സ്വന്തം ലേഖകൻ: വടക്കുകിഴക്കന്‍ ദില്ലിയിലെ പ്രശ്ന ബാധിത പ്രദേശത്തുനിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ അക്രമ സംഭവങ്ങളില്‍ മരിച്ചവരുടെ എണ്ണം 45 ആയി. ഭാഗീരഥി വിഹാറിലെ കനാലില്‍ നിന്ന് രണ്ട് മൃതദേഹങ്ങളും ഗോകല്‍പുരിയിലെ കനാലില്‍ നിന്ന് ഒരാളുടെ മൃതദേഹവുമാണ് ഞായറാഴ്ച കണ്ടെടുത്തത്. ദില്ലി പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗുരു തേജ് ബഹദൂര്‍ ആശുപത്രിയില്‍ നിന്ന് …
സ്വന്തം ലേഖകൻ: ഇന്ത്യാസന്ദര്‍ശനത്തിന് പിന്നാലെ മോദിയെ പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തെ പൗരന്മാരാല്‍ സ്‌നേഹിക്കപ്പെടുന്ന വലിയ മനുഷ്യനാണ് അദ്ദേഹമെന്ന് ട്രംപ് പറഞ്ഞു. സൗത്ത് കരോലിനയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. “പ്രധാനമന്ത്രി മോദിക്കൊപ്പമായിരുന്നു ഞാന്‍. ഇന്ത്യാസന്ദര്‍ശനത്തിനുശേഷം ഇനി ഒരു ആള്‍ക്കൂട്ടവും എന്നെ ഇത്രമേല്‍ ആവേശഭരിതനാക്കിയേക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഒന്നരലക്ഷം കാണികളാണ് ഗുജറാത്തിലെ …
സ്വന്തം ലേഖകൻ: നൂറാം വയസിൽ 25-ാം ജന്മദിനം എന്ന് കേൾക്കുമ്പോൾ പലർക്കും സംശയം തോന്നിയേക്കാം. എന്നാൽ സംഭവം സത്യമാണ്. ഡോറിസ് ക്ലീഫ് എന്ന മുത്തശ്ശിയാണ് ഈ അപൂർവ്വ ആഘോഷത്തിലെ താരം. 1920 ഫെബ്രുവരി 29നാണ് ഡോറിസ് മുത്തശ്ശിയുടെ ജനനം. 2020ൽ പ്രായം 100 ആയി. എന്നാൽ ഇത് മുത്തശ്ശിയുടെ 25-ാം ജന്മദിന ആഘോഷം മാത്രമാണ്. ഇംഗ്ലണ്ടിലെ …
സ്വന്തം ലേഖകൻ: കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കികൊണ്ട് മാർപാപ്പ ഉത്തരവിട്ടു. വൈദികവൃത്തിയുമായി ബന്ധപ്പെട്ട എല്ലാ കടമകളില്‍നിന്നും അവകാശങ്ങളില്‍നിന്നും ആജീവനാന്തം വിലക്കികൊണ്ടുള്ള നടപടി മാർപാപ്പയുടെ പ്രത്യേക അധികാരമുപയോഗിച്ചാണ് നടപ്പാക്കിയത്. തലശ്ശേരി പോക്സോ കോടതി ശിക്ഷ വിധിച്ച റോബിന്‍ വടക്കുംചേരി നിലവില്‍ കണ്ണൂർ സെന്‍ട്രല്‍ ജയിലിലാണ്. കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ഇന്ത്യൻ സർവ്വകലാശാലകൾക്ക് ഓഫ് കാമ്പസ് തുറക്കാൻ അനുമതി. ഇതിന് തയ്യാറായി മുന്നോട്ട് വരുന്ന സർവ്വകലാശാലകൾക്ക് ആവശ്യമായ സഹായങ്ങളൊരുക്കുമെന്ന് അംബാസിഡർ അറിയിച്ചു. സൗദിയില്‍ ബിരുദ, ബിരുദാനന്തര പഠനത്തിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 400 സ്കോളർഷിപ്പുകൾ ലഭിക്കുമെന്നും അദ്ധേഹം അറിയിച്ചിട്ടുണ്ട്. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അംബാസിഡര്‍ ഡോ.ഔസാഫ് സഈദ് വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് …
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് ഇപ്പോഴും പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻറ് സാംസങ്ങെന്ന് പഠനം. ടി.ആർ.എ റിസേർച്ചിൻെറ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകൾ വിൽക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ഷവോമിയെയും റിയൽമിയെയും പിന്തള്ളിയാണ് സാംസങ്ങ് ഒന്നാമതെത്തിയത്. ഇന്ത്യയിൽ ഓരോ വിദേശ കമ്പനികളും മാസത്തിലൊന്ന് എന്ന കണക്കിൽ സ്മാർട്ട്ഫോണുകളിറക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ക്രമാതീതമായി ഉയരുന്ന സ്മാർട്ട്ഫോൺ ഉപഭോക്താക്കളുടെ …
സ്വന്തം ലേഖകൻ: ആടുജീവിതം എന്ന ചിത്രത്തിനായി ശരീരഭാരം കുറച്ച പ്രിത്വിരാജിനെ അമ്പരപ്പോടെയാണ് സമൂഹ മാധ്യമങ്ങൾ നോക്കിയത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് വിശദമായ ഒരു കുറിപ്പും പങ്കുവച്ച് വിദേശയാത്രക്ക് ഒരുങ്ങുകയാണ് താരം. കുറിപ്പ് വായിക്കാം: ‘കഴിഞ്ഞ കുറച്ച് മാസങ്ങൾ അൽപ്പം കഠിനമായിരുന്നു. ആടുജീവിതത്തിനായി ഒരുങ്ങുമ്പോൾ ഞാൻ ഒന്നും ലക്ഷ്യമിട്ടിരുന്നില്ല. എനിക്ക് കഴിയുന്നിടത്തോളം ചിലത് ഒഴിവാക്കുക എന്നതായിരുന്നു ചിന്ത. …
സ്വന്തം ലേഖകൻ: അനാരോഗ്യത്തെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്രമത്തില്‍. കൊറോണ വൈറസ് ബാധ ഇറ്റലിയിലും ഭീതി പരത്തുന്നതിനിടെ പുറത്തുവന്ന വാര്‍ത്ത വിശ്വാസികളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ചെറിയ ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ 83കാരനായ മാർപാപ്പ വിശ്രമത്തിലാണെന്ന് വത്തിക്കാന്‍ വാർത്താകുറിപ്പിൽ അറിയിച്ചു. കൊറോണ വൈറസ് ബാധ പരക്കുന്നതിനിടെ മാര്‍പാപ്പയ്ക്കുണ്ടായ അനാരോഗ്യം ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ ന്യൂ യോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് …
സ്വന്തം ലേഖകൻ: അക്രമബാധിത പ്രദേശമായ വടക്കുകിഴക്കന്‍ ദില്ലിയിലെ സ്കൂളുകള്‍ മാര്‍ച്ച് ഏഴ് വരെ അടഞ്ഞുകിടക്കും.വാര്‍ഷിക പരീക്ഷകളും ഇതുവരെ നീട്ടിവെച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷന്‍ എക്സാമിനേഷന്‍ സെല്ലാണ് ശനിയാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. ദില്ലിയിലെ അക്രമത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപരും പ്രധാനാധ്യാപകരും ഇന്ന് യോഗം ചേര്‍ന്നിരുന്നു. നേരത്തെ ഫെബ്രുവരി 29വരെ സ്കൂളുകള്‍ അടച്ചിടാനായിരുന്നു നേരത്തെ …
സ്വന്തം ലേഖകൻ: : ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കെറോണ വൈറസ് ബാധ 50ലേറെ രാജ്യങ്ങളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ലോകത്തെ അതിസമ്പന്നന്മാര്‍ക്ക് നഷ്ടപ്പെട്ടത് 44,400 കോടി ഡോളറെന്ന് കണക്കുകള്‍. ലോകത്താകമാനമുള്ള ഓഹരിവിപണികളില്‍ നിന്നാണ് ഇത്രയും നഷ്ടം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവത്തിനിടെ ന്യൂയോര്‍ക്ക് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ 12 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. 2008ല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം …