1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“എന്നെ നിയന്ത്രിക്കുന്ന ശക്തി ഉണ്ടെങ്കില്‍ ഇനി മറുപടിയില്ല,” ജോബിയോട് ഷെയ്ന്‍ പറയുന്നു
“എന്നെ നിയന്ത്രിക്കുന്ന ശക്തി ഉണ്ടെങ്കില്‍ ഇനി മറുപടിയില്ല,” ജോബിയോട് ഷെയ്ന്‍ പറയുന്നു
സ്വന്തം ലേഖകൻ: പണം വാങ്ങി വഞ്ചിച്ചുവെന്നും കരാര്‍ ലംഘിച്ചെന്നും ആരോപിച്ചുള്ള നിര്‍മാതാവ് ജോബി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ സാമൂഹിക മാധ്യമത്തില്‍ മറുപടിയുമായി ഷെയ്ന്‍ നിഗം. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താ സമ്മേളനത്തിനുള്ള വിശദീകരണമല്ലെന്നും എന്നാല്‍ നിര്‍മാതാവ് പറഞ്ഞ ഒരൊറ്റ വരിക്ക് മറുപടി നല്‍കുന്നു എന്ന ആമുഖത്തോടെയാണ് ഷെയ്ന്‍ തുടങ്ങുന്നത്. ജോബി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനം കണ്ടവരുണ്ടെന്ന് വിശ്വസിക്കുന്നു. …
ബാസ്കറ്റ് കില്ലിങ്; കൊലപാതക പരമ്പരകളുടെ ചുരുളഴിക്കാന്‍ സേതുരാമയ്യര്‍ സിബിഐ വരുന്നു
ബാസ്കറ്റ് കില്ലിങ്; കൊലപാതക പരമ്പരകളുടെ ചുരുളഴിക്കാന്‍ സേതുരാമയ്യര്‍ സിബിഐ വരുന്നു
സ്വന്തം ലേഖകൻ: സേതുരാമയ്യര്‍ വീണ്ടും വരുന്നു. സിബിഐ പരമ്പരയിലെ അഞ്ചാമത്തെ ചിത്രം സംബന്ധിച്ച ചര്‍ച്ചയാണ് അണിയറയില്‍ പുരോഗമിക്കുന്നത്. മമ്മൂട്ടി- കെ മധു- എസ്.എന്‍ സ്വാമി കൂട്ടുകെട്ടില്‍ തന്നെയാണ് അഞ്ചാം സേതുരാമയ്യര്‍ എത്തുക. 2020ന്റെ തുടക്കത്തില്‍ ചിത്രീകരണം തുടങ്ങാനാണ് നീക്കം. ബാസ്കറ്റ് കില്ലിങ്ങാണ് കഥയുടെ പ്രമേയം. എന്നുവച്ചാല്‍ ഒരേ ലക്ഷ്യത്തോടെ നടക്കുന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിക്കാനാണ് ഇത്തവണ …
ഡച്ച് രാജാവും രാജ്ഞിയും കൊച്ചിയില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ഡച്ച് രാജാവും രാജ്ഞിയും കൊച്ചിയില്‍; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
സ്വന്തം ലേഖകൻ: നെതർലൻ‍ഡ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും രണ്ടുദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിലെത്തി. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ടാജ് മലബാര്‍ ഹോട്ടലില്‍ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി രാജാവ് കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ക്കായി മുഖ്യമന്ത്രി വിരുന്നൊരുക്കും. നെതര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി ഉൾപ്പെടെയുള്ള വിദഗ്ദ സംഘവും രാജാവിനെ അനുഗമിക്കുന്നുണ്ട്. ദില്ലിയിലെയും മുംബൈയിലെയും …
ചൊവ്വയിലേയും ചന്ദ്രനിലേയും മണ്ണിലും പച്ചക്കറി വിളയുമെന്ന് തെളിയിച്ച് നാസ
ചൊവ്വയിലേയും ചന്ദ്രനിലേയും മണ്ണിലും പച്ചക്കറി വിളയുമെന്ന് തെളിയിച്ച് നാസ
സ്വന്തം ലേഖകൻ: യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ പരീക്ഷണശാലയിൽ സൃഷ്ടിച്ചെടുത്ത ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ നെതർലൻഡ്സ് ഗവേഷകർ 10 ഇനം ചെടികൾ നട്ടുവളർത്തി. ഇതിൽ ഒൻപതെണ്ണവും നന്നായി വളരുകയും അവയിൽനിന്ന് വിളവെടുക്കുകയും ചെയ്തു. ചൊവ്വയിലും ചന്ദ്രനിലും ഭാവിയിൽ മനുഷ്യന്റെ കുടിയേറ്റത്തിനുള്ള വലിയ സാധ്യതകളിലേക്കുള്ള പുതിയ ചുവടുകൂടിയാണ് അവിടെ കൃഷി സാധ്യമാണെന്ന കണ്ടെത്തൽ. നെതർലൻഡ്സിലെ പ്രശസ്തമായ വാഹനിങെ …
പൈലറ്റ് ഡൽഹിയിലെ ഗതാഗത കുരുക്കിൽ; യാത്രക്കാർ 3 മണിക്കൂർ വിമാനത്താവളത്തിൽ
പൈലറ്റ് ഡൽഹിയിലെ ഗതാഗത കുരുക്കിൽ; യാത്രക്കാർ 3 മണിക്കൂർ വിമാനത്താവളത്തിൽ
സ്വന്തം ലേഖകൻ: ഒരു പൈലറ്റിന് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കിട്ടിയത് വമ്പന്‍ കുരുക്ക്. പൈലറ്റ് ഗതാഗത കുരുക്കില്‍ മണിക്കൂറുകളോളം കുടുങ്ങിയപ്പോള്‍ വെട്ടിലായത് വിമാന യാത്രക്കാരാണ്. ന്യൂഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ വിമാനമായ എഐ 502 ലെ യാത്രക്കാര്‍ക്ക് ബുധനാഴ്ച വിമാനത്തില്‍ കയറാൻ മൂന്ന് മണിക്കൂറിലധികമാണ് കാത്തിരിക്കേണ്ടി വന്നത്. ഇതേ തുടര്‍ന്ന് നിരവധി യാത്രക്കാർ ട്വിറ്ററില്‍ …
2000 ത്തോളം ഗ്രാമീണർ ഒറ്റയടിയ്ക്ക് അപ്രത്യക്ഷരായ പ്രേതഗ്രാമം കാനഡയിലുണ്ട്!
2000 ത്തോളം ഗ്രാമീണർ ഒറ്റയടിയ്ക്ക് അപ്രത്യക്ഷരായ പ്രേതഗ്രാമം കാനഡയിലുണ്ട്!
സ്വന്തം ലേഖകൻ: ഒരു ഗ്രാമത്തിലെ 2000ത്തോളം പേര്‍ അപ്രത്യക്ഷമാകുക! സംഭവം അരങ്ങേറിയത് 1930 ൽ കാനഡയിലെ അഞ്ചികുനി തടാകത്തിന്‍റെ കരയിലുള്ള അഞ്ചികുനി ട്രൈബ് വിഭാഗം താമസിക്കുന്ന ഗ്രാമത്തിൽ. ഇവിടെ ഇടയ്ക്ക് എത്താറുണ്ടായിരുന്ന വേട്ടക്കാരന്‍ ജോ ലാബെല്‍ ഇവിടെ 1930 നവംബര്‍ മാസത്തില്‍ എത്തിയപ്പോള്‍ ആരെയും കാണാനില്ല.! മനുഷ്യനേയോ മറ്റു ജീവികളെയോ ഒന്നും ജോയ്ക്ക് ഗ്രാമത്തില്‍ കാണാനില്ല. …
ജോബി ജോര്‍ജ്ജ് ഭീഷണിപ്പെടുത്തിയെന്ന് ഷെയ്ൻ നിഗം; മറുപടിയുമായി ജോബി; വിവാദം കത്തുന്നു
ജോബി ജോര്‍ജ്ജ് ഭീഷണിപ്പെടുത്തിയെന്ന് ഷെയ്ൻ നിഗം; മറുപടിയുമായി ജോബി; വിവാദം കത്തുന്നു
സ്വന്തം ലേഖകൻ: നടന്‍ ഷെയ്ന്‍ നിഗം നിര്‍മാതാവ് ജോബി ജോര്‍ജ്ജിനെതിരേ ആരോപണവുമായി രംഗത്ത് വന്നതിന് തൊട്ടുപിന്നാലെ പ്രശ്‌നത്തില്‍ ഇടപെട്ട്‌ സംവിധായകരുടെ സംഘടയായ ഫെഫ്ക. ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്നായിരുന്നു ഷെയ്‌ന്റെ ആരോപണം. ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഷെയ്ന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെയില്‍ എന്ന ചിത്രം ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി …
പുതിയ ഭാവം, പുതിയ രൂപം, പഴയ ഗമ! ഇക്ട്രിക്കായി രണ്ടാമങ്കത്തിന് ബജാജ് ചേതക്
പുതിയ ഭാവം, പുതിയ രൂപം, പഴയ ഗമ! ഇക്ട്രിക്കായി രണ്ടാമങ്കത്തിന് ബജാജ് ചേതക്
സ്വന്തം ലേഖകൻ: സ്‌കൂട്ടര്‍ ശ്രേണിയില്‍ പ്രതാപ കാലത്തെ രാജകീയ പദവി തിരിച്ചുപിടിക്കാന്‍ ഒരുങ്ങുകയാണ് ബജാജ്. ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ ആവേശമായിരുന്ന ചേതക്കിനെ ഇലക്ട്രിക് അവതാരത്തിലേക്ക് കുടിയിരുത്തി സ്‌കൂട്ടര്‍ ശ്രേണിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. നാല് പതിറ്റാണ്ടോളം ഇന്ത്യയില്‍ എതിരാളികളില്ലാതെ മുന്നേറിയ ചേതക്, ഇലക്ട്രിക് ആകുമ്പോഴും അതേ വിജയം ആവര്‍ത്തിക്കുമെന്നാണ് ബജാജിന്റെ സ്വപ്‌നം. 1972-ല്‍ …
രാജ്യത്തെ ബാങ്കിങ് മേഖല വലിയ പ്രതിസന്ധിയിലേക്ക്; മുന്നറിയിപ്പുമായി നോബേൽ ജേതാവ്
രാജ്യത്തെ ബാങ്കിങ് മേഖല വലിയ പ്രതിസന്ധിയിലേക്ക്; മുന്നറിയിപ്പുമായി നോബേൽ ജേതാവ്
സ്വന്തം ലേഖകൻ: രാജ്യത്തെ ബാങ്കിങ് മേഖല വലിയ പ്രതിസന്ധിയിലാണെന്ന് സാമ്പത്തിക നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി. അടിത്തട്ടുലയുന്ന പ്രതിസന്ധിയാണ് ബാങ്കിങ് മേഖല നേരിടുന്നതെന്നും അടിയന്തരമായ ഇടപെടല്‍ ആവശ്യമാണെന്നും അഭിജിത് ബാനര്‍ജി മുന്നറിയിപ്പ് നല്‍കി. ന്യൂസ് 18നോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പി.എം.സി ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടം നേരിടുന്ന ബാങ്കുകളെ …
സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാര്‍ക്ക് പ്രസവാവധിയുമായി കേരളം
സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാര്‍ക്ക് പ്രസവാവധിയുമായി കേരളം
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ അണ്‍ എയിഡഡ് അടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനി പ്രസവാവധി. ഇത്തരം ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. നിലവില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവ അവധി ആനൂകൂല്യത്തിന്റെ പരിധിയില്‍ ഇല്ല. രാജ്യത്ത് ആദ്യമാണ് പ്രസവാനുകൂല്യ നിയമത്തിന്റെ പരിധിയില്‍ …