സ്വന്തം ലേഖകൻ: താജ്മഹലിന്റെ സൗന്ദര്യം നുകര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, മരുമകന്‍ ജെറാഡ് കുഷ്‌നര്‍ എന്നിവരും അദ്ദേഹത്തിനൊപ്പം താജ്മഹല്‍ സന്ദര്‍ശനത്തിനെത്തി. ഉത്തര്‍പ്രദേശിലെ ഖേരിയ എയര്‍ ബെയ്‌സിലെത്തിയ അദ്ദേഹത്തെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ സ്വീകരിച്ചു. അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര …
സ്വന്തം ലേഖകൻ: ഭൂമിയുടെ അങ്ങേ അറ്റത്തു നിന്നും ഇങ്ങേയറ്റം വരെ 8000 മൈല്‍ യാത്ര ചെയ്തു തങ്ങള്‍ വന്നത് ഒരു കാര്യം പറയാനാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു. ഇന്ത്യയെ ബഹുമാനിക്കുന്നു. അമേരിക്ക എന്നും ഇന്ത്യയുടെ വിശ്വസ്തനായ സുഹൃത്തായിരിക്കും. – ഇതാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. അഞ്ച് മാസം മുന്‍പ് ടെക്‌സാസിലെ വലിയൊരു …
സ്വന്തം ലേഖകൻ: നരേന്ദ്ര മോദി അധികാരത്തിലുള്ളിടത്തോളം കാലം ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉഭയകക്ഷി പരമ്പര സാധ്യമല്ലെന്ന് പാകിസ്താന്റെ മുന്‍താരം ഷാഹിദ് അഫ്രീദി. ക്രിക്കറ്റ് പാകിസ്താന്‍ ഡോട്ട് കോം വെബ്‌സൈറ്റിന്റെ ‘ഇന്‍സൈഡ് ഔട്ട്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അഫ്രീദി. ‘മോദി അധികാരത്തിലുള്ളിടത്തോളം കാലം ഇന്ത്യയില്‍ നിന്ന് ഉഭയകക്ഷി പരമ്പരയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികരണമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. മോദി …
സ്വന്തം ലേഖകൻ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍രെ ഇന്ത്യാ സന്ദര്‍ശനം സോഷ്യല്‍മീഡിയയില്‍ ഇതിനോടകം പലതരത്തിലുള്ള ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു. ട്രംപിനെ ബാഹുബലിയായി ചിത്രീകരിച്ചുള്ള ട്രോള്‍ വീഡിയോ നേരത്തെ വന്‍ ഹിറ്റായിരുന്നു. ഇതിനിടെ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ട്രംപും ഭാര്യയും എയര്‍ക്രാഫ്റ്റില്‍ വെച്ച് പങ്കു വെച്ച വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ട്രംപ് ട്വിറ്ററില്‍ പങ്കു വെച്ച വീഡിയോയ്ക്ക് …
സ്വന്തം ലേഖകൻ: അയോധ്യ ബാബ്‌റി മസ്ജിദ് ഭൂമി തര്‍ക്കകേസില്‍ സുപ്രീം കോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയില്‍ മസ്ജിദ്, ആശുപത്രി, ഇന്‍ഡോ- ഇസ്ലാമിക് ഗവേഷണ കേന്ദ്രം എന്നിവ നിര്‍മ്മിക്കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. ഭൂമി ഏറ്റെടുക്കാന്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ച യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫറൂഖി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. …
സ്വന്തം ലേഖകൻ: മുസ്‌ലിം വിശുദ്ധ നഗരമായ മക്കയിലെ പെണ്‍കുട്ടികളെകുറിച്ച് റാപ്‌സോംങ് തയ്യാറാക്കിയ സൗദി പെണ്‍കുട്ടി നേരെ അറസ്റ്റ് ഭീഷണി. അസയല്‍ സസ്ലേ എന്ന സൗദി പെണ്‍കുട്ടിയ്‌ക്കെതിരെയാണ് മക്ക അധികൃതര്‍ നടപടിയെടുക്കാനൊരുങ്ങുന്നത്. മക്കയിലെ പെണ്‍കുട്ടികളെക്കുറിച്ച് പറയുന്ന റാപ് സോങ്ങിലാണ് അസയല്‍ സ്ലേ പാടി അഭിനയിച്ചത്. ‘ മറ്റു പെണ്‍കുട്ടികളോട് ഞങ്ങള്‍ക്ക് ബഹുമാനമുണ്ട് എന്നാലും മക്കയിലെ പെണ്‍കുട്ടികള്‍ മധുരമിഠായികളാണ്,’ …
സ്വന്തം ലേഖകൻ: ഉബര്‍ ഡ്രൈവറില്‍ നിന്ന് നേരിട്ട മോശം പെരുമാറ്റം സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തി നടി അഹാന കൃഷ്ണ. കൊച്ചിയിലെ ഷോപ്പിങ് മാളില്‍ നിന്നുള്ള മടക്കയാത്രക്കായി ഉബര്‍ ടാക്‌സി ബുക്ക് ചെയ്തപ്പോഴുണ്ടായ ദുരനഭുവം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്. ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടർന്ന് കാറില്‍ നിന്നും ഇറങ്ങിയെന്നും ഊബര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെന്നും …
സ്വന്തം ലേഖകൻ: രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി തന്നെ ബാഹുബലിയായി ചിത്രീകരിച്ചുള്ള വിഡിയോ ട്വീറ്റ് ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ബാഹുബലിയിലെ യുദ്ധം ജയിച്ചെത്തുന്ന ജിയോ രെ ബാഹുബലി ഗാനരംഗത്തിന്റെ മോര്‍ഫ് ചെയ്ത വിഡിയോയാണ് ട്രംപ് പങ്കുവച്ചിരിക്കുന്നത്. ഇതില്‍ ബാഹുബലിക്ക് പകരം ട്രംപിന്റെ മുഖമാണ് ചേര്‍ത്തിരിക്കുന്നത്. ഇന്ത്യയിലെ സുഹൃത്തുക്കളെ കാണാനായി കാത്തിരിക്കുന്നു എന്ന …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ ഭാഗമായി രാജ്യത്ത് വലിയ ഒരുക്കങ്ങളാണ് കേന്ദ്രസര്‍ക്കാറിന്‍റെ നിര്‍ദ്ദേശപ്രകരാം നടക്കുന്നത്. ട്രംപിനെ കുരങ്ങുകളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ ലങ്കൂർ (നീളമുള്ള വാലുള്ള കുരങ്ങുകൾ) കുരങ്ങുകളെ വിന്യസിക്കുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കനത്ത സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നിട്ടും, ആഗ്ര നഗരത്തിൽ കുരങ്ങിന്റെ ആക്രമണം തടയാൻ പ്രയാസമാണെന്ന വിലയിരുത്തലിനെ …
സ്വന്തം ലേഖകൻ: ഉയരം കുറഞ്ഞതിന്‍റെ പേരില്‍ സഹപാഠികളില്‍ നിന്ന് കളിയാക്കല്‍ സഹിക്കവയ്യാതെ കരയുന്ന ഒമ്പത് വയസുകാരനായ ക്വാഡന്‍ എങ്ങും ചര്‍ച്ചാവിഷയമായിരുന്നു. കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്നു വിളിച്ച് കളിയാക്കിയതിനെ തുടര്‍ന്ന് തന്നെയൊന്നു കൊന്നുതരുമോ എന്നുപോലും പറഞ്ഞാണ് ആ പിഞ്ചു ബാലന്‍ തന്‍റെ മാതാവിനോട് കരഞ്ഞ് അപേക്ഷിച്ചത്. അമ്മ യറാക്ക ബൈലസ് അതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ …