
“ഇവനെയങ്ങ് കെട്ടിയാലോ?” മലയാളി ട്രോളന്റെ വീഡിയോ കണ്ട് കണ്ണുതള്ളി രാം ഗോപാൽ വർമ
“ഇവനെയങ്ങ് കെട്ടിയാലോ?” മലയാളി ട്രോളന്റെ വീഡിയോ കണ്ട് കണ്ണുതള്ളി രാം ഗോപാൽ വർമ
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും കൊണ്ട് വീണ്ടും പാട്ടു പാടിപ്പിച്ച് ട്രോളൻമാർ. ട്രംപിന്റെ ഇന്ത്യൻ സന്ദർശന വേളയിലെ ദൃശ്യങ്ങൾക്കൊപ്പം മലയാളം പാട്ടുകൾ ചേർത്തൊരുക്കുന്ന ട്രോൾ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇത്തവണ തമിഴ് ഗാനമാണ് ട്രോളൻമാർ ഇരു നേതാക്കളെയും കൊണ്ടു പാടിപ്പിച്ചത്. ‘ദളപതി’ എന്ന ചിത്രത്തിൽ മമ്മൂട്ടിയും രജനികാന്തും തകർത്താടിയ ‘കാട്ട് …
സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി രോഗം; 127 പേർ ചികിത്സയില്‍; പുതിയതായി 9 ഹോട്ട് സ്‍പോട്ടുകള്‍
സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി രോഗം; 127 പേർ ചികിത്സയില്‍; പുതിയതായി 9 ഹോട്ട് സ്‍പോട്ടുകള്‍
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഏഴ്, കോഴിക്കോട് രണ്ട്, കോട്ടയം മലപ്പുറം ഒന്ന് വീതം. പാലക്കാട്ടെ ഒരാളുടെ ഫലം മാത്രമാണ് നെഗറ്റീവ് ആയത്. കോഴിക്കോട്ട് രണ്ട് ഹൗസ് സര്‍ജ്ജൻമാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 127പേർ ഇപ്പോൾ ചികിത്സയിൽ ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു, ഇന്ന് മാത്രം 95 പേർ …