1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സാംസങ് ഗ്യാലക്സി 11 വരുന്നു; ക്യാമറയിൽ ഞെട്ടിക്കുന്ന പുതുമകളെന്ന് റിപ്പോർട്ടുകൾ
സാംസങ് ഗ്യാലക്സി 11 വരുന്നു; ക്യാമറയിൽ ഞെട്ടിക്കുന്ന പുതുമകളെന്ന് റിപ്പോർട്ടുകൾ
സ്വന്തം ലേഖകൻ: ക്യാമറയില്‍ വന്‍ അത്ഭുതങ്ങള്‍ ഒളിപ്പിച്ച് സാംസങ് ഗ്യാലക്‌സിയുടെ പുതിയ പതിപ്പ് വരുന്നു. 2020-ല്‍ വിപണിയിലെത്തുന്ന ഗ്യാലക്‌സി എസ്-11ല്‍ 108 എംപി സെന്‍സറായിരിക്കുമെന്നാണ് സൂചന. ഫോട്ടോഗ്രാഫിയിലൂടെ ഉപയോക്താക്കളെ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സാംസങ് പ്രീമിയം ഫ്ലാഗ്ഷിപ് മോഡലില്‍ ഈ കൂടിയ സെന്‍സര്‍ പ്രയോഗിക്കുന്നത്. ഈ സ്മാര്‍ട്ട് ഫോണ്‍ അടുത്ത ഫെബ്രുവരിയിലാവും വിപണിയിലെത്തുക. …
“ഡിയർ സിന്ദഗി” തലവര മാറ്റി വരച്ചു; ഈ ഗോവൻ ഗ്രാമത്തിൽ ഇനി സെൽഫിയെടുക്കാൻ 500 രൂപ!
“ഡിയർ സിന്ദഗി” തലവര മാറ്റി വരച്ചു; ഈ ഗോവൻ ഗ്രാമത്തിൽ ഇനി സെൽഫിയെടുക്കാൻ 500 രൂപ!
സ്വന്തം ലേഖകൻ: ഷാരൂഖ്ഖാനും അലിയ ഭട്ടും അഭിനയിച്ച ബോളിവുഡ് ചിത്രം ‘ഡിയര്‍ സിന്തഗി’ എന്ന ചിത്രത്തിനു ശേഷം ഏറെ പ്രശസ്തമായ ഗോവന്‍ ഗ്രാമമാണ് പരാ വില്ലേജ്. അതി മനോഹരമായി മരങ്ങളും മറ്റ് പ്രകൃതി ദൃശ്യങ്ങളുമുള്ള ഈ ഗ്രാമം ആ ചിത്രത്തിനു ശേഷം വിനോദ സഞ്ചാരികളുടെ ഇഷ്ടനഗരമായി ആയി മാറിയിരുന്നു. എന്നാൽ പുതിയ നിബന്ധനകള്‍ വെച്ചിരിക്കുകയാണ് വില്ലേജ് …
ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഡബ്ല്യൂ.സി.സി എന്താണ് ചെയ്തത്? വിമര്‍ശനവുമായി നടൻ സിദ്ദിഖ്
ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഡബ്ല്യൂ.സി.സി എന്താണ് ചെയ്തത്? വിമര്‍ശനവുമായി നടൻ സിദ്ദിഖ്
സ്വന്തം ലേഖകൻ: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് യാതൊരു സഹായവും ചെയ്തിട്ടില്ലെന്ന് നടന്‍ സിദ്ദിഖ്. പോലീസുകാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി എറണാകുളം റൂറല്‍ ജില്ലാ പോലീസ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിദ്ദിഖ്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ തോന്നിയത് എഴുതിപ്പിടിപ്പിക്കുകയുമല്ലാതെ നടിക്ക് വേണ്ടി ഡബ്ല്യൂ.സി.സി …
ഡൽഹി വിറപ്പിച്ച് പോലീസുകാരുടെ സമരം; തലസ്ഥാനത്ത് നാടകീയ രംഗങ്ങൾ
ഡൽഹി വിറപ്പിച്ച് പോലീസുകാരുടെ സമരം; തലസ്ഥാനത്ത് നാടകീയ രംഗങ്ങൾ
സ്വന്തം ലേഖകൻ: ഡല്‍ഹിയിലെ പോലീസുകാര്‍ ചൊവ്വാഴ്ച രാവിലെ തുടങ്ങിയ സമരം 11 മണിക്കൂറിനുശേഷം രാത്രിയോടെ അവസാനിപ്പിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണിത്. കഴിഞ്ഞ ദിവസം തീസ് ഹസാരി കോടതി പരിസരത്ത് അഭിഭാഷകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് പോലീസുകാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നീതിയും സംരക്ഷണവും ആവശ്യപ്പെട്ട് ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരാണ് ഡല്‍ഹി പോലീസ് ആസ്ഥാനത്തിന് …
സംസ്ഥാനത്ത് പോക്സോ കേസുകളുടെ നടത്തിപ്പിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി പുതിയ സമിതി
സംസ്ഥാനത്ത് പോക്സോ കേസുകളുടെ നടത്തിപ്പിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി പുതിയ സമിതി
സ്വന്തം ലേഖകൻ: കുട്ടികള്‍ ഇരകളാകുന്ന പോക്‌സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവര്‍ഗവികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഇതില്‍ അംഗങ്ങളായിരിക്കും. രണ്ടു മാസം കൂടുമ്പോള്‍ ഈ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. …
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ശവസംസ്‌കാരം തടഞ്ഞ് ഹൈക്കോടതി; മൃതദേഹങ്ങൾ സർക്കാർ സൂക്ഷിക്കണം
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ശവസംസ്‌കാരം തടഞ്ഞ് ഹൈക്കോടതി; മൃതദേഹങ്ങൾ സർക്കാർ സൂക്ഷിക്കണം
സ്വന്തം ലേഖകൻ: അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ശവസംസ്‌കാരം തടഞ്ഞ് ഹൈക്കോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ ശവസംസ്‌കാരം പാടില്ലെന്നും സര്‍ക്കാര്‍ മൃതദേഹം സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. ബന്ധുക്കളുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി. ശവസംസ്‌കാരം തടയണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കാര്‍ത്തിയുടേയും മണിവാസകിന്റേയും സഹാദരങ്ങളാണ് ഹരജി സമര്‍പ്പിച്ചത്. സംസ്‌കാരം നടത്താനുളള്ള കീഴ്ക്കോടതിയുടെ ഉത്തരവ് നിയമപരമല്ലെന്നാണ് ഹരജിയില്‍ പറയുന്നത്. …
ആട് ബിരിയാണി വെച്ച് “ആട് 3” പ്രഖ്യാപിച്ച് വിജയ് ബാബുവും ജയസൂര്യയും
ആട് ബിരിയാണി വെച്ച് “ആട് 3” പ്രഖ്യാപിച്ച് വിജയ് ബാബുവും ജയസൂര്യയും
സ്വന്തം ലേഖകൻ: ഷാജിപാപ്പനും, ഷമീറും, ഡ്യൂഡും, സാത്താന്‍ സേവ്യറും, ക്യാപ്റ്റന്‍ ക്ലീറ്റസും കേരളത്തില്‍ ഉണ്ടാക്കിയ ഓളം ചെറുതല്ല. ആട് 2 ന്റെ വന്‍ വിജയവും അതാണ് കാണിച്ചുതരുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഒരു വിവരവും പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ ആട് 3 ഷൂട്ടിംഗും റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് വിജയ് ബാബുവും ജയസുര്യയും സംവിധായകന്‍ …
ജയലളിതയുടെ തോഴി ശശികലയുടെ 1600 കോടിയുടെ ബിനാമി സ്വത്ത് കണ്ടുകെട്ടി
ജയലളിതയുടെ തോഴി ശശികലയുടെ 1600 കോടിയുടെ ബിനാമി സ്വത്ത് കണ്ടുകെട്ടി
സ്വന്തം ലേഖകൻ: എ.ഐ.ഡി.എം.കെ മുന്‍ നേതാവും ജയലളിതയുടെ ഉറ്റ തോഴിയുമായിരുന്ന വി.കെ ശശികലയുടെ ബിനാമി പേരിലുള്ള 1600 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. ആദായ നികുതി വകുപ്പാണ് ബിനാമി ട്രാന്‍സാക്ഷന്‍ നിരോധിത നിയമം ചുമത്തി ശശികലയുടെ സ്വത്ത് കണ്ടുകെട്ടിയത്. 2016 നവംബര്‍ എട്ടിന് ശേഷം നിരോധിച്ച നോട്ടുകള്‍ ഉപയോഗിച്ചാണ് ബിനാമി പേരില്‍ ശശികല വസ്തുവകകള്‍ വാങ്ങിയത് എന്ന് …
അവരെ ആട്ടിൻ‌കുട്ടികളായി ചിത്രീകരിക്കരുത്; മാവോയിസ്റ്റ് വിവാദത്തിൽ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
അവരെ ആട്ടിൻ‌കുട്ടികളായി ചിത്രീകരിക്കരുത്; മാവോയിസ്റ്റ് വിവാദത്തിൽ പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: മാവോയിസ്റ്റ് വിഷയത്തില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ട് രണ്ടു യുവാക്കളെ അറസ്റ്റു ചെയ്‌തതിനെ ന്യായീകരിച്ച മുഖ്യമന്ത്രി അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പൊലീസിനു വീഴ്‌ചപറ്റിയിട്ടില്ലെന്നും സഭയിൽ പറഞ്ഞു. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന വാദം പിണറായി പൂർണ്ണമായി തള്ളി. മാവോയിസ്റ്റുകളെ ആട്ടിൻകുട്ടികളായി ചിത്രീകരിക്കേണ്ട ആവശ്യമില്ലെന്ന് പിണറായി പറഞ്ഞു. സിആർപിഎഫിനെ …
ഗോ എയറില്‍ പറക്കാം വെറും 1,214 രൂപയ്ക്ക്; ഓഫർ നവംബർ 13 മുതൽ
ഗോ എയറില്‍ പറക്കാം വെറും 1,214 രൂപയ്ക്ക്; ഓഫർ നവംബർ 13 മുതൽ
സ്വന്തം ലേഖകൻ: പതിനാലാം വാര്‍ഷികത്തിന്റെ ഭാഗമായി ഗോ എയര്‍ ടിക്കറ്റ് നിരക്ക് കുറച്ചു. 1,214 രൂപമുതലാണ് ആഭ്യന്തര യാത്രാ നിരക്കുകള്‍. ഇന്റര്‍നാഷണല്‍ നിരക്ക് 6,714 രൂപയിലാണ് തുടങ്ങുന്നത്. നവംബര്‍ ആറിനാണ് ഓഫര്‍ തുടങ്ങുന്നത്. നവംബര്‍ 13 മുതല്‍ ഡിസംബര്‍ 31വരെയുള്ള യാത്രകള്‍ക്കാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ഗോ എയറിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ടിക്കറ്റ് …