1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊറോണ വൈറസ്; കേരളത്തിൽ 173 പേര്‍ കൂടി നിരീക്ഷണത്തില്‍; മലപ്പുറത്ത് കൺ‌ട്രോൾ റൂം തുറന്നു
കൊറോണ വൈറസ്; കേരളത്തിൽ 173 പേര്‍ കൂടി നിരീക്ഷണത്തില്‍; മലപ്പുറത്ത് കൺ‌ട്രോൾ റൂം തുറന്നു
സ്വന്തം ലേഖകൻ: കൊറോണ ബാധയേറ്റതായി സംശയിക്കുന്ന കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍. പുതുതായി 173 പേരെയാണ് നിരീക്ഷിച്ചു വരുന്നത്. ആറുപേരുടെ ഫലം പുറത്തുവരാനുണ്ട്. നിലവില്‍ 806 പേര്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതില്‍ പത്തുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 796 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. കൊറോണ വൈറസ് ബാധയേറ്റെന്നു സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 19 പേരില്‍ ഒന്‍പതു പേരെ …
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി; വിചാരണ നാളെ
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി; വിചാരണ നാളെ
സ്വന്തം ലേഖകൻ: നടിയെ ക്വട്ടേഷൻ സംഘം ആക്രമിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ കുറ്റവിമുക്തനാക്കണമെന്ന നടൻ ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും. കേസിന്റെ വിചാരണ വ്യാഴാഴ്ച ആരംഭിക്കുന്ന സാഹചര്യത്തിൽ രാവിലെ പത്തേകാലിന് കോടതി വിധി പ്രസ്താവിക്കും. കേസിൽ കുറ്റങ്ങൾ ചുമത്തിയതിൽ കീഴ്‌ക്കോടതിക്ക് പിഴവു പറ്റിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ദിലീപിനെ പൾസർ സുനി അടക്കമുള്ള …
നയപ്രഖ്യാപനം: പൗരത്വ ഭേദഗതി പരാമര്‍ശം വിയോജിപ്പോടെ വായിച്ച് ഗവര്‍ണര്‍; പ്രതിഷേധം
നയപ്രഖ്യാപനം: പൗരത്വ ഭേദഗതി പരാമര്‍ശം വിയോജിപ്പോടെ വായിച്ച് ഗവര്‍ണര്‍; പ്രതിഷേധം
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ വായിച്ചു. മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് വായിക്കുന്നത്. വ്യക്തിപരമായി വിയോജിപ്പുണ്ട്. സി.എ.എ സംസ്ഥാനത്തിന്‍റെ പരിധിയില്‍ വരുന്നതല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. രാവിലെ 8.50 ഓടെ സഭയിലെത്തിയ ഗവർണറെ സ്പീക്കറും മുഖ്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രി എ.കെ ബാലനും ചേർന്ന് സ്വീകരിച്ചു. സഭാഹാളിലേക്ക് പ്രവേശിച്ചതോടെ പ്രതിപക്ഷം …
മുസ്‌ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം; വ്യക്തിനിയമ ബോർഡിന്റെ സത്യവാങ്മൂലം
മുസ്‌ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം; വ്യക്തിനിയമ ബോർഡിന്റെ സത്യവാങ്മൂലം
സ്വന്തം ലേഖകൻ: മുസ്‌ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. നിസ്‌കാരത്തിനായി സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നും പള്ളികളില്‍ വിലക്ക് ഉണ്ടെങ്കില്‍ അവഗണിക്കാമെന്നും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പറഞ്ഞു. സ്ത്രീ പ്രവേശം ഇസ്‌ലാം മതം വിലക്കുന്നില്ലെന്നും ബോര്‍ഡ് സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുണെ സ്വദേശികളാണ് സുപ്രിംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന …
കൊറോണ വൈറസിനെ ലാബില്‍ വളര്‍ത്തിയെടുത്ത് ഓസ്ട്രേലിയ; പ്രതിരോധ മരുന്നിന്റെ നിർമ്മാണം മുന്നോട്ട്
കൊറോണ വൈറസിനെ ലാബില്‍ വളര്‍ത്തിയെടുത്ത് ഓസ്ട്രേലിയ; പ്രതിരോധ മരുന്നിന്റെ നിർമ്മാണം മുന്നോട്ട്
സ്വന്തം ലേഖകൻ: വുഹാനില്‍ നിന്നുള്ള കൊറോണ വൈറസിനെ ലാബോറട്ടറിയില്‍ വളര്‍ത്തിയെടുത്ത് ഓസ്ട്രേലിയ. രോഗിയില്‍ നിന്നുള്ള സാംപിള്‍ ഉപയോഗിച്ചാണ് നടപടി. കൊറോണ വൈറസിനെ എങ്ങനെ ശക്തമായി നേരിടാമെന്ന് കണ്ടെത്തുന്നതിനായാണ് നീക്കം. വിക്ടോറിയന്‍ പകര്‍ച്ചവ്യാധി ഗവേഷണ ലാബിലാണ് വുഹാനില്‍ നിന്നുള്ള കൊറോണ വൈറസിനെ വളര്‍ത്തിയെടുത്തിയിരിക്കുന്നത്. ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ കൊറോണ വൈറസിനെ ലാബില്‍ വളര്‍ത്തിയെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ലാബോറട്ടറി …
ഹിന്ദു യുവതിയെ മണ്ഡപത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പാക് നയതന്ത്ര പ്രതിനിധി വിളിച്ചുവരുത്തി ഇന്ത്യ
ഹിന്ദു യുവതിയെ മണ്ഡപത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പാക് നയതന്ത്ര പ്രതിനിധി വിളിച്ചുവരുത്തി ഇന്ത്യ
സ്വന്തം ലേഖകൻ: വിവാഹമണ്ഡപത്തില്‍ നിന്ന് ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന് ആരോപണം. പാക്കിസ്ഥാനിലെ സിന്ദ് പ്രവിശ്യയിലെ ഹാലയിലാണ് സംഭവം. ഇസ്ലാമിലേക്ക് മതം മാറ്റിയ യുവതിയെ മുസ്ലിം യുവാവുമായി വിവാഹം കഴിപ്പിച്ചതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസുദ്യോഗസ്ഥരുടെ സഹായത്തോടെയാണ് 24കാരിയായ ഭാര്‍തി ബായ് എന്ന യുവതിയെ ഒരുസംഘമാളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. വിവാഹചടങ്ങുകള്‍ അവാനിക്കാനിരിക്കുമ്പോഴായിരുന്നു സംഭവം. …
കൊറോണ വൈറസ്: കേരളത്തില്‍ 633 പേര്‍ നിരീക്ഷണത്തില്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊറോണ വൈറസ്: കേരളത്തില്‍ 633 പേര്‍ നിരീക്ഷണത്തില്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് 633 പേര്‍ നിരീക്ഷണത്തിലെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ഏഴ് പേർ ഐസൊലേഷൻ വാർഡിലാണ്. 197 പേരാണ് ഇന്ന് മുതൽ നിരീക്ഷണത്തിലുള്ളത്. 10 പേരുടെ സാമ്പിളുകൾ അയച്ചതിൽ ആറ് പേരുടേത് നെഗറ്റീവ് ആണെന്ന് ഫലം വന്നു. …
പാസ്പോർട്ട് പുതുക്കേണ്ടവർക്ക് എസ്എംഎസ് അയക്കാൻ സേവാ കേന്ദ്രങ്ങൾ
പാസ്പോർട്ട് പുതുക്കേണ്ടവർക്ക്  എസ്എംഎസ് അയക്കാൻ സേവാ കേന്ദ്രങ്ങൾ
സ്വന്തം ലേഖകൻ: നിരവധി ആളുകൾ കൃത്യസമയത്ത് പാസ്‌പോർട്ട് പുതുക്കാൻ മറക്കുന്നതിനാൽ, പാസ്‌പോർട്ട് സേവ കേന്ദ്രങ്ങൾ പാസ്‌പോർട്ടിന്റെ കാലാവധി തീരുന്നതിന് മുമ്പ് ആളുകളെ ഓർമ്മപ്പെടുത്തുന്നതിനായി എസ്എംഎസ് അയയ്ക്കാൻ തീരുമാനിച്ചു. പാസ്‌പോർട്ട് കാലാവധി കഴിയാറായി എന്ന മുന്നറിയിപ്പ് 2019 സെപ്റ്റംബർ മുതൽ പാസ്‌പോർട്ട് ഉടമകൾക്ക് എസ്എംഎസായി അയയ്ക്കാൻ തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബന്ധപ്പെട്ട പാസ്‌പോർട്ട് ഉടമകൾക്ക് രണ്ട് …
ബാസ്‌കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ മരണം: ഞെട്ടലോടെ ലോകം; കണ്ണീരോടെ ആരാധകർ
ബാസ്‌കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ മരണം: ഞെട്ടലോടെ ലോകം; കണ്ണീരോടെ ആരാധകർ
സ്വന്തം ലേഖകൻ: അമേരിക്കന്‍ ബാസ്‌കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കായിക ലോകം. ലോകമെങ്ങും താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളുടെ പ്രവാഹമാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, റോജര്‍ ഫെഡറര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരെല്ലാം താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ …
പൊരിവേനലിലും കുളിർമഴ പെയ്യിക്കാൻ യുഎഇ; പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്
പൊരിവേനലിലും കുളിർമഴ പെയ്യിക്കാൻ യുഎഇ; പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ: വേനല്‍ക്കാലത്തും മഴപെയ്യിക്കാനുള്ള ശാസ്ത്രീയ രീതിയുടെ പരീക്ഷണം യുഎഇയില്‍ അന്തിമഘട്ടത്തില്‍ എന്ന് റിപ്പോര്‍ട്ട്. മഴമേഘങ്ങൾ കൃത്രിമമായി സൃഷ്ടിക്കാനുള്ള ഗവേഷണം പുരോഗമിക്കുന്നതിനിടെ, കൂടുതൽ രാസസംയുക്തങ്ങൾ മഴമേഘങ്ങളിൽ വിതറി മഴ ലഭ്യത കൂട്ടാനും സാധാരണ മേഘത്തെ മഴമേഘമാക്കി മഴപെയ്യിക്കാനും കഴിയുമെന്നാണു പ്രതീക്ഷ. പരമ്പരാഗത രാസമിശ്രിതങ്ങളിൽ അൽപം മാറ്റം വരുത്തിയാൽ മഴ ലഭ്യത കൂട്ടാമെന്നാണ് പുതിയ കണ്ടെത്തൽ. പൊട്ടാസ്യം …