1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പോൺ വീഡിയോ കാണുന്നവരുടെ പ്രായം: മുഖം സ്കാൻ ചെയ്യണമെന്ന നിർദേശവുമായി ഓസ്ട്രേലിയ
പോൺ വീഡിയോ കാണുന്നവരുടെ പ്രായം: മുഖം സ്കാൻ ചെയ്യണമെന്ന നിർദേശവുമായി  ഓസ്ട്രേലിയ
സ്വന്തം ലേഖകൻ: ഓൺലൈനിൽ പോണ്‍ വീഡിയോ കാണുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയൻ സർക്കാർ. ഓണ്‍ലൈനില്‍ പോണ്‍ വീഡിയോ കാണുന്നവർ അവരവരുടെ മുഖം സ്കാൻ ചെയ്യണമെന്ന പുതിയ നിർദേശം സർക്കാരിനു മുന്നിൽ വച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. പോൺ വീഡിയോ കാണുന്നവർക്ക് പ്രായപൂർത്തിയായിട്ടുണ്ടോയെന്ന് തെളിയിക്കുന്നതിനാണിത്. ദ ന്യൂയോര്‍ക്ക് ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ഓസ്‌ട്രേലിയയില്‍ …
ബാഗ്ദാദിയെ ഒറ്റിയ കുർദ് ചാരന് 178 കോടി പ്രതിഫലം; വിവരങ്ങൾ ചോർത്തിയത് ഒളിയിടത്തിൽ നിന്ന്
ബാഗ്ദാദിയെ ഒറ്റിയ കുർദ് ചാരന് 178 കോടി പ്രതിഫലം; വിവരങ്ങൾ ചോർത്തിയത് ഒളിയിടത്തിൽ നിന്ന്
സ്വന്തം ലേഖകൻ: അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഒളിത്താവളത്തില്‍ വിശ്വസ്തനായി കടന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ആള്‍ക്ക് 25 മില്യണ്‍ യുഎസ് ഡോളര്‍(ഏകദേശം 178 കോടിയോളം രൂപ)പാരിതോഷികമായി നല്‍കുമെന്ന് യുഎസ്. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ബാഗ്ദാദിയുടെ ഒളിത്താവളവും സിറിയന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷ തേടി ബാഗ്ദാദി നീങ്ങാനിടയുള്ള വിവരവും യുഎസ് സേനയ്ക്ക് കൈമാറിയത് ഇയാളായിരുന്നു. ബാഗ്ദാദിയെ സൈന്യം …
ആദിത്യ അരുണാചലമായി രജനികാന്ത്, റിയ അരുണാചലമായി നയൻ‌താര; കൊടുങ്കാറ്റാവാൻ “ദർബാർ”
ആദിത്യ അരുണാചലമായി രജനികാന്ത്, റിയ അരുണാചലമായി നയൻ‌താര; കൊടുങ്കാറ്റാവാൻ “ദർബാർ”
സ്വന്തം ലേഖകൻ: പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന “ദർബാർ.” . രജനികാന്ത് ആദിത്യ അരുണാചലം എന്ന കഥാപാത്രമായി എത്തുമ്പോൾ നായിക നയൻതാരയുടെ കഥാപാത്രത്തിന്റെ പേര് റിയ അരുണാചലം എന്നാണ്. ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്. 1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് …
വീട്ടുടമയുടെ മകന്റെ നഗ്ന വീഡിയോ പകർത്തി; ദുബായില്‍ വീട്ടുജോലിക്കാരി പിടിയിൽ
വീട്ടുടമയുടെ മകന്റെ നഗ്ന വീഡിയോ പകർത്തി; ദുബായില്‍ വീട്ടുജോലിക്കാരി പിടിയിൽ
സ്വന്തം ലേഖകൻ: തൊഴിലുടമയുടെ മകനെ ചൂഷണം ചെയ്ത വീട്ടുജോലിക്കാരിയുടെ വിചാരണ ദുബായ് കോടതിയില്‍ ആരംഭിച്ചു. ഫിലിപ്പീന്‍ സ്വദേശിയായ 35-കാരിയായ വീട്ടുജോലിക്കാരിയാണ് ജോലിക്കു നിന്ന വീട്ടിലെ ഏഴു വയസ്സുള്ള കുട്ടിയെ ചൂഷണം ചെയ്തത്. ഇവര്‍ മൊബൈല്‍ ഫോണില്‍ കുട്ടിയുടെ മോശമായ വിഡിയോയും ഷൂട്ട് ചെയ്തെന്നെന്നാണ് പ്രോസീക്യൂഷന്‍ ആരോപിക്കുന്നത്. സംഭവം സംബന്ധിച്ച് കുട്ടിയുടെ പിതാവ് നല്‍കിയ പരാതി ഉദ്ധരിച്ച് …
അച്ഛനും മകനുമായി സുരാജും സൌബിനും ഒപ്പം റോബോട്ടും; ആൻഡ്രോയിഡ് കുഞ്ഞപ്പൻ ട്രെയിലര്‍
അച്ഛനും മകനുമായി സുരാജും സൌബിനും ഒപ്പം റോബോട്ടും; ആൻഡ്രോയിഡ് കുഞ്ഞപ്പൻ ട്രെയിലര്‍
സ്വന്തം ലേഖകൻ: നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ന്റെ ട്രെയിലര്‍ പുറത്ത്. മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്നാണ് പുറത്തു വിട്ടത്. ചിരിയും ചിന്തയും ഉണര്‍ത്തുന്ന ട്രെയിലറില്‍ വീട്ടുജോലിക്കെത്തിയ റോബോട്ടും, അച്ഛനും മകനുമായി സൂരജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറുമാണെത്തുന്നത്. കെന്റി സിര്‍ദോ, സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു …
യൂറോപ്യൻ യൂണിയൻ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിനിധി സംഘം ജമ്മു കശ്മീരിലേക്ക്
യൂറോപ്യൻ യൂണിയൻ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിനിധി സംഘം ജമ്മു കശ്മീരിലേക്ക്
സ്വന്തം ലേഖകൻ: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രതിനിധി സംഘം ഇന്ന് ജമ്മു കശ്മീർ ന്ദര്‍ശിക്കും. 27 അംഗ പ്രതിനിധി സംഘമാണ് കശ്മീര്‍ സന്ദര്‍ശിക്കുക. സന്ദര്‍ശനത്തിന് മുന്നോടിയായി പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെത്തിയ യൂറോപ്യൻ യൂണിയൻ പ്രതിനിധികൾക്ക് തിങ്കളാഴ്ച ദേശീയ സുരക്ഷാ …
ഇറാനിലേക്ക് മടങ്ങിയാല്‍ കൊല്ലപ്പെടുമെന്ന് ഭയം; മനില വിമാനത്താവളം വിടാതെ മുൻ സൌന്ദര്യറാണി
ഇറാനിലേക്ക് മടങ്ങിയാല്‍ കൊല്ലപ്പെടുമെന്ന് ഭയം; മനില വിമാനത്താവളം വിടാതെ മുൻ സൌന്ദര്യറാണി
സ്വന്തം ലേഖകൻ: സ്വന്തം രാജ്യത്തേക്ക് മടങ്ങിയാല്‍ കൊല്ലപ്പെടുമെന്ന പേടിയും ആശങ്കയും കാരണമാണ് ബഹോറെ സറി ബഹാരി എന്ന യുവതി മനില വിമാനത്താവളത്തില്‍ കഴിയുന്നത്. ഫിലിപ്പീന്‍സില്‍ നടന്ന രാജ്യാന്തര സൗന്ദര്യമത്സരത്തില്‍ ഇറാന്‍റെ പ്രതിനിധിയായി പങ്കെടുത്തത് ഇവരാണ്. ബഹാരിയെ അറസ്റ്റ് ചെയ്യാനായി ഇന്‍റര്‍പോളിന്‍റെ റെഡ് നോട്ടീസ് കിട്ടിയിട്ടുണ്ടെന്ന് ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ വിഭാഗവും വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷേ, അപ്പോഴും ഏത് രാജ്യമാണ് …
ലാദനെ ഇല്ലാതാക്കിയ ഓപ്പറേഷൻ ജെറോനിമോയുടെ ഓർമകളുണർത്തി യുഎസിന്റെ ബാഗ്ദാദി വധം
ലാദനെ ഇല്ലാതാക്കിയ ഓപ്പറേഷൻ ജെറോനിമോയുടെ ഓർമകളുണർത്തി യുഎസിന്റെ ബാഗ്ദാദി വധം
സ്വന്തം ലേഖകൻ: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്കെതിരായ സൈനിക നടപടി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തത്സമയം കണ്ടിരുന്നതായി റിപ്പോര്‍ട്ട്. ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതസംഘം ഇത് വൈറ്റ്ഹൗസിലിരുന്നു തത്സമയം കണ്ടിരുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2011-ല്‍ ഉസാമ ബിന്‍ ലാദനെ …
ഓസ്ട്രേലിയയിലെ മെൽബണിൽ ഒരു തിരുവിതാംകൂര്‍? കണ്ടില്ലെങ്കിൽ ഗൂഗിൾ മാപ്പ് കാട്ടിത്തരും
ഓസ്ട്രേലിയയിലെ മെൽബണിൽ ഒരു തിരുവിതാംകൂര്‍? കണ്ടില്ലെങ്കിൽ ഗൂഗിൾ മാപ്പ് കാട്ടിത്തരും
സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിലെ മെല്‍ബണിലുമുണ്ട് തിരുവിതാംകൂര്‍ (ട്രാവന്‍കൂര്‍) എന്നൊരു സ്ഥലം. കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകനായ കോര അബ്രഹാമാണ് മെല്‍ബണിലെ ട്രാവന്‍കൂറിനെക്കുറിച്ച് ട്വീറ്റ് ചെയ്‍തത്. എഴുത്തുകാരനായ മനു എസ് പിള്ള കൂടി കടന്നുവന്നതോടെ നിരവധി പേരാണ് ഗൂഗിളില്‍ മെല്‍ബണിലെ ഈ ട്രാവന്‍കൂര്‍ തിരഞ്ഞു ചെന്നത്. മെല്‍ബണിലെ ഒരു പ്രാന്തപ്രദേശമാണ് ട്രാവന്‍കൂര്‍. മെല്‍ബണിന്‍റെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടില്‍നിന്നും …
ബോട്ട് തകർന്ന് 28 ദിവസം കടലിൽ; ജീവൻ നിലനിർത്താൻ കടൽ വെള്ളം; ആൻഡമാൻ സ്വദേശിയുടെ അത്ഭുത കഥ
ബോട്ട് തകർന്ന് 28 ദിവസം കടലിൽ; ജീവൻ നിലനിർത്താൻ കടൽ വെള്ളം; ആൻഡമാൻ സ്വദേശിയുടെ അത്ഭുത കഥ
സ്വന്തം ലേഖകൻ: കൊടുങ്കാറ്റിൽ ബോട്ട് തകർന്ന് കടലിൽ അകപ്പെട്ട നാൽപ്പത്തിയൊൻപതുകാരൻ 28 ദിവസം ജീവൻ നിലനിർത്തിയത് കടൽവെള്ളം കുടിച്ച്. ആൻഡമാൻ നിക്കോബാറിലെ ഷാഹിദ് ദ്വീപ് സ്വദേശിയായ അമൃത് കുജൂർ ആണ് അദ്ഭുതകരമായി രക്ഷപ്പെട്ട് ഒഡീഷയിലെ പൂരി ജില്ലയിലെ തീരപ്രദേശത്ത് എത്തിയത്. കപ്പലുകൾക്ക് ദൈംദിന ആവശ്യത്തിനുളള പലചരക്ക് സാധനങ്ങൾ, കുടിവെള്ളം എന്നിവ എത്തിച്ചുകൊടുത്താണ് കുജൂർ ഉപജീവനം നടത്തിയിരുന്നത്. …