1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കടം പെരുകി; ബി. ആർ. ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക്
കടം പെരുകി; ബി. ആർ. ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാൻ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക്
സ്വന്തം ലേഖകൻ: പ്രമുഖ പ്രവാസി വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, യുഎഇ എക്‌സ്‌ചേഞ്ച് സ്ഥാപകനുമായ ബി.ആര്‍ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. ഷെട്ടിയുടെ അക്കൗണ്ടും കുടുംബാംഗങ്ങളുടെ അക്കൗണ്ടും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ അക്കൗണ്ടും മരവിപ്പിക്കാനാണു മറ്റു ബാങ്കുകള്‍ക്കു സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഷെട്ടിയുടെ കമ്പനിയിലെ മുതിര്‍ന്ന …
മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച; ലോക്ക്ഡൌൺ നീട്ടണമെന്ന് 10 സംസ്ഥാനങ്ങൾ
മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചർച്ച; ലോക്ക്ഡൌൺ നീട്ടണമെന്ന് 10 സംസ്ഥാനങ്ങൾ
സ്വന്തം ലേഖകൻ: കൊവിഡിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നീണ്ട യുദ്ധമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി സന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തു. തീവ്രബാധിത പ്രദേശങ്ങളില്‍ കര്‍ശന ലോക്ഡൗണ്‍ തുടരുമെന്നും കൊവിഡ് ബാധിതരില്ലാത്ത ജില്ലകളില്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന സൂചനയും മോദി നല്‍കി. കേന്ദ്രനിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര ആഭ്യന്തരമന്ത്രി …
പ്രവാസികളുടെ മടക്കം; നോർക്ക റജിസ്ട്രേഷൻ ആരംഭിച്ചു
പ്രവാസികളുടെ മടക്കം; നോർക്ക റജിസ്ട്രേഷൻ ആരംഭിച്ചു
സ്വന്തം ലേഖകൻ: ജന്മനാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓൺലൈൻ റജിസ്ട്രേഷൻ നോർക്ക ആരംഭിച്ചു. www.norkaroots.org എന്ന വെബ് സൈറ്റിലാണ് റജിസ്റ്റർ ചെയ്യേണ്ടത്. ക്വാറന്റീൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം റജിസ്ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുൻഗണനയ്ക്കോ മറ്റോ ബാധകമല്ല. കേരളത്തിലെ വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റീൻ …
സംസ്ഥാനത്ത് 11 പേർക്ക് കൂടി കൊവിഡ്; അതിർത്തികളിൽ പരിശോധന കർശനം
സംസ്ഥാനത്ത് 11 പേർക്ക് കൂടി കൊവിഡ്; അതിർത്തികളിൽ പരിശോധന കർശനം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുള്ള ആറ് പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍) രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. …
മണികണ്ഠൻ വിവാഹിതനായി; കല്യാണ ചെലവിനുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക്
മണികണ്ഠൻ വിവാഹിതനായി; കല്യാണ ചെലവിനുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക്
സ്വന്തം ലേഖകൻ: കൊറോണയുടെ പശ്ചാത്തലത്തില്‍ ആൾക്കൂട്ടമോ ആഘോഷങ്ങളോ ഇല്ലാതെ മണികണ്ഠൻ ആചാരിയുടെ വിവാഹം. മരട് സ്വദേശിയായ അഞ്ജലിയാണ് വധു. ആറ് മാസം മുൻപായിരുന്നു വിവാഹനിശ്ചയം. അതിനിടെയാണ് രാജ്യത്ത് കൊറോണ പടർന്ന് പിടിച്ച സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. തൃപ്പൂണിത്തുറയില്‍ വച്ചാണ് വിവാഹം നടന്നത്. വിവാഹത്തെക്കുറിച്ച് മണിക്ഠൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്… “നമസ്‌കാരം, കൂടുതലൊന്നും പറയുന്നില്ല. നിങ്ങള്‍ക്കെല്ലാം എല്ലാ …
ലോക്ക്ഡൌൺ നീട്ടണമെന്ന് 6 സംസ്ഥാനങ്ങൾ; തിങ്കളാഴ്ച നിർണായക ചർച്ച
ലോക്ക്ഡൌൺ നീട്ടണമെന്ന് 6 സംസ്ഥാനങ്ങൾ; തിങ്കളാഴ്ച നിർണായക ചർച്ച
സ്വന്തം ലേഖകൻ: ലോക്ക് ഡൗണ്‍ മെയ് മൂന്നിന് ശേഷവും തുടരാന്‍ സാധ്യത. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒരു സംസ്ഥാനം ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ചു. കേന്ദ്രം എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നാണ് മിക്ക സംസ്ഥാനങ്ങളും നിലപാടെടുത്തിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം കുറഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. …
130 കോടി ജനങ്ങളുടെ പോരാട്ടവീര്യത്തെ നമിക്കുന്നു; രാജ്യം ഒറ്റക്കെട്ട്; മൻ കി ബാത്തിൽ മോദി
130 കോടി ജനങ്ങളുടെ പോരാട്ടവീര്യത്തെ നമിക്കുന്നു; രാജ്യം ഒറ്റക്കെട്ട്; മൻ കി ബാത്തിൽ മോദി
സ്വന്തം ലേഖകൻ: കൊറോണക്കെതിരായി പോരാടുന്ന 130 കോടി ജനങ്ങളുടെ പോരാട്ട വീര്യത്തെ നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ നേതൃത്വത്തില്‍ രാജ്യത്തെ കൊവിഡ് പ്രതിരോധം. ജനം നയിക്കുന്ന പോരാട്ടം വിജയം കാണുമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ മാന്‍ കി ബാത്ത് ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഒറ്റക്കെട്ടായി കൊവിഡിനെ പ്രതിരോധിക്കുന്നു. കൊവിഡ് …
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ്; പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രത്തിന്റെ പ്രശംസ
സംസ്ഥാനത്ത് ഇന്ന്  ഏഴ് പേര്‍ക്ക് കൊവിഡ്; പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്രത്തിന്റെ പ്രശംസ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് പേര്‍ക്ക് അസുഖം ഭേദമാകുകയും ചെയ്തു. കൊല്ലത്ത് കൊവിഡ് ബാധിച്ചത് ആരോഗ്യ പ്രവര്‍ത്തകക്കാണ്. കോട്ടയം 3, കൊല്ലം 3 ,കണ്ണൂർ 1 എന്നിങ്ങനെയാണ് വൈറസ് ബാധിതരുള്ളത്. കോഴിക്കോട്, കണ്ണൂ‍ർ,കാസ‍ർകോട് ജില്ലകളിൽ രണ്ട് പേ‍ർ വീതവും വയനാട്ടിൽ ഒരാൾക്കും ഇന്ന് രോ​ഗം ഭേദമായി. കൊല്ലത്ത് രോ​ഗം …
സിനിമ, സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു
സിനിമ, സീരിയൽ താരം രവി വള്ളത്തോൾ അന്തരിച്ചു
സ്വന്തം ലേഖകൻ: നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു. 67 വയസായിരുന്നു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ദൂരദര്‍ശന്റെ പ്രതാപകാലത്ത് സീരിയല്‍ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. നാടകാചാര്യന്‍ ടി. എന്‍.ഗോപിനാഥന്‍ നായരുടെയും സൗദാമിനിയുടെയും …
പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടു വരാം: പുതിയ ഉത്തരവുമായി കേന്ദ്രം
പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടു വരാം: പുതിയ ഉത്തരവുമായി കേന്ദ്രം
സ്വന്തം ലേഖകൻ: വിദേശത്ത് വച്ചു മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിൽ കൊണ്ടു വരുന്നത് സംബന്ധിച്ച് ഉണ്ടായ തടസങ്ങൾ തീർന്നു. പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു വരാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ഇതു സംബന്ധിച്ച പുതിയ ഉത്തരവ് കേന്ദ്രം പുറത്തിറക്കി. വിദേശകാര്യ മന്ത്രാലയത്തിൻറെയും ആരോഗ്യമന്താലയത്തിൻറെയും അനുമതിയോടെ മൃതദേഹം കൊണ്ടു വരാം എന്ന് ഉത്തരവിൽ പറയുന്നു. …