1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2017

സ്വന്തം ലേഖകന്‍: ഇനി വാട്‌സാപ്പില്‍ കൈവിട്ട് അയച്ചുപോയ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ വായിക്കുന്നതിന് മുമ്പ് തിരിച്ചെടുക്കാം. അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയുന്ന ഫീച്ചര്‍ ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ അവതരിപ്പിച്ച് വാട്‌സാപ്പ് രംഗത്തെത്തി. ആര്‍ക്കാണോ മെസേജ് അയച്ചത് അവര്‍ മെസേജ് വായിക്കുന്നതിന് മുമ്പ്, അയച്ച് ഏഴു മിനിറ്റിനുള്ളില്‍ തന്നെ അത് ഡിലീറ്റ് ചെയ്യാന്‍ അയച്ച വ്യക്തിയെ സഹായിക്കുന്ന ഈ ഫീച്ചര്‍ പുതിയ അപ്‌ഡേറ്റില്‍ ലഭ്യമായി തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ മെസേജ് അയക്കുന്ന ആളും സ്വീകരിക്കുന്നയാളും വാട്‌സാപിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് ഉപയോഗിച്ചിരിക്കണം. ചിത്രങ്ങള്‍, ടെക്സ്റ്റ്, ജിഫ് ചിത്രങ്ങള്‍, വിഡിയോ എന്നിവയെല്ലാം ഇത്തരത്തില്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും. അപ്‌ഡേറ്റില്‍ ഇത്തരത്തില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നതിനായി പ്രത്യേക ഐക്കണ്‍ വരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വ്യക്തികള്‍ക്കോ ഗ്രൂപ്പുകളിലേക്കോ അയക്കുന്ന മെസേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും. അയച്ച മെസേജ് ഒരിക്കല്‍ ഡിലീറ്റ് ചെയ്തു കഴിഞ്ഞാല്‍ ‘ദിസ് മെസേജ് വാസ് ഡിലീറ്റഡ്’ എന്നാകും മെസേജ് ലഭിച്ചവരുടെ ചാറ്റ് ബോക്‌സില്‍ കാണുക. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം തിരഞ്ഞെടുത്ത വാട്‌സാപ്പ് അക്കൗണ്ടുകളിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. ഏഴ് മിനിറ്റുകള്‍ക്കകം അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ പിന്നീട് അത് ഡിലീറ്റ് ചെയ്യാന്‍ സാധിക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.