സ്വന്തം ലേഖകൻ: ഇറാനിയൻ വിവാദ സോഷ്യൽമീഡിയ താരത്തിനും കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട്. പ്ലാസ്റ്റിക് സർജറി നടത്തിയ മുഖവുമായി സോഷ്യൽമീഡിയയിലെത്തിയതിനെ തുടർന്നാണ് സഹർ തബാർ എന്ന യുവതി അറസ്റ്റിലായത്. അവരുടെ വക്കീലാണ് യുവതിക്ക് ജയിലിൽ നിന്ന് കൊറോണ വൈറസ് ബാധിച്ചതായി അറിയിച്ചത്. ഹോളിവുഡ് താരം അഞ്ജലിന ജോളിയെ പോലെയാകാനായി മുഖത്ത് നിരവധി പ്ലാസ്റ്റിക് സർജറികൾ വിധേയമാക്കുകയായിരുന്നു …
സ്വന്തം ലേഖകൻ: മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിൽ 5.7 ബില്യൺ ഡോളറിന്‍റെ ( 43,574 കോടി രൂപയുടെ) ഓഹരി ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റായ ഫേസ്ബുക്ക് വാങ്ങി. അമേരിക്കൻ വമ്പൻമാരായ ഫേസ്ബുക്ക് ബുധനാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ഫേസ്ബുക്കിനെ ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയാക്കിമാറ്റുന്നതാണ് ഈ ഇടപാട്. ഇത് …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപിക്കുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അക്രമം തടയാന്‍ സര്‍ക്കാര്‍ ഉടന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കും. കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്ന നടപടിയുണ്ടായാല്‍ ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകരെ അക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കും. പഴയ എപിഡമിക് ഡിസീസസ് …
സ്വന്തം ലേഖകൻ: ലോക രാജ്യങ്ങള്‍ ലോക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ കിട്ടിയ സമയത്തെ ക്രിയാത്മകമായി ഉപയോഗിക്കുകയാണ് ഒരു സംഘം അതിഥി തൊഴിലാളികള്‍. രാജസ്ഥാനിലെ സികാറില്‍ ക്വാറന്റീനില്‍ താമസിപ്പിച്ചിരിക്കുന്ന തൊഴിലാളികളാണ് വ്യത്യസ്തരായിരിക്കുന്നത്. തങ്ങളെ താമസിപ്പിച്ചിരിക്കുന്ന സികാറിലെ സ്‌കൂള്‍ കെട്ടിടം പെയിന്റടിക്കുകയാണ് അവരീ ലോക്ഡൗണ്‍ കാലത്ത്. 54 കുടിയേറ്റ തൊഴിലാളികളെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് തൊഴിലാളികള്‍. ഗ്രാമീണര്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നു. ഇതുവരെ 18,601 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1336 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് 14,700 കൊവിഡ് കേസുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ 47 …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊവിഡ്. കണ്ണൂര്‍ പത്ത് , കാസര്‍കോട് 3 പാലക്കാട് 4 മലപ്പുറം കൊല്ലം ഒന്ന് വീതം എന്നിങ്ങനെയാണ് രോഗ ബാധ. കണ്ണൂരിൽ ഒമ്പത് പേരും വിദേശത്ത് നിന്ന് വന്നവരാണ് . ഒരാൾക്ക് സമ്പര്‍ക്കം മൂലമാണ് രോഗ ബാധ. സംസ്ഥാനത്ത് ഇന്ന് 16 പേര്‍ രോഗ മുക്തി നേടിയിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയാല്‍ കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കി സംസ്ഥാന സര്‍ക്കാര്‍. രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ മൂന്നു ലക്ഷം മുതല്‍ അഞ്ചര ലക്ഷം വരെ മലയാളികള്‍ 30 ദിവസത്തിനകം മടങ്ങിയെത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കില്‍പോലും 9,600 പേരെ മുതല്‍ 27,600 പേരെ വരെ കോവിഡ് പ്രോട്ടോകോള്‍ …
സ്വന്തം ലേഖകൻ: അടുത്ത രണ്ട് ദിവസത്തേക്ക് ചൈനയിൽ നിന്ന് എത്തിയ റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ (ദ്രുതപരിശോധനാകിറ്റുകൾ) ഉപയോഗിക്കരുതെന്ന് സംസ്ഥാനങ്ങളോട് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ). രാജസ്ഥാനും പശ്ചിമബംഗാളും അടക്കമുള്ള സംസ്ഥാനങ്ങൾ അരമണിക്കൂറിനകം ഫലമറിയാൻ കഴിവുള്ള റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ വ്യാപകമായി കേടാണെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനസർക്കാരുകൾ തന്നെ ഇടപെട്ട് ഇവയുടെ ഉപയോഗം നിർത്തിവയ്പിക്കുകയും ചെയ്തു. …
സ്വന്തം ലേഖകൻ: പശ്ചിമബംഗാളിലെ കൊവിഡ് ലോക്ഡൗണ്‍ വിവരങ്ങള്‍ അന്വേഷിക്കാനായി കേന്ദ്ര സംഘത്തെ അയച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും. കേന്ദ്ര സംഘത്തിന്റേത് അഡ്വഞ്ചര്‍ ടൂറിസമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ചില ജില്ലകളില്‍ പരിശോധനകള്‍ നടത്താന്‍ എത്തിയ സംഘം എന്തുകൊണ്ടാണ് കൊവിഡ് കേസുകളും ഹോട്ട് സ്‌പോട്ടുകളും കൂടുതലുള്ള സംസ്ഥാനങ്ങളില്‍ പരിശോധന …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് പുതുതായി 6 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 21 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ച ആറ് പേരും കണ്ണൂര്‍ ജില്ലക്കാരാണ്. ഇതില്‍ അഞ്ചുപേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. …