1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2019

സ്വന്തം ലേഖകൻ: ഓട്ടോമാറ്റിക് റൈഫിളിൽ നിന്നും പാഞ്ഞുവന്ന 16 വെടിയുണ്ടകൾ ശരീരത്തിൽ തറച്ചിട്ടും, നിലത്തു വീണ യുവാവ് എഴുന്നേറ്റ് രണ്ടു മൈൽ ദൂരെയുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തി. പൊലീസിനെയും വൈദ്യശാസ്ത്രത്തെയും ഡോക്ടർമാരെയും പോലും ഞെട്ടിച്ചാണ് സംഭവം.

ഫില‍ഡൽഫിയ കെൻസിങ്ടൺ പരിസരത്തു വച്ചായിരുന്നു 27 വയസ്സുകാരനു വെടിയേറ്റത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഇടത്തെ ഇ‌ടുപ്പെല്ല്, നെ‍ഞ്ച്, ഷോൾഡർ, കഴുത്ത്, കൈകൾ എന്നിവിടങ്ങളിലാണ് വെ‌ടിയുണ്ടകള്‍ തറച്ചതെന്ന് പൊലീസ് പറഞ്ഞു. ടെംപിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ കഴിയുന്ന യുവാവ് ഗുരുതരാവസ്ഥയിലാണെങ്കിലും അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്.

സംഭവം നടന്ന സ്ഥലത്തു നിന്നും 23 ഷെല്ലുകൾ ലഭിച്ചതായും വെടിവച്ചുവെന്നു സംശയിക്കുന്ന വ്യക്തി കാറിൽ കയറി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. പ്രതിക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. സമീപ പ്രദേശങ്ങളിലുള്ള ക്യാമറൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.