1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2019

സ്വന്തം ലേഖകൻ: മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടിയുടെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയത്തുള്ള മമ്മൂട്ടിയുടെ ഫോട്ടോയാണിത്. ശ്രീനിവാസന്‍ രാമചന്ദ്രന്‍ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ പഴയ പല ഫോട്ടോകളും നേരത്തെയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അതില്‍ നിന്നും ഏറെ വ്യത്യസ്തമായ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. തന്റെ സുഹൃത്തായ അഖിലേഷിന്റെ അമ്മ മമ്മൂട്ടിയെ കുറിച്ച് തനിക്കു പറഞ്ഞ തന്ന കാര്യവും ഫോട്ടോ പങ്കുവച്ചുകൊണ്ട് ശ്രീനിവാസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഐ.വി.ശശിയുടെ അസോസിയേറ്റ് ഡയറക്‌ടറായിരുന്നു അഖിലേഷിന്റെ അച്ഛൻ ഉമാകാന്ത്.

മമ്മൂട്ടിയെ കുറിച്ച് അഖിലേഷിന്റെ അമ്മ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണെന്ന് അഖിലേഷ് കുറിക്കുന്നു: “ഒരു പടം അനൗൺസ് ചെയ്‌തതിന്റെ പിറ്റേന്ന് രാവിലെ മുറ്റമടിക്കാൻ പടിവാതിൽ തുറന്നപ്പോൾ, ചാൻസ് ചോദിക്കാൻ ആ തണുത്ത വെളുപ്പാൻ കാലത്ത് ബസും കേറി വന്ന ഒരു മെലിഞ്ഞു നീണ്ടൊരാളെ കണികണ്ട കഥ.” മമ്മൂട്ടിയുടെ മഹാരാജാസ് കാലത്തിലെ ചിത്രം പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്.

https://www.facebook.com/photo.php?fbid=2917784888298310&set=a.233929740017185&type=3&theater

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.