1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കാൻ ഇന്ത്യ; ആദ്യം 13 രാജ്യങ്ങളിലേക്ക്
അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കാൻ ഇന്ത്യ; ആദ്യം 13 രാജ്യങ്ങളിലേക്ക്
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കും. ആദ്യം സർവീസ് 13 രാജ്യങ്ങളിലേയ്ക്കാകും ഉണ്ടാവുക. കർശന നിയന്ത്രണങ്ങളോടെ രണ്ട് രാജ്യങ്ങൾക്കിടയിൽ യാത്രാവിമാനങ്ങൾ പറത്താനാണ് നടപടി. ഓസ്‌ട്രേലിയ, ഇറ്റലി, ജപ്പാൻ, ന്യൂസിലാന്ഡ്ര, നൈജീരിയ, ബഹ്‌റൈൻ, ഇസ്രയേൽ, കെനിയ, ഫിലിപ്പീൻസ്, റഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലേക്കാകും ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. …
കൊവിഡ് യാത്രാ വിലക്ക്: നാട്ടിൽ നിന്നും ദുബായ് വഴി കുവൈത്തിലെത്താൻ പ്രവാസികൾ
കൊവിഡ് യാത്രാ വിലക്ക്: നാട്ടിൽ നിന്നും ദുബായ് വഴി കുവൈത്തിലെത്താൻ പ്രവാസികൾ
സ്വന്തം ലേഖകൻ: അവധിക്ക്​ പോയി നാട്ടിൽ കുടുങ്ങിയ കുവൈത്ത്​ പ്രവാസികൾ ദുബായ് വഴി കുവൈത്തിലേക്ക്​ വരാൻ ശ്രമിക്കുന്നു. ഇന്ത്യയടക്കം 31 രാജ്യങ്ങളിൽനിന്ന്​ നേരിട്ട്​ കുവൈത്തിലേക്ക്​ വരുന്നതിന്​ വിലക്കുണ്ട്​. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്​ച താമസിച്ചതിന്​ ശേഷം പി.സി.ആർ പരിശോധന നടത്തി കുവൈത്തിലേക്ക്​ വരാൻ അനുമതിയുണ്ട്​. ഇത്​ ഉപയോഗപ്പെടുത്തി വരാനാണ്​ ആ​ളുകൾ ശ്രമിക്കുന്നത്​. വിവിധ ട്രാവൽ ഏജൻസി ഇതിനായി …
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1758 പേർക്ക്; സമ്പർക്കംവഴി 1641 രോഗികൾ
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1758 പേർക്ക്; സമ്പർക്കംവഴി 1641 രോഗികൾ
സ്വന്തം ലേഖകൻ: കേരളത്തിൽ കൊവിഡ് പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇന്നും 1700ന് മുകളിൽ. 1758 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചത്. സമ്പർക്കം വഴി രോഗം ബാധിക്കുന്നവരുടെ എണ്ണവും എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. 1641 പേർക്കാണ് സമ്പർക്കം വഴി കൊവിഡ് ബാധിച്ചത്. അതേസമയം ഇന്ന് ആറ് കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് …
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ഒമാൻ; മത്ര സൂഖ് തുറക്കും, പത്രങ്ങൾ വീണ്ടും ഇറങ്ങുന്നു
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി ഒമാൻ; മത്ര സൂഖ് തുറക്കും, പത്രങ്ങൾ വീണ്ടും ഇറങ്ങുന്നു
സ്വന്തം ലേഖകൻ: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അഞ്ച് മാസത്തോളമായി അടഞ്ഞു കിടക്കുന്ന വിവിധ മേഖലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സുപ്രീം കമ്മിറ്റി. തിങ്കളാഴ്ച മുതല്‍ കൂടുതല്‍ മേഖലകള്‍ക്ക് വീണ്ടും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനാകും. കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് ജോലിയില്ലാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. നിയന്ത്രണങ്ങൾ നീക്കുന്നതോടെ ഇത്തരം ആളുകൾക്ക് വലിയ …
താമസ വീസക്കാർക്ക് യുഎഇയിലേക്ക് മടങ്ങാൻ ഐ.സി.എ. രജിസ്‌ട്രേഷൻ നിർബന്ധം
താമസ വീസക്കാർക്ക് യുഎഇയിലേക്ക് മടങ്ങാൻ ഐ.സി.എ. രജിസ്‌ട്രേഷൻ നിർബന്ധം
സ്വന്തം ലേഖകൻ: താമസവീസക്കാർക്ക് യു.എ.ഇ.യിലേക്ക് മടങ്ങാൻ യു.എ.ഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐ.സി.എ.) രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് അധികൃതർ. https://uaeentry.ica.gov.ae വഴി അപേക്ഷിക്കുമ്പോൾ യാത്രക്കാരന്റെ എമിറേറ്റ്‌സ് തിരിച്ചറിയൽ കാർഡ് നമ്പർ, പാസ്പോർട്ട് നമ്പർ, പാസ്പോർട്ട് ടൈപ്പ്, രാജ്യം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. അതിനു ശേഷം വെബ്‌സൈറ്റിൽ ഗ്രീൻ ടിക് ലഭിച്ചാൽ അതിനർഥം യു.എ.ഇ. …
സൗദിയിൽ തൊഴിൽ കരാറുകൾക്കായി പുതിയ ഡിജിറ്റൽ പ്ലാറ്റ്​ഫോം നിലവിൽ വന്നു
സൗദിയിൽ തൊഴിൽ കരാറുകൾക്കായി  പുതിയ ഡിജിറ്റൽ പ്ലാറ്റ്​ഫോം നിലവിൽ വന്നു
സ്വന്തം ലേഖകൻ: തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള തൊഴിൽ കരാർ രേഖപ്പെടുത്തുന്നതിനും സൂക്ഷിക്കുന്നതിനും സൗദി മാനവവിഭവ, സാമൂഹിക വികസന മന്ത്രാലയം പുതിയൊരു ഡിജിറ്റൽ പ്ലാറ്റ്​ഫോം ആരംഭിച്ചു. ‘മർൻ'(ഫ്ലക്​​സിബിൾ) എന്ന പേരിലുള്ള പ്ലാറ്റ്​ഫോം മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രി ​എൻജി. അഹ​മ്മദ്​ ബിൻ സുലൈമാൻ അൽരാജിഹി ഉദ്​ഘാടനം ചെയ്​തു. സ്ഥാപന, വ്യക്തി തലങ്ങളിൽ രാജ്യത്തി​ൻെറ സമ്പദ് ​വ്യവസ്ഥയെ സഹായിക്കുന്നതാണ്​ …
അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുമ്പോൾ കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം
അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുമ്പോൾ കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്ന് അബുദാബി, ഷാർജ രാജ്യാന്തര വിമാനത്താവളങ്ങൾ വഴി ഇന്ത്യയിലേയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസിൽ പോകുന്ന പ്രവാസികൾ കൊവിഡ്–19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചു. അബുദാബി വിമാനത്താവളത്തിലൂടെ പോകുന്നവർ 96 മണിക്കൂറിനുള്ളിലെ റിപോർട്ടും ഷാർജയിലൂടെ പോകുന്നവർ 48 മണിക്കൂറിനുള്ളിലെ റിപോർട്ടുമാണു ഹാജരാക്കേണ്ടത്. ഇൗ മാസം 21 മുതൽ പുതിയ നിമയം പ്രാബല്യത്തിൽ …
സംസ്ഥാനത്ത് ഇന്ന് 1725 പേർക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറില്‍ 57,000 കേസുകള്‍; മരണം 50,000
സംസ്ഥാനത്ത് ഇന്ന് 1725 പേർക്ക് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറില്‍ 57,000 കേസുകള്‍; മരണം 50,000
സ്വന്തം ലേഖകൻ: കേരളത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന കണക്കിൽ വീണ്ടും വർധനവ്. സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയുമധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതും. അതേസമയം കൊവിഡ് ബാധിച്ച് 13 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 1131 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് …
കുവൈത്തില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി മലയാളിയായ സിബി ജോര്‍ജ്
കുവൈത്തില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി മലയാളിയായ സിബി ജോര്‍ജ്
സ്വന്തം ലേഖകൻ: കുവൈത്തില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി മലയാളിയായ സിബി ജോര്‍ജ്.അധികാരമേറ്റു. കുവൈത്ത് വിദേശ കാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് നാസ്സര്‍ മുഹമ്മദ് അല്‍ സബാഹിന് അധികാര കൈ മാറ്റത്തിന്റെ പത്രിക പുതിയ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഞായറാഴ്ച കൈമാറി. ചടങ്ങില്‍ കുവൈത്ത് ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി ഖാലിദ് അല്‍ ജാറള്ള, …
കൊവിഡ് മഹാമാരിയെ നേരിടുന്നതിൽ യുഎഇ വിജയിച്ചു; പ്രഖ്യാപനവുമായി പ്രധാനമന്ത്രി
കൊവിഡ് മഹാമാരിയെ നേരിടുന്നതിൽ യുഎഇ വിജയിച്ചു; പ്രഖ്യാപനവുമായി പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരിയെ നേരിടുന്നതിൽ യു.എ.ഇ. വിജയിച്ചെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസിലെ കൊവിഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന് മാതൃകയാണ് യു.എ.ഇ.യുടെ കൊവിഡ് …