സ്വന്തം ലേഖകൻ: കുപ്രസിദ്ധ കൊലയാളി ചാള്‍സ് ശോഭരാജ് തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന കാലഘട്ടം ഓര്‍ത്തെടുത്ത് തിഹാര്‍ ജയിലില്‍ ഡെപ്യൂട്ടി സൂപ്രണ്ടായും ലോ ഓഫീസറായും സേവനമനുഷ്ഠിച്ച സുനില്‍ ഗുപ്ത. 35 വര്‍ഷത്തോളം തിഹാര്‍ ജയിലില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചിരുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ചാള്‍സ് ശോഭരാജ് കൈക്കൂലി നല്‍കുമായിരുന്നെന്നും നിരന്തരമെത്തുന്ന പെണ്‍സുഹൃത്തുക്കളെ കാണാനായി …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് ഉദ്ധവ് താക്കറെ സര്‍ക്കാര്‍. 169 വോട്ടുകളാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നേടിയത്. സഭാ നടപടികള്‍ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരമാണ് മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. എന്നാല്‍ സഭയുടെ പ്രത്യേക സമ്മേളനം ചേരുന്നത് നിയമപരമായിട്ടല്ലെന്നാണ് ബി.ജെ.പി പ്രതികരിച്ചത്. …
സ്വന്തം ലേഖകൻ: നടൻ ഷെയ്ന്‍ നിഗമിനെ വിലക്കിയിട്ടില്ലെന്ന് സിനിമാ നിര്‍മാതാക്കള്‍. പെരുമാറ്റം മൂലമുള്ള നിസഹകരണം മാത്രമാണ് ഉണ്ടായത്. അഭിനേതാക്കളുടെ സംഘടയായ ‘അമ്മ’ കൈമാറിയ ഷെയ്നിന്റെ കത്ത് ചര്‍ച്ച ചെയ്യും. സിനിമ സെറ്റില്‍ വ്യാപകമാകുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതായും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.രഞ്ജിത്ത് പറഞ്ഞു. സിനിമ മേഖലയിലെ പ്രശ്നം പരിഹരിക്കാന്‍ …
സ്വന്തം ലേഖകൻ: മുംബൈയിലെ ഇഷാര റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ ചെല്ലുന്ന ഏതൊരാളുടെയും വയറും മനസ്സും ഒരുപോലെ നിറയും. കാരണം മറ്റൊന്നുമല്ല, ഇഷാരയിലെ ജീവനക്കാര്‍ തന്നെയാണ്. ഇഷാരയിലെ ജീവനക്കാര്‍ ഉപഭോക്താക്കളോട് സംസാരിക്കുന്നത് ശബ്ദംകൊണ്ടല്ല ആംഗ്യങ്ങളും അടയാളങ്ങളും കൊണ്ടാണ്. സംസാര ശേഷിയും കേള്‍വി ശേഷിയുമില്ലാത്ത ഭിന്നശേഷിക്കാരണ് ഇഷാരയിലെ ജീവനക്കാര്‍. പ്രശാന്ത് ഇസാറും അനുജ് ഷായും ആരംഭിച്ച ആധുനിക ഇന്ത്യന്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റായി വളര്‍ന്ന ഷവോമി സാമ്പത്തിക രംഗത്തേക്കും ഇറങ്ങുന്നു. തങ്ങളുടെ പേഴ്സണല്‍ ലോണ്‍ പ്ലാറ്റ്ഫോം ഡിസംബര്‍ 3 മുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ഷവോമി ആലോചിക്കുന്നത്. എംഐ ക്രഡിറ്റ് എന്നാണ് ഈ പ്ലാറ്റ്ഫോമിന്‍റെ പേര്. ഇപ്പോള്‍ തന്നെ എംഐ ക്രഡിറ്റ് ആപ്പ് ഷവോമിയുടെ ഫോണുകളില്‍ ഇന്‍ബില്‍റ്റായി ലഭ്യമാക്കുന്നുണ്ട്. ഒപ്പം തന്നെ …
സ്വന്തം ലേഖകൻ: തെലങ്കാനയില്‍ 26കാരിയായ മൃഗഡോക്ടറെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം പുകയുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയാണ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുള്ളത്. കൂട്ടബലാല്‍സംഗത്തിനിരയാക്കുന്നതിനു മുമ്പ് പ്രതികള്‍ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി യുവതിയെ നിര്‍ബന്ധപൂര്‍വം കുടിപ്പിച്ചതായി ഉന്നത പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാത്രിയാണ് ഇരുപത്താറുകാരി കൂട്ടബലാല്‍സംഗത്തിനിരയായത്. വ്യാഴാഴ്ച രാവിലെ …
സ്വന്തം ലേഖകൻ: സിനിമാസെറ്റിലെ ലഹരി ഉപയോഗം ഗൗരവകരമായി പരിശോധിക്കുമെന്ന് മന്ത്രി എ കെ ബാലന്‍. സെറ്റില്‍ ഇത്തരമൊരു പ്രവണതയുണ്ടെന്ന് എന്തുകൊണ്ട് നേരത്തെ അറിയിച്ചില്ലെന്നും മന്ത്രി ചോദിച്ചു. കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും മേഖലയാണ് സിനിമാമേഖലയെന്ന് നിര്‍മാതാക്കളുടെ ഒരു വക്താവ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ എല്ലാ യൂണിറ്റുകളിലും പോലീസ് പരിശോധന ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമാമേഖല എത്രമാത്രം അധഃപതിച്ചുവെന്നാണ് ഇതു …
സ്വന്തം ലേഖകൻ: മഹാരഷ്ട്രയിലെ ജനങ്ങളുടെ നികുതിപ്പണം പാഴാക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുംബൈ ആരെയിലെ മെട്രോ കാര്‍ ഷെഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയാണെന്നും കാര്‍ ഷെഡിനായി ഒരു മരം പോലും വെട്ടില്ലെന്നും ഉദ്ധവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്യാബിനറ്റ്, ഉന്നത തല ഉദ്യോഗസ്ഥരുടെ മീറ്റിങ്ങിനു ശേഷമാണ് ഉദ്ധവ് വാര്‍ത്താസമ്മേളനം നടത്തിയത്. “നികുതിദായകന്റെ പണം സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിൽ 4.5 ശതമാനമായി കുറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ ഇത് അഞ്ച് ശതമാനമായിരുന്നു. രണ്ടാം പാദത്തിൽ ജിഡിപി വളർച്ച 4.7 ശതമാനമായിരിക്കുമെന്നാണ് റോയിട്ടേഴ്‌സിന്‍റെ സര്‍വേയില്‍ സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് ജിഡിപി നിരക്കുകള്‍ പുറത്തുവിട്ടത്. മുന്‍ …
സ്വന്തം ലേഖകൻ: കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്‌കാരം. ജ്ഞാനപീഠം പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 2017 ല്‍ അദ്ദേഹത്തിന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു. 2008 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. …