സ്വന്തം ലേഖകൻ: മഞ്ചേരിയില്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിനെത്തിയ നടി നൂറിന്‍ഷെരീഫിന് നേരെ കയ്യേറ്റം. ബഹളത്തിനിടെ നൂറിന്റെ മൂക്കിന് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന് സംഘാടകര്‍ പറഞ്ഞതുപോലെ 4 മണിക്ക് മഞ്ചേരിയിലെത്തിയ നൂറിനോടും അമ്മയോടും കൂടുതല്‍ ആളുവരട്ടെ എന്നു പറഞ്ഞ് ആറുമണിവരെ ഹോട്ടലില്‍ നില്‍ക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടെന്നും അതിനു ശേഷമാണ് ഉദ്ഘാടന സ്ഥലത്തെത്തിയതെന്നും നൂറിന്റെ …
സ്വന്തം ലേഖകൻ: വിജയ് ചിത്രത്തില്‍ വില്ലനായെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍. വിജയ്‌ക്കൊപ്പമുള്ള ആദ്യചിത്രത്തില്‍തന്നെ സംഘട്ടനരംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി കോമ്പിനേഷന്‍സീനുകളില്‍ വിജയന്‍ അഭിനയിച്ചു. തൃശ്ശൂര്‍ ഗിരിജ തീയേറ്ററില്‍ കുടുംബസമേതം ‘ബിഗില്‍’ സിനിമ കാണാനെത്തിയ വിജയന് വിജയ് ഫാന്‍സ് തകര്‍പ്പന്‍ സ്വീകരണമാണ് നല്‍കിയത്. വിജയുടെ നെഞ്ചില്‍ കാലുയര്‍ത്തി ചവിട്ടുന്ന രംഗം ഏറെ പ്രയാസപ്പെട്ടാണ് ചിത്രീകരിച്ചതെന്ന് വിജയന് …
സ്വന്തം ലേഖകൻ: യമന്‍ ഭരണകൂടവും തെക്കന്‍ വിഭജനവാദികളും ചേര്‍ന്നുള്ള ഭരണം സ്ഥാപിക്കുന്നതിന് സൌദി നേതൃത്വത്തില്‍ സമാധാന കരാറായി. റിയാദില്‍ വെച്ച് ഇരു വിഭാഗവും കരാര്‍ ഒപ്പു വെച്ചേക്കും. കരാര്‍ ഒപ്പു വെച്ചാല്‍ സഖ്യസേനയാകും അത് നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കുക. സൗദി അറേബ്യയുടെ മധ്യസ്ഥതയിലാണ് ഇരു വിഭാഗവും ധാരണയിലെത്തിയത്. റിയാദിൽ ഇരു വിഭാഗവും സമാധാന കരാർ ഒപ്പുവെക്കും. …
സ്വന്തം ലേഖകൻ: കൊച്ചി മേയര്‍ സൗമിനി ജെയിനിനെ മാറ്റാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. കോര്‍പറേഷന്‍ ഭരണത്തില്‍ സമ്പൂര്‍ണ അഴിച്ചുപണിക്ക് കോണ്‍ഗ്രസില്‍ ധാരണയായി. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരെയും മാറ്റും. തീരുമാനം നാളെ കെ.പി.സി.സി പ്രസിഡന്റിനെ അറിയിക്കും. മേയറെ മാറ്റണമെന്ന് ആവര്‍ത്തിച്ചാണ് എറണാകുളം കോണ്‍ഗ്രസ് ജില്ലാ നേതൃത്വം യോഗം ചേര്‍ന്നത്. നഗരസഭയിലെ …
സ്വന്തം ലേഖകൻ: വാളയാര്‍ കേസില്‍ പൊലീസ് ഇനി അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ. കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിനെതിരെ പൊലീസ് അപ്പീല്‍ പോകുന്നതില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. യഥാര്‍ത്ഥ കുറ്റവാളികളെ ശിക്ഷിക്കാന്‍ പൊലീസ് അന്വേഷണം പോരെന്നും അവര്‍ പറഞ്ഞു. അന്വേഷണം ശരിയായ ദിശയില്‍ നടത്താത്ത പൊലീസില്‍ വിശ്വാസമില്ല. വീണ്ടുമന്വേഷിച്ചാല്‍ രാഷ്ടീയ ഇടപെടല്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ വിക്രം ലാൻഡറിനെ കണ്ടെത്താൻ ശ്രമം തുടരുമെന്ന് നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രൂവത്തിൽ വിക്രം ലാൻഡർ ഇടിച്ചിറങ്ങിയ മേഖലയിൽ നവംബർ പത്തിന് വീണ്ടും തിരച്ചിൽ നടത്താനാണ് നാസയുടെ നീക്കം. ഏഷ്യാനെറ്റ് ന്യൂസ് സ്പേസ് സല്യൂട്ട് സംഘത്തിലെ കുട്ടി ശാസത്രജ്ഞൻമാരുടെ ചോദ്യത്തിന് നാസ പ്രതിനിധി മറുപടി നൽകി. ചന്ദ്രന്റ ദക്ഷിണ ധ്രൂവത്തിൽ ഇടിച്ചിറങ്ങിയ വിക്രം …
സ്വന്തം ലേഖകൻ: മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബ്രദറിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ദീപാവലി ആശംസകള്‍ക്കൊപ്പം നായകൻ മോഹന്‍ലാല്‍ തന്നെയാണ് പോസ്റ്റര്‍ പങ്കുവച്ചത്. ആക്ഷനും കോമഡിയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഒരു മാസ് ചിത്രമാണ് ബിഗ് ബ്രദര്‍. 2013ല്‍ പുറത്തുവന്ന ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. വിയറ്റ്നാം …
സ്വന്തം ലേഖകൻ: ഓട്ടോമാറ്റിക് റൈഫിളിൽ നിന്നും പാഞ്ഞുവന്ന 16 വെടിയുണ്ടകൾ ശരീരത്തിൽ തറച്ചിട്ടും, നിലത്തു വീണ യുവാവ് എഴുന്നേറ്റ് രണ്ടു മൈൽ ദൂരെയുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തി. പൊലീസിനെയും വൈദ്യശാസ്ത്രത്തെയും ഡോക്ടർമാരെയും പോലും ഞെട്ടിച്ചാണ് സംഭവം. ഫിലഡൽഫിയ കെൻസിങ്ടൺ പരിസരത്തു വച്ചായിരുന്നു 27 വയസ്സുകാരനു വെടിയേറ്റത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഇടത്തെ ഇടുപ്പെല്ല്, നെഞ്ച്, …
സ്വന്തം ലേഖകൻ: തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ കുടുങ്ങി. 18 മണിക്കൂറോളമായി കുട്ടി ഭക്ഷണമോ വെള്ളമോ ഇല്ലാതെ കുഴല്‍ക്കിണറില്‍ 65 അടി ആഴത്തിലാണ് കുടുങ്ങിയിരിക്കുകയാണ്. സുജിത്ത് വില്‍സണ്‍ എന്ന കുട്ടിയാണ് കുഴല്‍ ക്കിണറില്‍ വീണത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇന്നലെ വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. കുട്ടിയെ രക്ഷിക്കാന്‍ പൊലീസും ഫയര്‍ഫോഴ്സും ദുരന്തപ്രതികരണസേനയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കുഴല്‍ക്കിണറിന് സമീപം കുഴിയെടുത്ത് …
സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ മുഴുവന്‍ കേരളീയരെ കണ്ട് പഠിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മര്‍കസില്‍ സംഘടിപ്പിച്ച ‘ഇന്ററാക്റ്റീവ് ഈവെനിംഗ് വിത്ത് ദി ഗവര്‍ണ്ണര്‍’ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാര്‍ മുഴുവന്‍ കേരളീയരെ കണ്ട് പഠിക്കണം, നോര്‍ത്തിന്ത്യയുടെ കാര്യമെടുക്കു. ഹിന്ദുവിന് ഒരു ഭക്ഷണം മുസ്‌ലിമിന് മറ്റൊരു ഭക്ഷണം, ഹിന്ദുവിന് ഒരു വസ്ത്രം മുസ്‌ലിമിന് മറ്റൊന്ന്, …