സ്വന്തം ലേഖകൻ: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയെന്ന് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആകെ പരിക്കേറ്റവരുടെ എണ്ണം 200 ആയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം കഴിഞ്ഞ 42 മണിക്കൂറിനിടെ ഡല്‍ഹിയില്‍ പുതിയ അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നത് തടയാന്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞയില്‍ വെള്ളിയാഴ്ച പത്തുമണിക്കൂര്‍ ഇളവ് അനുവദിച്ചിരുന്നു. കലാപവുമായി ബന്ധപ്പെട്ട …
സ്വന്തം ലേഖകൻ: കൊല്ലം ഇളവൂരില്‍ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം സംസ്‌കരിച്ചു. അച്ഛന്‍ പ്രദീപ്കുമാറിന്റെ കുടവട്ടൂരിലെ വസതിക്കു സമീപമാണ് ദേവനന്ദയെ സംസ്‌കരിച്ചത്. അമ്മ ധന്യയുടെ ഇളവൂരിലെ വീട്ടിലും വീട്ടിലും ദേവനന്ദ പഠിച്ചിരുന്ന വാക്കനാട് സരസ്വതി വിദ്യാലയത്തിലും പൊതുദര്‍ശനത്തിനു വെച്ചതിനു ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്. ദേവനന്ദയെ അവസാനമായി ഒന്നുകാണാന്‍ വന്‍ജനാവലിയാണ് എത്തിച്ചേര്‍ന്നത്. വാക്കനാട് …
സ്വന്തം ലേഖകൻ: അര്‍ണബ് ഗോസ്വാമി നയിക്കുന്ന ചാനല്‍ ചര്‍ച്ചയിലേക്കുള്ള ക്ഷണം നിരാകരിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ബ്രിട്ടീഷ് എഴുത്തുകാരനുമായ ആതിഷ് തസീര്‍. അര്‍ണബ് ഗോസ്വാമിയോട് ഇനിയെങ്കിലും കുറച്ച് നല്ല മനുഷ്യനാകാന്‍ ശ്രമിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ആതിഷ് റിപ്പബ്ലിക് ടിവിക്ക് മറുപടി അയച്ചത്. റിപ്പബ്ലിക് ടിവിയുടെ ഇ-മെയിലും അതിന് നല്‍കിയ മറുപടിയുടെയുമുള്ള ചിത്രവും ആതിഷ് ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ‘ഇന്ത്യയെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ …
സ്വന്തം ലേഖകൻ: രാജ്യത്തെ വാഹനങ്ങള്‍ ബിഎസ് 6 നിലവാരത്തിലേയ്ക്ക് മാറുന്നതോടെ പെട്രോളിനും ഡീസലിനും വിലകൂടും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സജ്ഞീവ് സിംഗ് ഇതുസംബന്ധിച്ച് സൂചന നല്‍കി. ഏപ്രില്‍ ഒന്നുമുതലാണ് പുതിയ നിലവാരത്തിലുള്ള ഇന്ധനം രാജ്യത്ത് വിതരണം ചെയ്യുക. എന്നാല്‍, വിലയില്‍ എത്രവര്‍ധനവുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ബിഎസ്6 നിലവാരത്തിലുള്ള എഞ്ചിനുകള്‍ക്ക് മലിനീകരണംകുറഞ്ഞ പുതിയ നിലവാരത്തിലേയ്ക്ക് ഇന്ധനം …
സ്വന്തം ലേഖകൻ: ഉയരക്കുറവിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയതില്‍ വിഷമിച്ച് കരഞ്ഞ ഒമ്പതുവയസ്സുകാരന്‍ ക്വാഡന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. ക്വാഡനെ ഡിസ്‌നിലാന്ഡിലേക്കയക്കാന്‍ വേണ്ടി ജനങ്ങള്‍ സ്വരൂപിച്ച് നല്‍കിയ പണം കാരുണ്യ പ്രവര്‍ത്തന സംഘടനകള്‍ക്ക് കൊടുക്കാനാണ് ക്വാഡന്റെ കുടുംബം തീരുമാനിച്ചിരിക്കുന്നത്. ഹോളിവുഡ് നടനും കൊമേഡിയനുമായ ബ്രാഡ് വില്യംസിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച 70000 ഡോളറാണ് (50 ലക്ഷം ഇന്ത്യന്‍ …
സ്വന്തം ലേഖകൻ: കൊല്ലം നടുമൺകാവിൽ നിന്നും ആറ് വയസ്സുള്ള പെൺകുട്ടിയെ കാണാതായി. വീട്ടിനുള്ളിൽ നിന്നുമാണ് പെൺകുട്ടിയെ കാണാതായത്. ഇന്ന് രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂർ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പള്ളിമൺ പുലിയില ഇളവൂർ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ ആറ് വയസുകാരിയായ മകൾ ദേവനന്ദയെയാണ് കാണാതായത്. പള്ളിക്കലാറിന് സമീപമാണ് കുട്ടിയുടെ വീട്. …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ഏറ്റവും മികച്ച ഫിലിം എഡിറ്റര്‍മാരില്‍ ഒരാളായ ശ്രീകര്‍ പ്രസാദ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. ഏറ്റവുമധികം ഭാഷകളില്‍ സിനിമ എഡിറ്റ് ചെയ്തതിന്റെ റെക്കോര്‍ഡാണ് ശ്രീകര്‍ സ്വന്തമാക്കിയത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു, മലയാളം, കന്നട, ഒഡിയ,ആസാമീസ്, ബംഗാളി, പഞ്ചാബി, നേപ്പാളി, മറാഠി, സിംഹളീസ്, കര്‍ബി, മിഷിങ്, ബോഡോ, പാങ്‌ചെന്‍പ …
സ്വന്തം ലേഖകൻ: 2019ല്‍ ഓരോ മണിക്കൂറിലും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 7 കോടി രൂപയുടെ ആസ്തി വര്‍ദ്ധിപ്പിച്ചുവെന്ന് കണക്കുകള്‍. ഹുറൂന്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റിന്റെ ഒമ്പതാം കോണ്‍ഫറന്‍സില്‍ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹുറൂന്‍ പുറത്തുവിട്ട കണക്ക് പ്രകാരം അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ ഉളളത് ഇന്ത്യയിലാണ്. അമേരിക്കയില്‍ 799, ചൈനയില്‍ …
സ്വന്തം ലേഖകൻ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലുള്ള 95 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് മലയാളി വിദ്യാര്‍ത്ഥിനിക്ക്. തൃശ്ശൂര്‍ സ്വദേശിയായ ഗോപിക കൊട്ടന്‍തറയില്‍ ഭാസിക്കാണ് ഷാരുഖിന്റെ പേരിളുള്ള സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. രാജ്യത്തെ 800 വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് ഗോപികയെ സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുത്തത്. നാലുവര്‍ഷത്തേക്കാണ് ഗോപികയ്ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. കാര്‍ഷികമേഖലയിലെ ഉപരിപഠനത്തിനാണ് ഈ തുക. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഷാരൂഖിന്റെ …
സ്വന്തം ലേഖകൻ: യുഎഇയിലെ പ്രവാസികള്‍ നാട്ടിലേക്കു പണമയയ്ക്കുന്നതു 2.5 ശതമാനം കുറഞ്ഞതായി കണക്കുകള്‍. സെന്‍ട്രല്‍ ബാങ്ക് ഓഫ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (സിബിയുഎഇ)യാണു 2019 ലെ കണക്കുകള്‍ പുറത്തുവിട്ടത്. 2018ല്‍ മൊത്തം 16,920 കോടി ദിര്‍ഹമാണു വിവിധ രാജ്യങ്ങളിലെ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചത്. എന്നാല്‍ 2019ല്‍ തുക 16,500 കോടി ദിര്‍ഹമായി കുറഞ്ഞു. 2017ൽ 16,400 …