1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2024 ല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി; ശശി തരൂരിനെ തോല്‍പ്പിക്കും; പ്രഖ്യാപനവുമായി ശ്രീശാന്ത്
2024 ല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി; ശശി തരൂരിനെ തോല്‍പ്പിക്കും; പ്രഖ്യാപനവുമായി ശ്രീശാന്ത്
സ്വന്തം ലേഖകൻ: ബിജെപിക്കു വേണ്ടി ഇനിയും രാഷ്ട്രീയത്തില്‍ തുടരുമെന്നു വ്യക്തമാക്കി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും ശശി തരൂരിനെ തോല്‍പ്പിക്കുമെന്നും ഇന്ത്യന്‍ എക്സ്പ്രസിനു നല്‍കിയ അഭിമുഖത്തിൽ ശ്രീശാന്ത് പറഞ്ഞു. ക്രിക്കറ്റിനെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും ശ്രീശാന്ത് അഭിമുഖത്തില്‍ സംസാരിച്ചു. ഞാൻ ശശി തരൂരിന്റെ വലിയ ആരാധകനാണ്. എങ്കിലും തിരഞ്ഞെടുപ്പില്‍ …
കാമസൂത്ര വെബ് സീരിസായി വീണ്ടും വരുന്നു; നായികയായി സണ്ണി ലിയോണ്‍
കാമസൂത്ര വെബ് സീരിസായി വീണ്ടും വരുന്നു; നായികയായി സണ്ണി ലിയോണ്‍
സ്വന്തം ലേഖകൻ: കാമസൂത്ര വെബ് സീരിസായി നിര്‍മ്മിക്കുന്നു എന്ന് റിപ്പോര്‍ട്ട് പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് ഏക്ത കപൂറിന്‍റെ ബാലാജി ടെലിഫിലിംസാണ് പരമ്പരയ്ക്ക് പിന്നില്‍ എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ എഎല്‍ടി-ബാലാജി വഴിയായിരിക്കും ഇതിന്‍റെ പ്രക്ഷേപണം എന്നാണ് സൂചന. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ പ്രേക്ഷകരെ ഏറ്റവും ആകര്‍ഷിക്കുന്നത്. ഈ സീരിസില്‍ സണ്ണിലിയോണ്‍ …
മരട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുക്കൾ സുപ്രീം കോടതി കണ്ടുകെട്ടി; നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സമിതി രൂപീകരിച്ചു
മരട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുക്കൾ സുപ്രീം കോടതി കണ്ടുകെട്ടി; നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സമിതി രൂപീകരിച്ചു
സ്വന്തം ലേഖകൻ: മരട് ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനുള്ള സമിതിക്ക് സുപ്രീംകോടതി രൂപം നല്‍കി. കേരളാ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയാണ് രൂപവത്കരിച്ചത്. മരടിലെ നാല് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതായും ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതായും കോടതി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്നതിന് സർക്കാർ …
സോണിയും മാര്‍വലും വീണ്ടും കൈകോർക്കുന്നു; മൂന്നാം സ്പൈഡർ മാൻ ചിത്രം പ്രഖ്യാപനം ഉടൻ; ടോം ഹോളണ്ട് വീണ്ടും ചിലന്തി മനുഷ്യനാകും
സോണിയും മാര്‍വലും വീണ്ടും കൈകോർക്കുന്നു; മൂന്നാം സ്പൈഡർ മാൻ ചിത്രം പ്രഖ്യാപനം ഉടൻ; ടോം ഹോളണ്ട് വീണ്ടും ചിലന്തി മനുഷ്യനാകും
സ്വന്തം ലേഖകൻ: സ്‌പൈഡര്‍മാന്റെ ആരാധകര്‍ക്ക് ഇനി ആശ്വസിക്കാം. മാര്‍വല്‍ ചിത്രങ്ങളില്‍ വലനെയ്ത് തിരിച്ചെത്തുകയാണ് സൂപ്പര്‍ഹീറോ. സോണി പിക്‌ചേഴ്‌സും മാര്‍വലും തമ്മിലുണ്ടായിരുന്ന പിണക്കം മാറിയതിനെ തുടര്‍ന്നാണിത്. മാര്‍വലിന്റെ ഇനിയുള്ള അവഞ്ചേഴ്‌സ് പരമ്പരയിലെ ചിത്രങ്ങളിലെല്ലാം സ്‌പൈഡര്‍മാന്റെ സാന്നിധ്യമുണ്ടാവും. പുതിയ ധാരണ അനുസരിച്ച് മാര്‍വലിന്റെ സ്‌പൈഡര്‍മാന്‍: ഹോം കമിങ് പരമ്പരയിലെ മൂന്നാമത്തെ ചിത്രം ഇരുവരും ചേര്‍ന്നാവും നിര്‍മിക്കുക. മാര്‍വല്‍ സ്റ്റുഡിയോസ് …
ലൈവിനിടെ വനിതാ റിപ്പോര്‍ട്ടര്‍ക്ക് ചുംബനം; യുവാവിനെതിരെ കേസെടുത്ത് കെന്റക്കി കോടതി
ലൈവിനിടെ വനിതാ റിപ്പോര്‍ട്ടര്‍ക്ക് ചുംബനം; യുവാവിനെതിരെ കേസെടുത്ത് കെന്റക്കി കോടതി
സ്വന്തം ലേഖകൻ:  വേവ് 3 ന്യൂസിന് (WAVE 3News)വേണ്ടി കെന്റക്കി മ്യൂസിക് ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സാറ റിവെസ്റ്റ് നേരിട്ടത് അപ്രതീക്ഷിത സംഗതിയായിരുന്നു. റിപ്പോര്‍ട്ടിങ്ങിനിടെ പെട്ടെന്ന് ഫ്രെയിമില്‍ കടന്നു വന്ന യുവാവ് സാറയുടെ വലതു കവിളില്‍ ചുംബിച്ച ശേഷം അപ്രത്യക്ഷനായി. അപ്രതീക്ഷിതമായതിനാലും റിപ്പോര്‍ട്ടിങ് ലൈവായതിനാലും സാറ പെട്ടെന്ന് സംഗതി അവഗണിക്കാനൊരു ശ്രമം നടത്തി. എന്നാല്‍ പരസ്യമായുള്ള …
“കണ്ണ് നിറച്ച് കണ്ടോളൂ മാമാങ്ക മഹാമഹം,” മാമാങ്കം ബ്രഹ്മാണ്ഡ ടീസര്‍ പുറത്ത്
“കണ്ണ് നിറച്ച് കണ്ടോളൂ മാമാങ്ക മഹാമഹം,” മാമാങ്കം ബ്രഹ്മാണ്ഡ ടീസര്‍ പുറത്ത്
സ്വന്തം ലേഖകൻ: മമ്മൂട്ടിയെ നായകനാക്കി എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘മാമാങ്കം’ സിനിമയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട് അനു സിതാര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മമ്മൂട്ടിക്ക് പുറമേ ഉണ്ണി …
ഇന്ത്യയിലേക്ക് ഇനി ആരും കത്ത് എഴുതേണ്ടതില്ല! തപാല്‍ കൈമാറ്റം നിർത്തലാക്കി പാക്കിസ്ഥാന്‍
ഇന്ത്യയിലേക്ക് ഇനി ആരും കത്ത് എഴുതേണ്ടതില്ല! തപാല്‍ കൈമാറ്റം നിർത്തലാക്കി പാക്കിസ്ഥാന്‍
സ്വന്തം ലേഖകൻ: പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഇനി കത്തുകളെത്തില്ല. ഇന്ത്യയുമായുള്ള തപാല്‍ കൈമാറ്റം പാക്കിസ്ഥാന്‍ നിര്‍ത്തി. ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുമ്പോഴാണ് തപാല്‍ കൈമാറ്റം പാക്കിസ്ഥാന്‍ നിര്‍ത്തിയത്. ഇന്ത്യയുടെ വടക്കാൻ സംസ്ഥാനമായ  പഞ്ചാബിലെ ജനങ്ങള്‍ക്ക് പാക്കിസ്ഥാനില്‍നിന്ന് തപാല്‍ മാര്‍ഗം സ്ഥിരമായി  ലഭിച്ചിരുന്ന കത്തുകളും മാഗസിനുകളും പ്രസിദ്ധീകരണങ്ങളും ഇപ്പോള്‍ ലഭിക്കുന്നില്ല. തപാല്‍ …
കേരള കോണ്‍ഗ്രസിന്റെ കോട്ട പിടിച്ചടക്കി എല്‍.ഡി.എഫ്; പാലായിൽ മാണി സി കാപ്പൻ 2943 വോട്ടുകൾക്ക് ജോസ് ടോമിനെ തോൽപ്പിച്ചു
കേരള കോണ്‍ഗ്രസിന്റെ കോട്ട പിടിച്ചടക്കി എല്‍.ഡി.എഫ്; പാലായിൽ മാണി സി കാപ്പൻ 2943 വോട്ടുകൾക്ക് ജോസ് ടോമിനെ തോൽപ്പിച്ചു
സ്വന്തം ലേഖകൻ: കേരള കോണ്‍ഗ്രസിന്റെ കോട്ട തകര്‍ത്ത് പാലായില്‍ എല്‍.ഡി.എഫിന് അട്ടിമറി വിജയം. 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫിലെ മാണി സി കാപ്പന്‍ കേരള കോണ്‍ഗ്രസിലെ ജോസ് ടോമിനെ അട്ടിമറിച്ച് ചരിത്ര വിജയം നേടിയത്. 1965 മുതല്‍ കെ.എം മാണിയുടെ കയ്യില്‍ സുഭദ്രമായിരുന്ന പാലാ മണ്ഡലം കേരള കോണ്‍ഗ്രസിനെ കൈവിട്ടു. പാര്‍ട്ടിയിലെ തര്‍ക്കം മൂലം രണ്ടില …
യൂറോപ്പിന്റെ എയർ കണ്ടീഷണറായ ആൽപ്പ്സിലെ മഞ്ഞുമലകൾ ഉരുകുന്നതായി മുന്നറിയിപ്പ്; അന്ത്യാഞ്ജലി അർപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ
യൂറോപ്പിന്റെ എയർ കണ്ടീഷണറായ ആൽപ്പ്സിലെ മഞ്ഞുമലകൾ ഉരുകുന്നതായി മുന്നറിയിപ്പ്; അന്ത്യാഞ്ജലി അർപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ
സ്വന്തം ലേഖകൻ: ഹിമാലയത്തോളം പ്രായം കല്‍പ്പിക്കപ്പെടുന്ന ആല്‍പ്പ്സ് പര്‍വ്വതനിരയാണ് യൂറോപ്പിന്‍റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ നിലനിര്‍ത്തിയിരുന്നത്. എന്നാലിന്ന് യൂറോപ്പിനെയും ലോകത്തെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ആല്‍പ്പ്സ് എന്ന മഹാമേരു വറ്റിത്തുടങ്ങിയിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. മരണാസന്നനായ ആല്‍പ്പ്സിലെ ഇതിനകം മരണമടഞ്ഞ പിസോള്‍ ഹിമപ്പരപ്പിന് അന്ത്യഞ്ജലി നല്‍കാന്‍ ഒരു കൂട്ടം പരിസ്ഥിതി സ്നേഹികള്‍ എത്തി. കിഴക്കൻ സ്വിറ്റ്സർലൻഡിലെ മെൽസിന് മുകളിൽ സമുദ്രനിരപ്പില്‍ …
ഇസ്രായേലിലേക്കു കൊച്ചിയില്‍ നിന്ന് നേരിട്ടുള്ള വിമാന സർവീസ് ശനിയാഴ്ച മുതൽ; ആഴ്ചയിൽ രണ്ട് സർവീസുകൾ
ഇസ്രായേലിലേക്കു കൊച്ചിയില്‍ നിന്ന് നേരിട്ടുള്ള വിമാന സർവീസ് ശനിയാഴ്ച മുതൽ; ആഴ്ചയിൽ രണ്ട് സർവീസുകൾ
സ്വന്തം ലേഖകൻ: ഇസ്രായേലിലേക്കു കൊച്ചിയില്‍നിന്നു നേരിട്ടുള്ള വിമാന സര്‍വീസ് നാളെ ആരംഭിക്കും. ശനി, ചൊവ്വ ദിവസങ്ങളിലാണു സര്‍വീസ്. ഇസ്രായേല്‍ എയര്‍ലൈന്‍ അര്‍ക്കിയ ആണു കൊച്ചിയില്‍നിന്ന് ടെല്‍ അവീവ് വിമാനത്താവളത്തിലേയ്ക്കു സര്‍വീസ് നടത്തുന്നത്. വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ ഇസ്രായേല്‍ സമയം രാത്രി 8.45 നു ടെല്‍ അവീവില്‍ നിന്ന് പുറപ്പെടുന്ന വിമാനം (ഐസെഡ് 633) ശനി, ചൊവ്വ …