സ്വന്തം ലേഖകൻ: ലോകപ്രശസ്ത റോക് ക്ലൈംബറായ ബ്രാഡ് ഗോബ്രൈറ്റ് ക്ലൈംബിങ്ങിനിടെ വീണുമരിച്ചു. വടക്കന്‍ മെക്‌സിക്കോയിലെ കിഴക്കാംതൂക്കായ പാറക്കൂട്ടത്തില്‍ ക്ലൈംബിങ് നടത്തുന്നതിനിടെയാണ് ബ്രാഡ് ഗോബ്രൈറ്റ് വീണ് മരിച്ചത്. അമേരിക്കന്‍ പൗരനായ ഗോബ്രൈറ്റിന് 31 വയസായിരുന്നു പ്രായം. ഗോബ്രൈറ്റിനൊപ്പം കൂട്ടാളിയായി അമേരിക്കക്കാരനായ ഐദന്‍ ജേക്കബ്‌സണ്‍ എന്നയാളുമുണ്ടായിരുന്നു. വ്യാഴാഴ്ച മെക്‌സിക്കോയിലെ വടക്കന്‍ സംസ്ഥാനമായ ന്യുയെവോ ലെയോണിലെ ഷൈനിങ് പാത്ത് എന്നറിയപ്പെടുന്ന …
സ്വന്തം ലേഖകൻ: തുര്‍ക്കിയിലെ ഹസന്‍കെയ്ഫ് എന്ന പുരാതനനഗരം വെള്ളത്തിനടിയിലാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് ഒരു അണക്കെട്ടിന്റെ നിര്‍മാണത്തെ തുടര്‍ന്ന് പൂര്‍ണമായും ഇല്ലാതാകുന്നത്. ഹസന്‍കെയ്ഫ് എന്ന 12000 വര്‍ഷം പഴക്കമുള്ള നഗരവും അവിടത്തെ പല ചരിത്രശേഷിപ്പുകളും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളത്തിനടിയിലാകും. വൈദ്യുതി ഉത്പാദനവും തെക്കുകിഴക്കന്‍ മേഖലയുടെ വികസനവും ലക്ഷ്യമിട്ടാണ് തുര്‍ക്കി …
സ്വന്തം ലേഖകൻ: ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളത്തിന് വീണ്ടും അഭിമാന നേട്ടം. മികച്ച സംവിധായകനുമുള്ള രജതമയൂരം ലിജോ ജോസ് പെല്ലിശ്ശേരി നേടി. ‘ജല്ലിക്കെട്ട്’ എന്ന ചിത്രത്തിനാണ് പുരസ്കാരം. തുടർച്ചയായി രണ്ടാം തവണയാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ നേടുന്നത്. കഴിഞ്ഞ വർഷം ‘ഈ മ യൗ’ എന്ന ചിത്രമായിരുന്നു ലിജോയെ പുരസ്കാരത്തിന് അർഹനാക്കിയത്. പതിനഞ്ചു …
സ്വന്തം ലേഖകൻ: സ്ത്രീകള്‍ പ്രസവമുറിയില്‍ നേരിടേണ്ടി വരുന്ന ക്രൂരതയെക്കുറിച്ചും മോശം പെരുമാറ്റത്തെക്കുറിച്ചും വ്യക്തമാക്കി ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ പറയുന്നതു പ്രകാരം ഭീകരമായ മാനസീക ശാരീരിക പീഡനങ്ങളാണ് ഈ സമയത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്നത്. അവികസിത രാജ്യങ്ങളായ ഗാന,ഗുനിയ, മ്യാന്മര്‍, നൈജീരിയ എന്നിവിടങ്ങളിലെ ഗര്‍ഭിണികളാണ് പ്രസവമുറിയില്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങളും ഉദ്രാവങ്ങളും അനുഭവിക്കുന്നത്. ഇതില്‍ തന്നെ വിദ്യാഭ്യാസം …
സ്വന്തം ലേഖകൻ: നടന്‍ ഷെയ്ന്‍ നിഗത്തിന് വിലക്ക്. തുടര്‍ച്ചയായി സിനിമകളില്‍ സഹകരിക്കാത്തതിനാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്‌നിന് വിലക്കേര്‍പ്പെടുത്തിയത്. ഷെയ്ന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. നിലവില്‍ ഈ രണ്ടു സിനിമകളുടെയും ചിത്രീകരണം നിര്‍ത്തി വച്ചിട്ടാണുള്ളത്. ഈ സിനിമകള്‍ക്ക ചെലവായ തുക നല്‍കാതെ ഷെയിനിനെ ഇനി മലയാളസിനിമകളില്‍ അഭിനയിപ്പിക്കില്ലെന്നും ഇത് വരെ ചെലവായ …
സ്വന്തം ലേഖകൻ: നടൻ ഷെയ്ൻ നിഗമിനെ വിലക്കിയതിനൊപ്പം പുതുതലമുറ താരങ്ങൾക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ലഹരിവസ്തുക്കൾ പലപ്പോഴും ലൊക്കേഷനുകളിലേക്ക് എത്തുന്നുവെന്ന് പരാതിയുണ്ട്. അത് ശരിയാണെന്ന് പലപ്പോഴും ബോധ്യപ്പെട്ടിട്ടുമുണ്ട്. വിശദമായ അന്വേഷണത്തിനായി ലൊക്കേഷനുകളിൽ പൊലീസ് പരിശോധന നടത്തണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ചില താരങ്ങൾ കാരവാനിൽ നിന്ന് ഇറങ്ങാറില്ല. അച്ചടക്കമില്ലായ്മ ചെറുപ്പക്കാരായ താരങ്ങളുടെ ഭാഗത്ത് …
സ്വന്തം ലേഖകൻ: അമേരിക്കയിലെ സോള്‍ട്ട് ലേക്ക് സിറ്റിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന എഴുപത്തഞ്ചുകാരി ജീനി സോറൂണ്‍ മാത്തേഴ്‌സ് മരിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതശരീരം ഭര്‍ത്താവ് പോള്‍ എഡ്വേര്‍ഡ് മാത്തേഴ്‌സിന്റേതാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിന് 11 കൊല്ലത്തോളം പഴക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. പോളിനെ അവസാനമായി കണ്ട ദിവസത്തെ കുറിച്ച് …
സ്വന്തം ലേഖകൻ: ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ നാളെ മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. ഉപമുഖ്യമന്ത്രിമാരായി കോൺഗ്രസിന്‍റെ ബാലാസാഹേബ് തോറാട്ടും എൻസിപിയുടെ ജയന്ത് പാട്ടീലും സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ കോൺഗ്രസ്-എൻസിപി-ശിവസേന ത്രികക്ഷി സഖ്യത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിലെത്തും. 166 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് മഹാ വികാസ് അഗാദിയിൽനിന്ന് കത്ത് ലഭിച്ചതിനെത്തുടർന്ന് ദാദറിലെ ശിവാജി …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിൽ വിമത നീക്കം നടത്തി ബിജെപിക്കൊപ്പം സർക്കാർ രൂപീകരിച്ച എൻസിപി നേതാവ് അജിത് പവാർ പാർട്ടി നേതൃസ്ഥാനത്തേയ്ക്ക് തിരികെയെത്തുമെന്നു സൂചന. അജിത് പവാറിനെ വീണ്ടും നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാനാണ് തീരുമാനമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. ശനിയാഴ്ച ബിജെപിക്കൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ അജിത്തിനെ നിയമസഭാ കക്ഷി നേതാവ് …
സ്വന്തം ലേഖകൻ: പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ ഷവോമി അവരുടെ റെഡ്മി K30 സീരിസ് അവതരിപ്പിക്കാനൊരുങ്ങുന്നു. ഡിസംബർ 10ന് ചൈനയിലായിരിക്കും പുതിയ ഫോണുകൾ അവതരിപ്പിക്കുക. 5 കണക്ടിവിറ്റിയുമായി എത്തുന്ന റെഡ്മിയുടെ ആദ്യ മോഡലാകും K30. റെഡ്മി K30യ്ക്കൊപ്പം പ്രോ മോഡലും കമ്പനി അന്നുതന്നെ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. എന്നാൽ റെഡ്മി K30 പ്രോ ഉടൻ വിൽപ്പനയ്ക്കെത്താൻ സാധ്യതയില്ല. …