1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2019

സ്വന്തം ലേഖകൻ: സ്ത്രീകള്‍ പ്രസവമുറിയില്‍ നേരിടേണ്ടി വരുന്ന ക്രൂരതയെക്കുറിച്ചും മോശം പെരുമാറ്റത്തെക്കുറിച്ചും വ്യക്തമാക്കി ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ പറയുന്നതു പ്രകാരം ഭീകരമായ മാനസീക ശാരീരിക പീഡനങ്ങളാണ് ഈ സമയത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്നത്. അവികസിത രാജ്യങ്ങളായ ഗാന,ഗുനിയ, മ്യാന്മര്‍, നൈജീരിയ എന്നിവിടങ്ങളിലെ ഗര്‍ഭിണികളാണ് പ്രസവമുറിയില്‍ ഏറ്റവും കൂടുതല്‍ പീഡനങ്ങളും ഉദ്രാവങ്ങളും അനുഭവിക്കുന്നത്.

ഇതില്‍ തന്നെ വിദ്യാഭ്യാസം കുറഞ്ഞവരും തൊഴില്‍രഹിതരുമാണ് മോശം പെരുമാറ്റവും ശരീരികപീഡനവും കൂടുതലായി നേരിടുന്നത്.ഗാന,ഗുനിയ, മ്യാന്മര്‍, നൈജീരിയ എന്നിവിടങ്ങളിലെ 2,016 സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ 838 പേരും (42 ശതമാനം) മോശം അനുഭവങ്ങള്‍ നേരിട്ടവരാണ്. ഇതില്‍ പ്രസവമുറിയില്‍ വച്ച് അശ്ലീല പദപ്രയോഗം നടത്തുക, ബലമായി പിടിച്ചിരുത്തുക, തള്ളിയിടുക തുടങ്ങിയവയും ഉള്‍പ്പെടുന്നു. കൂടാതെ യുവതികളുടെ സമ്മതം ഇല്ലാതെ നടക്കുന്ന സിസേറിയനുകളുടെ എണ്ണം വളരെ കൂടുതലാണ്. മാത്രമല്ല പ്രസവസമയത്ത് വജൈനയില്‍ ഉണ്ടാക്കുന്ന മുറിവ് (എപ്പിസിയോട്മി) അപകടകരമായ രീതിയില്‍ വലുതാകുന്ന അവസ്ഥയും ഉണ്ടാകുന്നതായി പഠനത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ പറയുന്നു.

പ്രസവസമയത്ത് സ്ത്രീകള്‍ക്ക് ആവശ്യമായ സ്വകാര്യത, മാന്യത, എന്നിവയൊന്നും ലഭിക്കുന്നില്ല. ഒപ്പം ഈ സമയങ്ങളില്‍ ചീത്തവിളിയും അസഭ്യവാക്കുകളും നേരിടേണ്ടിവരുന്നുണ്ട്. പ്രസവമുറിയില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സന്തോഷകരവും ആശ്വസപ്രധവുമായ ഒരു അന്തരീക്ഷം ഉണ്ടാകണം എന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ക്ക് പ്രസവമുറിയില്‍ നേരിടേണ്ടി വരുന്ന അസഭ്യവാക്കുകളും പീഡനങ്ങളും നിയന്ത്രിക്കാന്‍ സംഘടനയുടെ ഭാഗത്തു നിന്ന് ശ്രമങ്ങള്‍ ഉണ്ടാകുമെന്നും സംഘടന വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.