1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രതിസന്ധിയ്ക്ക് കാരണം ടോമിനും ഡിക്കിനും ഹാരിക്കും അളിയനും വായ്പ നല്‍കിയത്: നിർമല സീതാരാമൻ
പ്രതിസന്ധിയ്ക്ക് കാരണം ടോമിനും ഡിക്കിനും ഹാരിക്കും അളിയനും വായ്പ നല്‍കിയത്: നിർമല സീതാരാമൻ
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധിക്കു രണ്ടാം യു.പി.എ സര്‍ക്കാരിനെ പഴിചാരി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് എല്ലാവര്‍ക്കും വാണിജ്യ ബാങ്കുകള്‍ വായ്പ നല്‍കിയെന്നായിരുന്നു നിര്‍മല രാജ്യസഭയില്‍ നടത്തിയ ആരോപണം. എല്ലാ ടോമിനും ഡിക്കിനും ഹാരിക്കും അളിയനും അനന്തരവനും വാണിജ്യ ബാങ്കുകള്‍ വായ്പ നല്‍കിയെന്നും അതാണ് അടുത്ത സര്‍ക്കാരിനു മേല്‍ ബാധ്യത …
ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൽ പാളയത്തിൽ പട! മലയാളിയുൾപ്പെടെ ആറു മരണം
ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിൽ പാളയത്തിൽ പട!  മലയാളിയുൾപ്പെടെ ആറു മരണം
സ്വന്തം ലേഖകൻ: ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) സേനാംഗങ്ങൾ തമ്മിലുണ്ടായ വെടിവയ്‌പിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. കോഴിക്കോട് പേരാമ്പ്ര സ്വദേശി ബിജീഷാണ് കൊല്ലപ്പെട്ടത്. മറ്റൊരു മലയാളിയായ എസ്.ബി.ഉല്ലാസിനും, സിതാറാം ഡൂണിനും പരുക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെഡ് കോൺസ്റ്റബിൾമാരായ മഹേന്ദ്ര സിങ്, ദാൽജിത് സിങ്, കോൺസ്റ്റബിൾമാരായ സുർജിത് സർക്കാർ, ബിസ്‌വരൂപ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റുപേർ. ഛത്തീസ്ഗഡിലെ …
അയേഷ ചോദിച്ചത് ഷേക്ക് ഹാൻഡ്; അബുദാബി സുൽത്താൻ നൽകിയത് നെറ്റിയിൽ ഒരുമ്മ
അയേഷ ചോദിച്ചത് ഷേക്ക് ഹാൻഡ്; അബുദാബി സുൽത്താൻ നൽകിയത്  നെറ്റിയിൽ ഒരുമ്മ
സ്വന്തം ലേഖകൻ: ഒരു ഹസ്തദാനം നഷ്ടപ്പെട്ട നിരാശ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായതിന്റെ സന്തോഷത്തിലാണ് അയേഷ മുഹമ്മദ് മുശൈദ് അല്‍ മസ്‌റൂയി എന്ന അബുദാബി ബാലിക. താന്‍ ആഗ്രഹിച്ച ഹസ്തദാനത്തിന്റെ ഉടമ വീട്ടിലെത്തി അനുമോദിച്ചതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് അവളിപ്പോള്‍. ഒരു ചടങ്ങിനിടെ അബുദാബിയിലെ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദിനുനേരെ അയേഷ കൈനീട്ടിയെങ്കിലും ഹസ്തദാനം ലഭിച്ചിരുന്നില്ല. …
“അലഭ്യലഭ്യ ശ്രീ?” ബംപര്‍ അടിച്ച പണം കൊണ്ട് വാങ്ങിയ ഭൂമി കിളച്ചപ്പോൾ നിധി കിട്ടിയ രത്‌നാകരന്‍ പിള്ള
“അലഭ്യലഭ്യ ശ്രീ?” ബംപര്‍ അടിച്ച പണം കൊണ്ട് വാങ്ങിയ ഭൂമി കിളച്ചപ്പോൾ നിധി കിട്ടിയ രത്‌നാകരന്‍ പിള്ള
സ്വന്തം ലേഖകൻ: ബംപര്‍ അടിച്ച പണം കൊണ്ട് വാങ്ങിയ ഭൂമിയില്‍ കൃഷി ചെയ്യാനെത്തിയ മുന്‍ പഞ്ചായത്ത് അംഗത്തെ കാത്തിരുന്നത് നിധി. കിളിമാനൂർ വെള്ളല്ലൂര്‍ കീഴ്‌പേരൂര്‍ രാജേഷ് ഭവനില്‍ ബി രത്‌നാകരന്‍ പിള്ളയ്ക്കാണ് പുരയിടത്തില്‍ നിന്ന് നിധി ലഭിച്ചത്. കീഴ്‌പേരൂര്‍ തിരുപാല്‍ക്കടല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തെ പുരയിടത്തില്‍ നിന്നാണ് രണ്ട് കുടത്തിലടച്ച നിലയില്‍ പുരാതനകാലത്തെ നാണയങ്ങള്‍ ലഭിച്ചത്. …
പൗരത്വ ഭേഗഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; അസമിൽ അമിത് ഷായുടെ കോലം കത്തിച്ചു
പൗരത്വ ഭേഗഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; അസമിൽ അമിത് ഷായുടെ കോലം കത്തിച്ചു
സ്വന്തം ലേഖകൻ: പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലീം ഇതര അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ള പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ എത്തിയേക്കും. ജമ്മുകശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതുപോലെ തന്നെ പൗരത്വഭേദഗതി ബില്ലും മുന്‍ഗണന അര്‍ഹിക്കുന്നതാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് …
ക്രിസ്മസ് കാലത്ത് ധൈര്യമായി വീട്ടിൽ വൈൻ ഉണ്ടാക്കാം! അഴിയെണ്ണേണ്ടി വരില്ലെന്ന് എക്സൈസ്
ക്രിസ്മസ് കാലത്ത് ധൈര്യമായി വീട്ടിൽ വൈൻ ഉണ്ടാക്കാം! അഴിയെണ്ണേണ്ടി വരില്ലെന്ന് എക്സൈസ്
സ്വന്തം ലേഖകൻ: ലഹരിയില്ലാത്ത വൈൻ നിർമാണത്തിന് വിലക്കില്ല. ക്രിസ്മസ് – പുതുവത്സര കാലത്ത് ലഹരിയില്ലാത്ത വൈൻ വീടുകളിൽ നിർമിക്കുന്നതിന് വിലക്കില്ലെന്ന് എക്സൈസ്. ലഹരിയുള്ള വൈൻ വ്യാജമായി ഉൽപ്പാദിപ്പിച്ച് വാണിജ്യാടിസ്ഥാനത്തിൽ വിപണനം ചെയ്യുന്നവ‍ര്‍ക്കെതിരെയാണ് പരിശോധനയെന്നും എക്സൈസ് സർക്കുലറിൽ വ്യക്തമാക്കി. നേരത്തെ ക്രിസ്മസ് കാലത്തു വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് കുറ്റകരമാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി …
കരീബിയൻ ദ്വീപ് വിലയ്ക്ക് വാങ്ങി പാസ്പോർട്ടും പതാകയുമുള്ള സ്വന്തം രാജ്യം പ്രഖ്യാപിച്ച് നിത്യാനന്ദ
കരീബിയൻ ദ്വീപ് വിലയ്ക്ക് വാങ്ങി  പാസ്പോർട്ടും പതാകയുമുള്ള സ്വന്തം രാജ്യം പ്രഖ്യാപിച്ച് നിത്യാനന്ദ
സ്വന്തം ലേഖകൻ: പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വച്ച കേസില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ ഇക്വഡോറില്‍ സ്വകാര്യ ദ്വീപ് വാങ്ങി സ്വന്തം ‘രാജ്യം’ സ്ഥാപിച്ചു. കൈലാസ എന്നാണ് പുതിയ രാജ്യത്തിന് നിത്യാനന്ദ നല്‍കിയിരിക്കുന്ന പേര്. റിപ്പബ്ലിക്ക് ടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കരീബിയന്‍ ദ്വീപ് സമൂഹത്തിലെ ട്രിനിഡാഡ് ആന്‍റ് ടുബാക്കോയ്ക്ക് സമീപമാണ് നിത്യനന്ദയുടെ കൈലാസ …
ആറാം ബലോൻ ദ്യോർ പുരസ്കാരവും ലോക റെക്കോർഡും സ്വന്തമാക്കി മെസി
ആറാം ബലോൻ ദ്യോർ പുരസ്കാരവും ലോക റെക്കോർഡും സ്വന്തമാക്കി മെസി
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും മികച്ച കാല്‍പന്തു കളിക്കാരനുള്ള പുരസ്‌കാരം ആറാം തവണയും സ്വന്തമാക്കി ലയണല്‍ മെസ്സി. ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ആറു തവണ നേടുന്ന ആദ്യ താരമായിരിക്കുകയാണ് ഇതോടെ മെസ്സി. ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ഡൈക്കാണ് രണ്ടാം സ്ഥാനത്ത്. അമേരിക്കയുടെ മിന്നും താരം മേഗന്‍ റാപിനോ ആണ് വനിതാഫുഡ്‌ബോളറില്‍ ബാലണ്‍ ഡിഓര്‍ …
നിർഭയ കേസ് പ്രതികളുടെ ശിക്ഷ ഉടൻ; ആരാച്ചാരെ തേടി തിഹാർ ജയിൽ അധികൃതർ
നിർഭയ കേസ് പ്രതികളുടെ ശിക്ഷ ഉടൻ; ആരാച്ചാരെ തേടി തിഹാർ ജയിൽ അധികൃതർ
സ്വന്തം ലേഖകൻ: രാജ്യത്തെ ഞെട്ടിച്ച പീഡനക്കേസ് പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരെ തേടി തീഹാര്‍ ജയില്‍ അധികൃതര്‍. ഒരുമാസത്തിനുള്ളില്‍ പ്രതികള്‍ക്കുള്ള ശിക്ഷ നടപ്പാക്കുമെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. കോടതി ബ്ലാക്ക് വാറന്‍റ് അനുവദിച്ച് കഴിഞ്ഞാല്‍ ഏതുദിവസവും ശിക്ഷ നടപ്പാക്കണമെന്നിരിക്കെയാണ് ആരാച്ചാറില്ലാത്ത അവസ്ഥയില്‍ തീഹാര്‍ ജയില്‍ അധികൃതര്‍ കുഴങ്ങിയിരിക്കുന്നത്. രാഷ്ട്രപതിക്ക് നല്‍കിയിരിക്കുന്ന ദയാഹര്‍ജിയില്‍ തീരുമാനമാകുന്ന മുറക്ക് കോടതി …
“കത്തിക്കണം, എന്റെ മകളെ കത്തിച്ചപോലെ,” തെലുങ്കാന മൃഗഡോക്ടറുടെ അമ്മയുടെ പൊള്ളുന്ന വാക്കുകള്‍
“കത്തിക്കണം, എന്റെ മകളെ കത്തിച്ചപോലെ,”  തെലുങ്കാന മൃഗഡോക്ടറുടെ അമ്മയുടെ പൊള്ളുന്ന വാക്കുകള്‍
സ്വന്തം ലേഖകൻ: തെലങ്കാനയിലെ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം കത്തിപ്പടരുകയാണ്. പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണണെന്നും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നുമാണ് ഏവരുടെയും ആവശ്യം. ഇതിനിടെ പ്രിയപ്പെട്ട മകളെ നഷ്ടമായതിന്റെ വേദനയിലും അവളെ ഇല്ലാതാക്കിയ കാപാലികര്‍ക്കെതിരെ പൊട്ടിത്തെറിക്കുകയാണ് ആ യുവഡോക്ടറുടെ അമ്മ. ആജ് തക് ടി.വി.യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ …