1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2017

സ്വന്തം ലേഖകന്‍: ആഭ്യന്തര വിമാനയാത്രക്ക് ഇനി മൊബൈല്‍ ആധാര്‍ ചെക് ഇന്‍. വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ മൊബൈല്‍ ആധാറും ബാങ്ക് പാസ്ബുക്കും ഉള്‍പ്പെടെ 10 രേഖകള്‍ ഉപയോഗിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി അനുമതി നല്‍കി.

പാസ്‌പോര്‍ട്ട്, തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍/മൊബൈല്‍ ആധാര്‍, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, കേന്ദ്രസംസ്ഥാനപൊതുമേഖലതദ്ദേശ സ്വയംഭരണസ്വകാര്യസ്ഥാപനങ്ങളുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡ്, ദേശസാത്കൃത ബാങ്കുകളുടെ ഫോട്ടോ പതിച്ച പാസ്ബുക്ക്, പെന്‍ഷന്‍ കാര്‍ഡ്/ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, ഭിന്നശേഷിക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ്/മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും കാണിച്ചാല്‍ വിമാനത്താവളത്തിന് അകത്തു കടക്കാം.

രക്ഷിതാക്കള്‍ക്കൊപ്പമുള്ള കുട്ടികള്‍ക്ക് തിരിച്ചറിയല്‍ രേഖ ആവശ്യമില്ല. ഇവ ഹാജരാക്കാന്‍ സാധിക്കാത്തവര്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സര്‍വിസിലുള്ള ഗ്രൂപ് എ ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രം ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.