1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ സെന്തില്‍ കൃഷ്ണ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം
‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ സെന്തില്‍ കൃഷ്ണ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍: നടന്‍ സെന്തില്‍ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശി അഖിലയാണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ശനിയാഴ്ച്ച രാവിലെയായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് വച്ചാണ് വിവാഹ സല്‍ക്കാരം നടക്കുക. ടെലിവിഷന്‍ കോമഡി സീരിയലുകളിലൂടെയാണ് സെന്തില്‍ വെള്ളിത്തിരയിലെത്തുന്നത്. 2009 ല്‍ കലാഭവന്‍ മണിയുടെ പുള്ളിമാനാണ് ആദ്യ ചിത്രം. …
ഏറ്റവും ദൈര്‍ഘ്യം കൂടിയ വിമാന സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി ഓസ്‌ട്രേലിയന്‍ വിമാന കമ്പനി; യാത്രാസമയം 19 മണിക്കൂര്‍!
ഏറ്റവും ദൈര്‍ഘ്യം കൂടിയ വിമാന സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി ഓസ്‌ട്രേലിയന്‍ വിമാന കമ്പനി; യാത്രാസമയം 19 മണിക്കൂര്‍!
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാന്റാസ് ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനസര്‍വീസ് ആരംഭിക്കുന്നു. സിഡ്‌നിയിലേക്ക് ന്യൂയോര്‍ക്ക്, ലണ്ടന്‍ എന്നിവടങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് ക്വാന്റാസ് ആരംഭിക്കാനൊരുങ്ങുന്നത്. ദീര്‍ഘയാത്രകള്‍ പൈലറ്റുമാരേയും യാത്രക്കാരേയും പ്രതികൂലമായി ബാധിക്കാനിടയുണ്ടോയെന്ന കാര്യം പരിശോധിക്കാന്‍ പരീക്ഷണ സര്‍വീസ് നടത്തുന്ന കാര്യവും ക്വാന്റാസിന്റെ പരിഗണനയിലുണ്ട്. 19 മണിക്കൂര്‍ നീളുന്ന വിമാനസര്‍വീസ് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്ന് കമ്പനി വക്താവ് …
അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കറല്ല, ഡ്രൈവര്‍ അര്‍ജുനെന്ന് റിപ്പോര്‍ട്ട്
അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കറല്ല, ഡ്രൈവര്‍ അര്‍ജുനെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കറല്ല, ഡ്രൈവര്‍ അര്‍ജുനാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫൊറന്‍സിക് പരിശോധന ഫലം ലഭിച്ചതോടെയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം സ്ഥിരീകരിച്ചത്. അര്‍ജുന്റെ തലയ്ക്കും കാലിനും ഉണ്ടായിരിക്കുന്ന പരുക്ക്, അമിതവേഗതയില്‍ വാഹനം ഓടിച്ച് മരത്തില്‍ ഇടിക്കുമ്പോള്‍ ഡ്രൈവര്‍ സീറ്റിലിരിക്കുന്ന ഒരാള്‍ക്ക് ഉണ്ടാകുന്ന പരുക്കുകളാണ്. ഇതിലൂടെയാണ് വാഹനം ഓടിച്ചത് അര്‍ജുനാണെന്നും, …
പത്ത് കോടിയുടെ പരസ്യ ഓഫര്‍ വേണ്ട! തടി കുറയാനുള്ള മരുന്നിന്റെ പരസ്യത്തില്‍ നിന്ന് ശില്‍പ ഷെട്ടി പിന്‍മാറി
പത്ത് കോടിയുടെ പരസ്യ ഓഫര്‍ വേണ്ട! തടി കുറയാനുള്ള മരുന്നിന്റെ പരസ്യത്തില്‍ നിന്ന് ശില്‍പ ഷെട്ടി പിന്‍മാറി
സ്വന്തം ലേഖകന്‍: തങ്ങള്‍ക്ക് യുക്തി തോന്നാതിരിക്കുന്ന ഉത്പന്നങ്ങളുടെ പരസ്യചിത്രങ്ങളില്‍ അഭിനയിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന വളരെ കുറച്ച് താരങ്ങളുമുണ്ട്. ഇപ്പോഴിതാ തടി കുറയാനുള്ള മരുന്നിന്റെ പരസ്യത്തില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ് ശില്‍പ ഷെട്ടി. ഞാന്‍ ഉപയോഗിക്കാത്തതും വിശ്വാസ യോഗ്യമല്ലാത്തതും വസ്തുക്കള്‍ക്ക് വേണ്ടിയോ പ്രവര്‍ത്തിക്കാന്‍ എനിക്കാവില്ല. ശരിയായ ആഹാരക്രമം, ചിട്ടയായ ജീവിതചര്യ എന്നിവയ്ക്ക് പകരമായി ഇത്തരം മരുന്നുകള്‍ക്ക് യാതൊന്നും ചെയ്യാനാവില്ല ശില്‍പ …
‘ബാബരി ഭൂമിയുടെ യഥാര്‍ഥ അവകാശി ഞാനാണ്; ആ ഭൂമി എനിക്ക് കൈമാറണം,’ പുതിയ വിവാദവുമായി മുഗള്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമിയെന്ന് അവകാശപ്പെടുന്ന ഹബീബുദ്ദിന്‍ രംഗത്ത്
‘ബാബരി ഭൂമിയുടെ യഥാര്‍ഥ അവകാശി ഞാനാണ്; ആ ഭൂമി എനിക്ക് കൈമാറണം,’ പുതിയ വിവാദവുമായി മുഗള്‍ ചക്രവര്‍ത്തിയുടെ പിന്‍ഗാമിയെന്ന് അവകാശപ്പെടുന്ന ഹബീബുദ്ദിന്‍ രംഗത്ത്
സ്വന്തം ലേഖകന്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സ്വര്‍ണ്ണ ഇഷ്ടിക സംഭാവന ചെയ്യാന്‍ തയ്യാറാണെന്ന് അവസാന മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ ഷാ സഫറിന്റെ പിന്‍ഗാമിയെന്ന് അവകാശപ്പെടുന്ന ഹബീബുദ്ദിന്‍ ടൂസി. പക്ഷേ, ഹബീബുദ്ദിന് ഒരു വ്യവസ്ഥയുണ്ട്. ആ ഭൂമിയുടെ യഥാര്‍ഥ ഉടമ താനാണെന്നും അതുകൊണ്ട് തന്നെ ആ സ്ഥലം തനിക്ക് വിട്ടുതരണമെന്നുമാണ് ഹബീബുദ്ദിന്റെ ആവശ്യം. ആദ്യത്തെ മുഗള്‍ ചക്രവര്‍ത്തിയായ …
വിവാദമായ ബോളിവുഡ് താരപാര്‍ട്ടി: ആ രാത്രി നടന്നത് എന്താണെന്ന് തുറന്ന് പറഞ്ഞ് കരണ്‍ ജോഹര്‍
വിവാദമായ ബോളിവുഡ് താരപാര്‍ട്ടി: ആ രാത്രി നടന്നത് എന്താണെന്ന് തുറന്ന് പറഞ്ഞ് കരണ്‍ ജോഹര്‍
സ്വന്തം ലേഖകന്‍: ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ബോളിവുഡ് താരങ്ങള്‍ക്കായി തന്റെ വീട്ടില്‍ ഒരുക്കിയ പാര്‍ട്ടിയില്‍ ലഹരി മരുന്ന് ഉപയോഗിച്ചതായി ഒരു രാഷ്ട്രീയ നേതാവാണ് ആരോപിച്ചത്. കരണ്‍ ജോഹര്‍ പങ്കുവച്ച വീഡിയോ ട്വീറ്റ് ചെയ്താണ് ശിരോമണി അകാലിദള്‍ എംഎല്‍എ മജീന്ദര്‍ സിങ്ങ് ആരോപണം ഉന്നയിച്ചത്. ദീപിക പദുക്കോണ്‍, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, ഷാഹിദ് …
വെബ് സിരീസില്‍ ഇന്ദിര ഗാന്ധിയാകാന്‍ ഒരുങ്ങി വിദ്യാ ബാലന്‍; ഒപ്പം ലഞ്ച് ബോക്‌സ് സംവിധായകനും
വെബ് സിരീസില്‍ ഇന്ദിര ഗാന്ധിയാകാന്‍ ഒരുങ്ങി വിദ്യാ ബാലന്‍; ഒപ്പം ലഞ്ച് ബോക്‌സ് സംവിധായകനും
സ്വന്തം ലേഖകന്‍: ലഞ്ച് ബോക്‌സ്, ഫോട്ടോഗ്രാഫ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിതേഷ് ബത്രയും സൂപ്പര്‍ താരം വിദ്യാ ബാലനും ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ പ്രധാനമന്ത്രിമാരില്‍ ഒരാളായ, ഉരുക്കുവനിത ഇന്ദിരാ ഗാന്ധിയുടെ കഥ പറയാനായി കൈകോര്‍ക്കുന്നു. സാഗരിക ഗോസിന്റെ ഇന്ദിര; ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരമായിരിക്കും വെബ് സീരിസ്. വിദ്യ …
കമല്‍ഹാസന്റെ ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ വനിതാ താരം ആത്മഹത്യയ്ക്ക് ശ്രമിച്ചത് വിവാദമാകുന്നു
കമല്‍ഹാസന്റെ ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ വനിതാ താരം ആത്മഹത്യയ്ക്ക് ശ്രമിച്ചത് വിവാദമാകുന്നു
സ്വന്തം ലേഖകന്‍: കമല്‍ഹാസന്‍ അവതാരകനായ മൂന്നാമത് ബിഗ്‌ബോസ് തമിഴ് റിയാലിറ്റിഷോയിലെ വനിതതാരം ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. 100 ദിവസം നീണ്ട ഷോ എട്ടാമത്തെ ആഴ്ചയിലേക്ക് കടക്കവെയാണ് മധുമിത എന്ന താരം ഇടതുകൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഷോയില്‍നിന്ന് പുറത്താക്കപ്പെട്ട മധുമിതയോട് കമല്‍ഹാസന്‍ അതൃപ്തി പ്രകടിപ്പിച്ചു. പരിപാടിയില്‍ മധുമിതയെ ഏറെ പിന്തുണച്ചിരുന്ന തമിഴ് സിനിമ സംവിധായകന്‍ ചേരനും …
വിവാഹ സ്വപ്നങ്ങള്‍ പ്രളയത്തില്‍ ഒലിച്ചു പോയ റാബിയക്ക് ദുരിതാശ്വാസ ക്യാമ്പില്‍ കല്യാണ മേളം; കൈകോര്‍ത്ത് കളക്ടറും നാട്ടുകാരും
വിവാഹ സ്വപ്നങ്ങള്‍ പ്രളയത്തില്‍ ഒലിച്ചു പോയ റാബിയക്ക് ദുരിതാശ്വാസ ക്യാമ്പില്‍ കല്യാണ മേളം; കൈകോര്‍ത്ത് കളക്ടറും നാട്ടുകാരും
സ്വന്തം ലേഖകന്‍: മേപ്പാടി ചൂരല്‍മല സ്വദേശിയായ റാബിയയും പേരാമ്പ്ര സ്വദേശിയായ മുഹമ്മദ് ഷാഫിയും ദുരിതാശ്വാസ ക്യാംപില്‍ നിന്നും വിവാഹിതരായിരിക്കുകയാണ്. ആശംസകളുമായി ക്യാംപിലെ അംഗങ്ങള്‍ മുതല്‍ ജില്ലാ കലക്ടര്‍ വരെ എത്തി. മഴക്കെടുതി ഏറെ ദുരിതം വിതച്ച വയനാട്ടിലെ ദുരിതാശ്വാസ ക്യാംപില്‍ നിന്നുമുള്ള ഈ കാഴ്ച മലയാളികളുടെ കരുതലിന്റേയും പോരാട്ട വീര്യത്തിന്റെ തെളിവായി മാറുകയാണ്. ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി …
കനത്ത മഴയിലും മേഘ വിസ്‌ഫോടന ത്തിലും കിടുങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍; 38 പേര്‍ മരിച്ചു; 18 പേരെ കാണാതായി
കനത്ത മഴയിലും മേഘ വിസ്‌ഫോടന ത്തിലും കിടുങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍; 38 പേര്‍ മരിച്ചു; 18 പേരെ കാണാതായി
സ്വന്തം ലേഖകന്‍: ഉത്തരാഖണ്ഡില്‍ കാലവര്‍ഷ കെടുതിയില്‍ മരിച്ചവരുടെ എണ്ണം 38 ആയി. ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 18 പേരെ കാണാതായി. ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ് അടക്കമുള്ളിടങ്ങളിലാണ് കനത്ത മഴ പെയ്യുന്നത്. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ മേഘവിസ്‌ഫോടനമുണ്ടായതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. 18 പേരെ കാണാതായി.  പുഴ കരകവിഞ്ഞതോടെ …