1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇത് “മാമാങ്കം” തന്നെ! ബ്രഹ്മാണ്ഡ മമ്മൂട്ടി ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ കാണാം
ഇത് “മാമാങ്കം” തന്നെ! ബ്രഹ്മാണ്ഡ മമ്മൂട്ടി ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ കാണാം
സ്വന്തം ലേഖകൻ: മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘മാമാങ്ക’ത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തെത്തി. വമ്പന്‍ ക്യാന്‍വാസില്‍ ഒരുങ്ങിയ ചിത്രം നിര്‍മ്മാണഘട്ടത്തില്‍ ആവശ്യപ്പെട്ട വലിയ അധ്വാനം ഈ മേക്കിംഗ് വീഡിയോയില്‍ കണ്ടറിയാം. 3.25 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുറത്തെത്തിയ വീഡിയോ. 50 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഛായാഗ്രഹണം മനോജ് പിള്ള. എഡിറ്റിംഗ് …
ബിസിനസ് വിസിറ്റ് വിസ ദീർഘിപ്പിക്കാൻ വ്യവസ്ഥകൾ ബാധകം: സൗദി
ബിസിനസ് വിസിറ്റ് വിസ ദീർഘിപ്പിക്കാൻ വ്യവസ്ഥകൾ ബാധകം: സൗദി
സ്വന്തം ലേഖകൻ: സൌദിയിലേക്കുള്ള ബിസിനസ് വിസിറ്റ് വിസ ദീർഘിപ്പിക്കുന്നതിന് വ്യവസ്ഥകൾ ബാധകമാണെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ്. ഏഴു ദിവസമോ അതിൽ കുറവോ കാലാവധി ശേഷിക്കെയാണ് ബിസിനസ് വിസിറ്റ് വിസ ദീർഘിപ്പിക്കേണ്ടത്. സൗദിയിൽ പ്രവേശിച്ച തീയതി മുതലാണ് ബിസിനസ് വിസിറ്റ് വിസ ദീർഘിപ്പിക്കുന്ന കാലം കണക്കാക്കുക. ഏഴു ദിവസം മുമ്പേ ബിസിനസ് വിസകള്‍ പുതുക്കണം. അടിന്തിര സാഹചര്യങ്ങള്‍ …
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എണ്ണപ്പെട്ടു; ഒക്ടോബർ 31 മുതൽ കേന്ദ്ര ഭരണപ്രദേശം
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എണ്ണപ്പെട്ടു; ഒക്ടോബർ 31 മുതൽ കേന്ദ്ര ഭരണപ്രദേശം
സ്വന്തം ലേഖകൻ: ജമ്മു കശ്മീരിന്‍റെ കേന്ദ്രഭരണപ്രദേശ പ്രഖ്യാപനം യാഥാർത്ഥ്യത്തിലേക്ക്. ഒക്ടോബർ 31-ന് ജമ്മുവിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക പ്രഖ്യാപനം നി‍ർവഹിക്കും. പ്രഖ്യാപനം യാഥാർത്ഥ്യമാകുന്നതോടെ ജമ്മു കശ്മീർ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറും, ജമ്മു കശ്മീരും ലഡാക്കും. പ്രഖ്യാപനം യാഥാർത്ഥ്യമാകുമ്പോൾ ജമ്മു കശ്മീരിന് പുതിയ ലഫ്റ്റനന്‍റ് ഗവർണറും ല‍ഡാക്കിന് പുതിയ അ‍ഡ്മിനിസ്ട്രേറ്ററും വരും. നിലവിലെ …
“കൊച്ചി കോർപ്പറേഷൻ പിരിച്ച് വിടണം, ജിസിഡിഎ തല്ലിപ്പൊളിച്ച് കളയണം,” പ്രതികരണവുമായി വിനായകൻ
“കൊച്ചി കോർപ്പറേഷൻ പിരിച്ച് വിടണം, ജിസിഡിഎ തല്ലിപ്പൊളിച്ച് കളയണം,” പ്രതികരണവുമായി വിനായകൻ
സ്വന്തം ലേഖകൻ: കനത്ത വെള്ളക്കെട്ടിൽ കൊച്ചി നഗരം മുങ്ങിയപ്പോൾ എല്ലാ ദുരിതങ്ങൾക്കും വേലിയേറ്റത്തെ കുറ്റം പറഞ്ഞ കൊച്ചി കോർപ്പറേഷനെതിരെ ആ‌ഞ്ഞടിച്ച് നടൻ വിനായകൻ. “കൊച്ചി കോർപ്പറേഷൻ പിരിച്ചു വിടണം. ജിസിഡിഎ എന്നൊരു കെട്ടിടമുയർന്ന് നിൽപ്പുണ്ടല്ലോ? പൊളിച്ചു കളയണം അത്,” വിനായകൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. കൊച്ചിയിലെ വെള്ളക്കെട്ടിനെക്കുറിച്ച് ഹൈക്കോടതി നടത്തിയ രൂക്ഷമായ പ്രതികരണത്തിന് …
കെ. ഫോണിന് പിന്നാലെ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ് കോകോണിക്‌സ് ജനുവരിയില്‍
കെ. ഫോണിന് പിന്നാലെ കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ്പ്  കോകോണിക്‌സ് ജനുവരിയില്‍
സ്വന്തം ലേഖകൻ: കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് വിപണിയിലേക്കിറങ്ങുന്നു. അടുത്ത ജനുവരിയോടെ കോകോണിക്‌സ് എന്ന പേരുള്ള ലാപ്‌ടോപ്പ് വിപണിയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മണ്‍വിളയിലെ കെല്‍ട്രോണിന്റെ പഴയ പ്രിന്റെഡ് സെര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണ ശാലയിലാണ് കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ബ്രാന്റ് വിപണനത്തിന് സജ്ജമായിക്കൊണ്ടിരിക്കുന്നത് ആഭ്യന്തര വിപണി ലക്ഷ്യമാക്കിയാണ് ലാപ്ടോപ്പ് നിര്‍മിക്കുന്നത്. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ …
സുരാജിന്റെ പുതിയ അവതാരം കണ്ട് ഞെട്ടി ആരാധകർ; മേക്കപ്പ് മാന് കൈയ്യടിച്ച് സോഷ്യൽ മീഡിയ
സുരാജിന്റെ പുതിയ അവതാരം കണ്ട് ഞെട്ടി ആരാധകർ; മേക്കപ്പ് മാന് കൈയ്യടിച്ച് സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ: നടന്‍ സുരാജിന്റെ പുതിയ മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. മൂണ്‍ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിച്ചു രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ല്‍ ഒരുപാട് പ്രത്യേകതകളുള്ള രൂപമാറ്റവുമായി സൂരജ് വെഞ്ഞാറമൂട് എത്തുന്നത്. ഒരു വൃദ്ധന്റെ വേഷത്തില്‍ എത്തുന്ന സുരാജിന്റെ ഈ പുതിയ ലൂക്കിന് പിന്നില്‍ …
ചൈനയിൽ പാലത്തിനടിയിൽ കുടുങ്ങിയ വിമാനം രക്ഷപ്പെടാൻ പെടുന്ന പാട്! വീഡിയോ
ചൈനയിൽ പാലത്തിനടിയിൽ കുടുങ്ങിയ വിമാനം രക്ഷപ്പെടാൻ പെടുന്ന പാട്! വീഡിയോ
സ്വന്തം ലേഖകൻ: ചൈനയില്‍ വിമാനം പാലത്തിനടിയില്‍ കുടുങ്ങി. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മറ്റൊരു വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്ന വിമാനമാണ് പാലത്തിനടിയിൽ കുടുങ്ങിയത്. വിഡിയോയിൽ വിമാനത്തിന്റെ ഫ്യൂസ്ലേജ് പാലത്തിനടിയിൽ കുടുങ്ങുന്നത് കാണാം. ചൈനയിലെ ഹാർബിനിലാണ് സംഭവം. മറ്റൊരു വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്ന വിമാനമാണ് പാലത്തിനടിയിൽ കുടുങ്ങിയത്. വിഡിയോയിൽ വിമാനത്തിന്റെ ഫ്യൂസ്ലേജ് പാലത്തിനടിയിൽ കുടുങ്ങുന്നത് കാണാം. …
എന്തിനാണ് ഇങ്ങനെയൊരു കോർപ്പറേഷൻ? കൊച്ചി നഗരസഭയെ നാണംകെടുത്തി ഹൈക്കോടതി
എന്തിനാണ് ഇങ്ങനെയൊരു കോർപ്പറേഷൻ? കൊച്ചി നഗരസഭയെ നാണംകെടുത്തി ഹൈക്കോടതി
സ്വന്തം ലേഖകൻ: നഗരത്തിലെ വെള്ളക്കെട്ടിൽ കൊച്ചി കോർപറേഷനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നിഷ്‌ക്രിയമായ കൊച്ചി നഗരസഭ പിരിച്ചുവിടാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു. കൊച്ചി നഗരവാസികളുടെ രോദനം നാൾക്കുനാൾ കൂടിവരികയാണെന്നും ഒരു മഴപെയ്‌ത്‌ തോർന്നിട്ടും ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും വെള്ളക്കെട്ടിലാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. പ്രളയത്തെക്കാൾ ഭയാനകമായ സ്ഥിതിവിശേഷമാണ് നഗരത്തിൽ …
“വിധി ബലാത്സംഗം പോലെ,” വിവാദ സോഷ്യൽ മീഡിയ പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് അന്ന ലിന്‍ഡ് ഈഡന്‍
“വിധി ബലാത്സംഗം പോലെ,” വിവാദ സോഷ്യൽ മീഡിയ പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് അന്ന ലിന്‍ഡ് ഈഡന്‍
സ്വന്തം ലേഖകൻ: സോഷ്യല്‍ മീഡിയയിലെ വിവാദ പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് അന്ന ലിന്‍ഡ ഈഡന്‍. വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്നുമുള്ള പോസ്റ്റിലാണ് അന്ന ഖേദം പ്രകടിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ എന്റെ ഉദ്ദേശങ്ങള്‍ക്കപ്പുറം ചര്‍ച്ച ചെയ്യപ്പെടുകയും , ജീവിതത്തില്‍ അത്തരം ദുരവസ്ഥയിലൂടെ കടന്ന് പോയവര്‍ക്ക് മാനസീക വിഷമം ഉണ്ടാക്കുന്നതാണെന്നും …
ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയം; മഞ്ജു വാര്യര്‍ പരാതി നൽകി
ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയം; മഞ്ജു വാര്യര്‍ പരാതി നൽകി
സ്വന്തം ലേഖകൻ: ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പരാതിയുമായി മഞ്ജുവാര്യര്‍. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും മഞ്ജുവാര്യര്‍. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ നേരില്‍ കണ്ടു നല്‍കിയ പരാതിയിലാണ് മഞ്ജുവാര്യര്‍ ഈ ആരോപണം ഉന്നയിക്കുന്നത്. പരാതിക്കൊപ്പം വിവിധ രേഖകളും മഞ്ജു കൈമാറിയതായാണ് റിപ്പോർട്ടുകൾ. ശ്രീകുമാര്‍ മേനോന്‍ തന്നെ നിരന്തരം …