1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
485 കോടിയുടെ ബിറ്റ് കോയിന്‍ ഇടപാട്; മലപ്പുറം സ്വദേശിയായ യുവാവിനെ കൂട്ടുകാര്‍ ഡെറഡൂണില്‍ കൊലപ്പെടുത്തി
485 കോടിയുടെ ബിറ്റ് കോയിന്‍ ഇടപാട്; മലപ്പുറം സ്വദേശിയായ യുവാവിനെ കൂട്ടുകാര്‍ ഡെറഡൂണില്‍ കൊലപ്പെടുത്തി
സ്വന്തം ലേഖകന്‍: ബിറ്റ് കോയിന്‍ ഇടപാടിന്റെ പേരില്‍ മലയാളി യുവാവിനെ ഉത്തരഖണ്ഡിയില്‍ കൊലപ്പെടുത്തി. മലപ്പുറം വടക്കന്‍ പാലൂര്‍ സ്വദേശി അബ്ദുള്‍ ഷുക്കൂര്‍ എന്ന 24 കാരനെയാണ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇയാളുടെ ബിസിനസ് പങ്കാളികള്‍ തന്നെയാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായ പരിക്ക് പറ്റിയ അബ്ദുള്‍ ഷുക്കൂറിനെ ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗത്തില്‍ ഉപേക്ഷിച്ച് …
തരൂരും മെഹര്‍ തരാറും ദുബായില്‍ മൂന്നു രാത്രി ഒരുമിച്ച് ചിലവഴിച്ചെന്ന ആരോപണവുമായി പ്രോസിക്യൂഷന്‍ കോടതിയില്‍
തരൂരും മെഹര്‍ തരാറും ദുബായില്‍ മൂന്നു രാത്രി ഒരുമിച്ച് ചിലവഴിച്ചെന്ന ആരോപണവുമായി പ്രോസിക്യൂഷന്‍ കോടതിയില്‍
സ്വന്തം ലേഖകന്‍: സുനന്ദാ പുഷ്‌കര്‍ കേസില്‍ കോണ്‍ഗ്രസ് എം പി ശശി തരൂരിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രോസിക്യൂഷന്‍. തരൂരും പാകിസ്താനി മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറും ദുബായില്‍ മൂന്നുരാത്രികള്‍ ഒരുമിച്ച് ചിലവിട്ടിരുന്നെന്ന സുനന്ദയുടെ സുഹൃത്തിന്റെ മൊഴി പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ വാദത്തിനിടെ ചൂണ്ടിക്കാണിച്ചു. 2014 ജനുവരി 17നാണ് ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ ലീലാ പാലസിലെ മുറിയില്‍ സുനന്ദയെ …
പ്രതിസന്ധികളെ ആത്മധൈര്യം കൊണ്ട് മറികടന്നവരാണ് മലയാളികള്‍: കേരളത്തെ വാനോളം പുകഴ്ത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
പ്രതിസന്ധികളെ ആത്മധൈര്യം കൊണ്ട് മറികടന്നവരാണ് മലയാളികള്‍: കേരളത്തെ വാനോളം പുകഴ്ത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
സ്വന്തം ലേഖകന്‍: കേരളത്തെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. നെഹ്‌റു ട്രോഫി വള്ളംകളിയുടെ വേദിയില്‍ വച്ചാണ് സച്ചിന്‍ കേരളത്തെ കുറിച്ച് സംസാരിച്ചത്. ‘നമസ്‌കാരം കേരള’ എന്ന് പറഞ്ഞാണ് സച്ചിന്‍ പ്രസംഗം ആരംഭിച്ചത്. പിന്നീട് കേരളത്തെ കുറിച്ച് അദ്ദേഹം വാചാലനായി. വളരെ ആകാംക്ഷയോടെയാണ് താന്‍ ഇവിടെ ആയിരിക്കുന്നതെന്ന് സച്ചിന്‍ പറഞ്ഞു. കേരളത്തില്‍ എത്തിയപ്പോഴെല്ലാം വലിയ …
10 ബാങ്കുകള്‍ ലയിപ്പിക്കും; രാജ്യത്ത് ഇനി 12 പൊതുമേഖലാ ബാങ്കുകള്‍ മാത്രം; സാമ്പത്തിക രംഗം കൂപ്പുകുത്തുന്നതിനിടെ വീണ്ടും പരിഷ്‌ക്കരണവുമായി കേന്ദ്ര സര്‍ക്കാര്‍; കരിദിനം ആചരിച്ച് ബാങ്കുകള്‍
10 ബാങ്കുകള്‍ ലയിപ്പിക്കും; രാജ്യത്ത് ഇനി 12 പൊതുമേഖലാ ബാങ്കുകള്‍ മാത്രം; സാമ്പത്തിക രംഗം കൂപ്പുകുത്തുന്നതിനിടെ വീണ്ടും പരിഷ്‌ക്കരണവുമായി കേന്ദ്ര സര്‍ക്കാര്‍; കരിദിനം ആചരിച്ച് ബാങ്കുകള്‍
സ്വന്തം ലേഖകന്‍: പുതിയ സാമ്പത്തിക പരിഷ്‌കരണം പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. കടബാധ്യതയുള്ള പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാന്‍ തീരുമാനിച്ചതായി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇതോടെ രാജ്യത്തെ പത്ത് പ്രധാന പൊതുമേഖലാ ബാങ്കുകളാണ് ലയിപ്പിക്കുക. സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചയാകുമ്പോഴാണ് നിര്‍ണായക നീക്കവുമായി കേന്ദ്രം രംഗത്തെത്തിയത്. പത്ത് …
ഭ്രമണപഥ മാറ്റം വിജയകരം; ചന്ദ്രയാന്‍ 2 അമ്പിളി അമ്മാവന്റെ തൊട്ടടുത്ത്
ഭ്രമണപഥ മാറ്റം വിജയകരം; ചന്ദ്രയാന്‍ 2 അമ്പിളി അമ്മാവന്റെ തൊട്ടടുത്ത്
സ്വന്തം ലേഖകന്‍: ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥത്തില്‍ വീണ്ടും മാറ്റം വരുത്തി. ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുന്നോടിയായി ഭ്രമണപഥം താഴ്ത്തലിന്റെ നാലാം ഘട്ടമാണ് ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയത്. വെള്ളിയാഴ്ച 6.18ന് ആരംഭിച്ച ഭ്രമണപഥമാറ്റം 1155 സെക്കന്‍ഡുകള്‍ കൊണ്ട് പൂര്‍ത്തിയായതായി ഇസ്‌റോ അറിയിച്ചു. ചന്ദ്രനില്‍നിന്ന് 124 മുതല്‍ 164 കിലോമീറ്റര്‍ വരെ അകലെയുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍2 ഇപ്പോള്‍. അടുത്ത ഭ്രമണപഥമാറ്റം …
ട്വിറ്റര്‍ മേധാവിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് വംശീയ അധിക്ഷേപം ട്വീറ്റാക്കി ഹാക്കര്‍മാര്‍
ട്വിറ്റര്‍ മേധാവിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് വംശീയ അധിക്ഷേപം ട്വീറ്റാക്കി ഹാക്കര്‍മാര്‍
സ്വന്തം ലേഖകന്‍: ട്വിറ്റര്‍ സഹസ്ഥാപകനും സിഇഒയുമായ ജാക് ഡോര്‍സിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ചക്കിള്‍ സ്‌ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഗ്രൂപ്പാണ് ഹാക്ക് ചെയ്തത്. ട്വിറ്റര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഹാക്കര്‍മാര്‍ ഡോര്‍സിയുടെ അക്കൗണ്ടില്‍നിന്നും വംശീയ അധിക്ഷേപങ്ങള്‍ ട്വീറ്റ് ചെയ്തു. ആക്ഷേപകരമായ ചില ട്വീറ്റുകള്‍ 15 മിനിറ്റോളം ഡോര്‍സിയുടെ അക്കൗണ്ടില്‍ …
കൊച്ചിയുടെ ജൂത മുത്തശി സാറ ജേക്കബ് കോഹന്‍ അന്തരിച്ചു; കേരളത്തില്‍ അവശേഷിക്കുന്ന ജൂതരില്‍ ഏറ്റവും പ്രായം കൂടിയ വനിത
കൊച്ചിയുടെ ജൂത മുത്തശി സാറ ജേക്കബ് കോഹന്‍ അന്തരിച്ചു; കേരളത്തില്‍ അവശേഷിക്കുന്ന ജൂതരില്‍ ഏറ്റവും പ്രായം കൂടിയ വനിത
സ്വന്തം ലേഖകന്‍: കൊച്ചിയുടെ ജൂത മുത്തശി സാറ ജേക്കബ് കോഹന്‍ അന്തരിച്ചു; 97 വയസായിരുന്നു. കേരളത്തില്‍ അവശേഷിക്കുന്ന ജൂതസമുദായാംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ വനിതയായിരുന്നു ഇവര്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബാഗ്ദാദില്‍നിന്നു കൊച്ചിയിലേക്ക് കുടിയേറിയ ജൂതകുടുംബങ്ങളുടെ പിന്മുറക്കാരിയായ സാറ കൊച്ചിയിലാണ് ജനിച്ചത്. കുടുംബാംഗങ്ങളെല്ലാം 1948ല്‍ ഇസ്രയേലിലേക്ക് മടങ്ങിയെങ്കിലും ഇവര്‍ കൊച്ചിയില്‍തന്നെ തുടരുകയായിരുന്നു. ഇവരുടെ മരണത്തോടെ കൊച്ചിയില്‍ …
10 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി; ആദായ നികുതി നിയമ പരിഷ്‌ക്കരണം; നിര്‍ദേശങ്ങള്‍ പുറത്ത്
10 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി; ആദായ നികുതി നിയമ പരിഷ്‌ക്കരണം; നിര്‍ദേശങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍: നിലവിലുള്ള ആദായ നികുതി നിയമം പൊളിച്ചെഴുതുന്നതിന് രൂപവല്‍ക്കരിച്ച സമിതിയുടെ നിര്‍ദേശങ്ങള്‍ പുറത്തുവന്നു. ആദായ നികുതി സ്ലാബില്‍ സമൂലമായ മാറ്റമാണ് സമിതി നിര്‍ദേശിച്ചിട്ടുള്ളത്. 2.50 ലക്ഷം രൂപവരെ വരുമാനമുള്ളവരെയാണ് പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്. 2.5 ലക്ഷം രൂപമുതല്‍ 10ലക്ഷംവരെയുള്ളവര്‍ക്ക് 10 ശതമാനമാണ് നികുതി. 10 മുതല്‍ 20 ലക്ഷംവരെ വരുമാനമുള്ളവര്‍ 20 ശതമാനവും അതിനുമുകളില്‍ രണ്ടുകോടിവരെ …
കാത്തിരിപ്പിന് അന്ത്യം കുറിച്ച് പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘സാഹോ’ തിയറ്ററുകളില്‍ എത്തി; ‘ഇത് കൊല മാസ്’ എന്ന് ആരാധകര്‍; ആഘോഷങ്ങള്‍ക്കിടെ പ്രഭാസിന്റെ ആരാധകന് ദാരുണാന്ത്യം
കാത്തിരിപ്പിന് അന്ത്യം കുറിച്ച് പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘സാഹോ’ തിയറ്ററുകളില്‍ എത്തി; ‘ഇത് കൊല മാസ്’ എന്ന് ആരാധകര്‍; ആഘോഷങ്ങള്‍ക്കിടെ പ്രഭാസിന്റെ ആരാധകന് ദാരുണാന്ത്യം
സ്വന്തം ലേഖകന്‍: പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോ ഇന്ത്യയൊട്ടാകെ അഞ്ച് ഭാഷകളില്‍ പ്രദര്‍ശത്തിനെത്തി. ചിത്രം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമ എത്താന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെ ഇന്ത്യന്‍ നഗരങ്ങളിലും വിദേശ സെന്ററുകളിലുമെല്ലാം ആദ്യ ദിന ബുക്കിങ്, റെക്കോര്‍ഡ് വേഗത്തില്‍ …
പെറുവിന്റെ തീരത്ത് 227 കുട്ടികളുടെ ജഡാവശിഷ്ടം കണ്ടെത്തിയ സംഭവം; നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ബാല നരബലിയെന്ന് സൂചന
പെറുവിന്റെ തീരത്ത് 227 കുട്ടികളുടെ ജഡാവശിഷ്ടം കണ്ടെത്തിയ സംഭവം; നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ബാല നരബലിയെന്ന് സൂചന
സ്വന്തം ലേഖകന്‍: ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിന്റെ വടക്കന്‍ തീരത്ത് നിന്ന് ബലി അര്‍പ്പിക്കപ്പെട്ട 227 കുട്ടികളുടെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബാലബലിയാണ് ഇവിടെ നടന്നതെന്ന് ഗവേഷകര്‍ പറയുന്നു. 12 മുതല്‍ 15 നൂറ്റാണ്ടു വരെ പെറുവിന്റെ വടക്കന്‍ തീരത്തുണ്ടായിരുന്ന ചിമു നാഗരിക കാലത്ത് ബലി അര്‍പ്പിക്കപ്പെട്ട കുട്ടികളുടെ അവശിഷ്ടങ്ങളാണ് …