സ്വന്തം ലേഖകൻ: അത്യപൂര്‍വ വസ്തുക്കളുടെ അദ്ഭുത ശേഖരമാണ് ദുബായ് ഗ്ലോബല്‍ വില്ലേജിലെ റിപ്ലീസ് ബിലീവ് ഇറ്റ് ഓര്‍ നോട്ട് മ്യൂസിയം സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. വെള്ളത്തിലൂടെ ഓടിക്കാന്‍ കഴിയുന്ന തടികൊണ്ട് നിര്‍മിച്ച ഫെരാരി, ചൊവ്വയില്‍നിന്ന് കണ്ടെത്തിയതെന്ന് വിശ്വസിക്കുന്ന ഉല്‍ക്കാശകലം, ടോയ്ലറ്റ് പേപ്പര്‍ കൊണ്ടു നിര്‍മിച്ച വിവാഹവസ്ത്രങ്ങള്‍ എന്നിങ്ങനെ പോകുന്നു കാഴ്ചകൾ. ഭീമാകാരന്മായ ദിനോസറുകളുടെ അസ്ഥികൂടങ്ങള്‍, കൊമോഡോ ഡ്രാഗണിന്റെ …
സ്വന്തം ലേഖകൻ: തൃശ്ശൂരിൽ കിണറ്റിൽ വീണ പെരുമ്പാമ്പിനെ സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പ് ജീവനക്കാരൻ. പട്ടിക്കാട്ട് കിണറ്റിൽ വീണ പാമ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പ് ദേഹത്ത് ചുറ്റിയെങ്കിലും പാമ്പിനെ രക്ഷിക്കാനുള്ള ഫോറസ്റ്റ് വാച്ചറായ ഷഖിലിന്‍റെ ശ്രമം ധൈര്യപൂര്‍വം തുടര്‍ന്നു. ഇതിനിടെ പാമ്പുമായി കിണറ്റിൽ വീണെങ്കിലും കരയിലെത്തിച്ച ശേഷമേ ഷഖിൽ പിന്‍വാങ്ങിയൂള്ളൂ. പെരുമ്പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോ ഇതിനോടകം സമൂഹ …
സ്വന്തം ലേഖകൻ: സിനിമാ സീരിയല്‍ താരങ്ങളായ എസ് പി ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരായി. ഇന്ന് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായം സീരിയലിൽ ലോലിതനായി വേഷമിട്ട എസ് പി ശ്രീകുമാറും മണ്ഡോദരിയായി വേഷമിട്ട സ്‌നേഹയും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. കഥകളിയും …
സ്വന്തം ലേഖകൻ: ലോക്‌സഭയിൽ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയിൽ നിലപാട് മാറ്റി. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് രാജ്യസഭയിൽ കൃത്യമായ മറുപടി ലഭിക്കാതെ പിന്തുണയ്ക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര അഭയാർഥികൾക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വ (ഭേദഗതി) ബിൽ ലോക്സഭ …
സ്വന്തം ലേഖകൻ: പ്രവാസികളുടെ വിവരങ്ങള്‍ സംബന്ധിച്ച് ആധികാരിക ഡേറ്റ ബാങ്ക് സജ്ജമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കേരളത്തില്‍നിന്നുള്ള രാജ്യാന്തര കുടിയേറ്റം സംബന്ധിച്ച ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തില്‍ പ്രവാസികളുടെ പങ്ക് വലുതാണ്. എന്നാല്‍ പ്രവാസികളുടെയും മറ്റു രാജ്യങ്ങളിലേക്കു കുടിയേറിയവരുടെയും ആധികാരിക …
സ്വന്തം ലേഖകൻ: 2019 വര്‍ഷത്തില്‍ ഇന്ത്യന്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച 10 ഹാഷ്ടാഗുകള്‍ പുറത്ത് വിട്ട് ട്വിറ്റര്‍ ഇന്ത്യ. 2019 അവസാനിക്കുന്നതിന്‍റെ ഭാഗമായി ട്വിറ്റര്‍ നടത്തുന്ന #ThisHappened2019 എന്ന ക്യാംപെയിന്‍റെ ഭാഗമായാണ് ട്വിറ്റര്‍ ഹാഷ്ടാഗുകള്‍ പുറത്തിറക്കിയത്. 2019 ലെ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഭവമായ ലോക്സഭ തെരഞ്ഞെടുപ്പ് തന്നെയാണ് ഹാഷ്ടാഗുകളില്‍ ഒന്നാമത് …
സ്വന്തം ലേഖകൻ: ലോകമെമ്പാടും വൈറലായിത്തീര്‍ന്ന ഐസ് ബക്കറ്റ് ചലഞ്ചിന് പ്രചോദനമായിത്തീര്‍ന്ന പീറ്റര്‍ ഫ്രേറ്റ്‌സ് അന്തരിച്ചു. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ്(എഎല്‍എസ്) ബാധിതനായിരുന്ന പീറ്ററിന് 34 വയസായിരുന്നു പ്രായം. എഎല്‍എസ് അഥവാ മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന മാരകരോഗത്തെ കുറിച്ച് ലോകജനതയ്ക്കിടയില്‍ അവബോധം സൃഷ്ടിക്കാനിടയായതിന് പിന്നില്‍ പീറ്ററായിരുന്നു. 2012 ലാണ് പീറ്ററിന് എഎല്‍എസ് രോഗം സ്ഥിരീകരിച്ചത്. എഎല്‍എസിന് ഇതു …
സ്വന്തം ലേഖകൻ: പുതിയ വലിയ പരിഷ്കാരങ്ങളുമായി വാട്ട്സ്ആപ്പ് രംഗത്ത്. നേരത്തെ തന്നെ സൂചനകള്‍ ലഭിച്ച ഫീച്ചറുകളാണ് പുതിയ വാട്ട്സ്ആപ്പ് അപ്ഡേറ്റില്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. കോള്‍ വെയിറ്റിങ് ഫീച്ചറുമായാണ് വാട്ട്സ്ആപ്പിന്‍റെ ആന്‍ഡ്രോയിഡ് പതിപ്പ് വരാന്‍ പോകുന്നത്. ഈ പുതിയ ഫീച്ചറിലൂടെ ഒരു ഉപയോക്താവുമായി സംസാരിക്കുമ്പോള്‍ മറ്റേതൊരു ഉപയോക്താവും ഒരേ സമയം നിങ്ങളെ വിളിക്കാന്‍ ശ്രിമിക്കുകയാണോ എന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ …
സ്വന്തം ലേഖകൻ: ഷെയ്‌ൻ നിഗവും നിര്‍മാതാക്കളുടെ സംഘടനയുമായുള്ള പ്രശ്‌നം ഉടന്‍ ഒത്തുതീരില്ല. ഒത്തുതീര്‍പ്പ് ചര്‍ക്കള്‍ നടക്കുന്നതിനിടെ ഷെയ്‌ൻ നടത്തിയ വിവാദ പരാമര്‍ശം സിനിമാ മേഖലയില്‍ വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ്. നിര്‍മാതാക്കള്‍ക്ക് മനോരോഗമാണോ എന്നാണ് തന്റെ സംശയമെന്ന് ഷെയ്‌ൻ നേരത്തെ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും വിവാദം കത്തിയത്. ഷെയ്‌ൻ നടത്തിയ പരാമര്‍ശത്തിനെതിരെ ‘അമ്മ’യും ‘ഫെഫ്‌ക’യും രംഗത്തെത്തി. …
സ്വന്തം ലേഖകൻ: വിവാദമായ പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. വോട്ടെടുപ്പോടെയാണ് ബില്ലിന് അവതരണാനുമതി ലഭിച്ചത്. ബില്ലിനെ അനുകൂലിച്ച് 293 പേര്‍ വോട്ട് ചെയ്തപ്പോള്‍, 82 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. 375 പേരാണ് ഇന്നു സഭയിലെത്തിയത്. എന്‍.ഡി.എ വിട്ട ശിവസേന ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതാണ് ഏറ്റവും ശ്രദ്ധേയമായത്. …