സ്വന്തം ലേഖകൻ: ബിനീഷ് ബാസ്റ്റിനെ അപമാനിച്ചുവെന്ന ആരോപണത്തിൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളെയും നിഷേധിച്ച് അനിൽ രാധാകൃഷ്ണൻ മേനോൻ. താൻ മൂലം ബുദ്ധിമുട്ടുണ്ടായെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. “എന്റെ സിനിമകളിൽ ചാൻസ് ചോദിച്ച് വന്നുവെന്ന് ഞാനും കേട്ടു. അതൊക്കെ പറഞ്ഞുണ്ടാക്കുന്നതാണ്. മൂന്നാംകിടയോ രണ്ടാംകിടയോ നടന്മാരില്ല. എല്ലാവരും അഭിനേതാക്കളാണ്. അത് ഞാൻ മുൻപേ …
സ്വന്തം ലേഖകൻ: ഡല്‍ഹിയിലും പരിസരപ്രദേശത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം പരിസ്ഥിതി മലിനീകരണ (തടയലും നിയന്ത്രണവും) അതോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദീപാവലിക്കു ശേഷം ഡല്‍ഹിയിലും പരിസരപ്രദേശത്തും വായു മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതിനു പിന്നാലെയായിരുന്നു സുപ്രീം കോടതി നടപടി. നവംബര്‍ അഞ്ചുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെ ഡല്‍ഹിയിലെയും …
സ്വന്തം ലേഖകൻ: കഴിഞ്ഞ ആറുവര്‍ഷത്തിനിടെ രാജ്യത്ത് 90 ലക്ഷം തൊഴിലവസരങ്ങള്‍ കുറഞ്ഞതായി പഠനം. അസിം പ്രേംജി സര്‍വകലാശാലയിലെ സെന്റര്‍ ഓഫ് സസ്റ്റെയ്‌നബിള്‍ എംപ്ലോയ്മെന്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2011-12 നും 2017-18 നുമിടയില്‍ രാജ്യത്തു 90 ലക്ഷം തൊഴില്‍ കുറഞ്ഞുവെന്നാണു ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഇക്കണോമിക്‌സ് പ്രൊഫസറായ സന്തോഷ് മെഹ്റോത്രയും പഞ്ചാബ് …
സ്വന്തം ലേഖകൻ: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം ആനന്ദിന്. സംസ്ഥാന സർക്കാർ നൽകുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരമാണ് ഭാഷാ പിതാവ് എഴുത്തച്ഛന്റെ പേരിലുള്ള അവാർഡ്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മനുഷ്യാനുഭവങ്ങളുടെയും മനുഷ്യാവസ്ഥകളുടെയും പുതിയ ആവിഷ്കാര ശൈലി അവതരിപ്പിച്ച നോവലിസ്റ്റാണ് ആനന്ദ് എന്ന …
സ്വന്തം ലേഖകൻ: അറബിക്കടലില്‍ രൂപം കൊണ്ട മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറുന്നു. ഇതിന്റെ ഫലമായി കേരളത്തിലും ലക്ഷദ്വീപിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപപ്പെട്ട മഹാ ചുഴലിക്കാറ്റ് ഉച്ചയോടെയാണ് ശക്തിപ്രാപിച്ചത്. തീവ്ര ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ …
സ്വന്തം ലേഖകൻ: സിറിയന്‍ അതിര്‍ത്തിയിലെ ഒളിത്താവളത്തില്‍ ഐ.എസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയെ കണ്ടെത്താന്‍ യു.എസ് കമാന്‍ഡോകളെ സഹായിച്ച നായയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദരിച്ചിരുന്നു. അമേരിക്കന്‍ ഹീറോ എന്ന അടിക്കുറിപ്പോടെ നായയെ മെഡല്‍ അണിയിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രം വ്യാജമാണെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. വിയറ്റ്‌നാം യുദ്ധത്തില്‍ പത്ത് പേരുടെ …
സ്വന്തം ലേഖകൻ: ജമ്മുകശ്മീര്‍ സംസ്ഥാനം ഇനിയില്ല. സംസ്ഥാനത്തെ രണ്ടായി വിഭജിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. സംസ്ഥാനം ഇന്നുമുതല്‍ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി മാറും. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞും രണ്ടായി വിഭജിച്ചുമെടുത്ത കേന്ദ്ര തീരുമാനം 86 ദിവസം പിന്നിടുകയാണിന്ന്. ഓഗസ്റ്റ് അഞ്ചിനായിരുന്നു കേന്ദ്രം ഈ തീരുമാനം പ്രഖ്യാപിച്ചത്. ആര്‍.കെ …
സ്വന്തം ലേഖകൻ: വെസ്റ്റിന്‍ഡീസിലേയ്ക്ക് പോയ ഇന്ത്യയുടെ വനിതാ ടീമിന് ദിവസങ്ങളോളം കൈയില്‍ കാശില്ലാതെ അവിടെ നട്ടംതിരിയേണ്ടിവന്നതായി റിപ്പോർട്ട്. കളിക്കാരുടെ ദിവസബത്ത അനുവദിക്കുന്നതില്‍ വന്ന വീഴ്ചയാണ് പ്രശ്‌നം. സംഭവം വിവാദമായതോടെ ബി.സി.സി.ഐയുടെ പുതിയ ഭരണസമിതി ഇടപെട്ട് കളിക്കാര്‍ക്ക് ആവശ്യമായ പണം അയച്ചുകൊടുത്ത് പ്രശ്‌നം പരിഹരിച്ചു. കളിക്കാരുടെ അക്കൗണ്ടുകളിലേയ്ക്ക് പണം അയച്ചുകൊടുക്കുകയായിരുന്നു. ബി.സി.സി.ഐ.യുടെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജരും …
സ്വന്തം ലേഖകൻ: ട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ തണ്ടർബോൾട്ട് സംഘം വെടിവച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യം വെടിവച്ചത് മാവോയിസ്റ്റുകളാണെന്നും തണ്ടര്‍ബോള്‍ട്ട് സംഘം വെടിവച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മാവോയിസ്റ്റുകളില്‍ നിന്ന് ആയുധം കണ്ടെടുത്തെന്നും വീഴ്‌ചയുണ്ടെങ്കിൽ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മാവോയിസ്റ്റുകളുമായുണ്ടായത് …
സ്വന്തം ലേഖകൻ: മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടിയുടെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയത്തുള്ള മമ്മൂട്ടിയുടെ ഫോട്ടോയാണിത്. ശ്രീനിവാസന്‍ രാമചന്ദ്രന്‍ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പഴയ പല ഫോട്ടോകളും നേരത്തെയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അതില്‍ നിന്നും ഏറെ വ്യത്യസ്തമായ ചിത്രമാണ് …