1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യം 2021 ൽ; ബഹിരാകാശ യാത്രികരുടെ ഭക്ഷണം ഇവയൊക്കെ!
ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യം 2021 ൽ; ബഹിരാകാശ യാത്രികരുടെ ഭക്ഷണം ഇവയൊക്കെ!
സ്വന്തം ലേഖകൻ: ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യം 2021 ഡിസംബറിൽ യാഥാർഥ്യമാകും. ഇതിന്റെ ഭാഗമായി ബഹിരാകാശയാത്രികർക്ക് പ്രത്യേക ഭക്ഷണ, ദ്രാവക പാക്കേജുകളാണ് മൈസൂരിലെ പ്രതിരോധ ഭക്ഷ്യ ഗവേഷണ ലബോറട്ടറി തയാറാക്കിയിരിക്കുന്നത്. ബഹിരാകാശയാത്രികരുടെ മെനുവിൽ മുട്ട റോളുകൾ, വെജ് റോളുകൾ, ഇഡ്‌ലി, മൂംഗ് ദാൽ ഹൽവ, വെജ് പുലാവ് എന്നിവ ഉൾപ്പെടുന്നു. ഫുഡ് ഹീറ്ററുകൾക്കൊപ്പം …
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി മുതൽ
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി മുതൽ
സ്വന്തം ലേഖകൻ: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. കടകളെല്ലാം അടച്ചിടുമെന്ന് സമിതിക്ക് നേതൃത്വം നല്‍കുന്ന സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീമും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനും പറഞ്ഞു. പണിമുടക്കിനെത്തുടര്‍ന്ന് കേരള, എം.ജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. …
100 കോടിയിലേറെ വരുന്ന പദ്ധതികളുമായി അസെന്‍ഡ് നിക്ഷേപക സംഗമം കൊച്ചിയില്‍
100 കോടിയിലേറെ  വരുന്ന പദ്ധതികളുമായി അസെന്‍ഡ് നിക്ഷേപക സംഗമം കൊച്ചിയില്‍
സ്വന്തം ലേഖകൻ: വിവിധ വന്‍കിട പദ്ധതികള്‍ക്ക് നിക്ഷേപകരെ തേടി സംസ്ഥാന സര്‍ക്കാരിന്‍റെ അസെന്‍ഡ് നിക്ഷേപക സംഗമം വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കൊച്ചിയില്‍ നടക്കും. 100 കോടി രൂപയിലേറെ മുതൽമുടക്ക് വരുന്ന 18 വന്‍കിട പദ്ധതികൾ സംഗമത്തില്‍ അവതരിപ്പിക്കും. സംസ്ഥാന വ്യവസായ വകുപ്പാണ് അസെന്‍ഡിന്‍റെ സംഘാടകർ. കൊച്ചി മുതല്‍ പാലക്കാട് വരെ സംയോജിത ഉത്പാദന ക്ലസ്റ്റര്‍, പിറവം ആമ്പല്ലൂരില്‍ …
കേരളത്തിന് പ്രളയ സഹായമില്ല; സംസ്ഥാനത്തെ ഒഴിവാക്കി കേന്ദ്രം; ഏഴ് സംസ്ഥാനങ്ങൾക്ക് 5908 കോടി
കേരളത്തിന് പ്രളയ സഹായമില്ല; സംസ്ഥാനത്തെ ഒഴിവാക്കി കേന്ദ്രം; ഏഴ് സംസ്ഥാനങ്ങൾക്ക് 5908 കോടി
സ്വന്തം ലേഖകൻ: 2019 ലെ പ്രളയത്തില്‍ കേരളത്തിന് കേന്ദ്രസഹായമില്ല. ഗുരുതരപ്രളയം നേരിട്ട കേരളം 2101 കോടി രൂപയാണ് ആവശ്യപ്പെട്ടത്. സെപ്തംബര്‍ ഏഴിനാണ് സഹായംതേടി കേരളം കേന്ദ്രത്തിന് കത്തുനല്‍കിയത്. അതേസമയം,ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5908 കോടിരൂപ അധികസഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 2100 കോടി രൂപ …
തല പൊട്ടി, ചോരയൊലിച്ച് ഐഷി; ജെഎൻയു അക്രമത്തിൽ പ്രതിഷേധം ശക്തം
തല പൊട്ടി, ചോരയൊലിച്ച് ഐഷി; ജെഎൻയു അക്രമത്തിൽ പ്രതിഷേധം ശക്തം
സ്വന്തം ലേഖകൻ: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഞായറാഴ്ച രാത്രിയുണ്ടായ അക്രമത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. അക്രമത്തിൽ തല പൊട്ടി, ചോരയൊലിക്കുന്ന ഇടതു വിദ്യാർഥി സംഘടനയായ ജെഎൻഎസ്​യുവിന്റെ പ്രസിഡന്റ് ഐഷി ഘോഷിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമാകുകയാണ്. സർവകലാശാലയിലെ ഫീസ് വർധനയ്ക്കെതിരെ സമരം ചെയ്യുന്നതിനിടെയാണ് 50 ഓളം പേരടങ്ങിയ സംഘം ഐഷിയെയും അധ്യാപകരെയും …
വേദിയിൽ പച്ചയായ ജീവിതം പറഞ്ഞ് ഗായത്രി; പൊട്ടിക്കരഞ്ഞ് സൂര്യ; വീഡിയോ
വേദിയിൽ പച്ചയായ ജീവിതം പറഞ്ഞ് ഗായത്രി; പൊട്ടിക്കരഞ്ഞ് സൂര്യ; വീഡിയോ
സ്വന്തം ലേഖകൻ: സൂര്യ. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി സൂര്യയുടെ പിതാവ് നടന്‍ ശിവകുമാര്‍ സ്ഥാപിച്ച സന്നദ്ധ സംഘടനയാണ് അഗരം ഫൗണ്ടേഷന്‍. സൂര്യ മാത്രമല്ല സഹോദന്‍ കാര്‍ത്തിയും ഭാര്യ ജ്യോതികയും ഈ സംഘടനയുടെ സജീവ പ്രവര്‍ത്തകരാണ്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ അഗരം ഫൗണ്ടേഷന്റെ നേത്വത്തില്‍ പുസ്തക പ്രകാശനം നടന്നിരുന്നു. തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രിയടക്കം …
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു; യോക്വിൻ ഫീനിക്സ് മികച്ച നടന്‍, ബ്രാഡ് പിറ്റ് സഹനടന്‍
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു; യോക്വിൻ ഫീനിക്സ് മികച്ച നടന്‍, ബ്രാഡ് പിറ്റ് സഹനടന്‍
സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. 1917 ആണ് മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്‌കാരം ‘1917’ സംവിധാനം ചെയ്ത സാം മെന്‍ഡസ് കരസ്ഥമാക്കി. ജോക്കറിലൂടെ യോക്വിൻ ഫീനിക്സ് മികച്ച നടനും ജൂഡിയിലൂടെ റെനെ സെല്ല്വെഗര്‍ മികച്ച നടിയുമായി. ഇത് രണ്ടാം തവണയാണ് ഫീനിക്സിന് മികച്ച നടനുള്ള ഗോള്‍ഡൻ ഗ്ലോബ് അവാർഡ് …
അതിവേഗ പാതയിലേക്ക് കേരളം; സ്വപ്ന പദ്ധതിയായ സിൽ‌വർ ലൈനിന്റെ ആകാശ സർവേ പൂർത്തിയായി
അതിവേഗ പാതയിലേക്ക് കേരളം; സ്വപ്ന പദ്ധതിയായ സിൽ‌വർ ലൈനിന്റെ ആകാശ സർവേ പൂർത്തിയായി
സ്വന്തം ലേഖകൻ: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിന്റെ ആകാശ സർവേ പൂർത്തിയായി. റെയിൽവേ പാതയുടെ അലൈൻമെന്റ് നിശ്ചയിക്കുന്നതിനുള്ള സർവേയാണ് പൂർത്തിയായിരിക്കുന്നത്. വിശദമായ പദ്ധതി റിപ്പോര്‍ട്ടും അലൈന്‍മെന്‍റും ഉടന്‍ തയാറാക്കുമെന്ന് കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് അതിവേഗ റെയില്‍പാതയ്ക്കുള്ള ആകാശ സര്‍വേ നടത്തിയത്. …
“മൂത്തോനു” പിന്നാലെ ഞെട്ടിക്കുന്ന രൂപമാറ്റവുമായി നിവിൻ പോളി; രാജീവ് രവിയുടെ “തുറമുഖം” ഫസ്റ്റ് ലുക്ക്
“മൂത്തോനു” പിന്നാലെ ഞെട്ടിക്കുന്ന രൂപമാറ്റവുമായി നിവിൻ പോളി; രാജീവ് രവിയുടെ “തുറമുഖം” ഫസ്റ്റ് ലുക്ക്
സ്വന്തം ലേഖകൻ: രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മട്ടാഞ്ചേരി തുറമുഖത്തെ തൊഴിലാളി ജീവിതങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. കെ.എം ചിദംബരം എഴുതിയ ”തുറമുഖം” എന്ന നാടകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇയ്യാേബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്തും ചിദംബരന്റെ മകനുമായ ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ …
പൗരത്വ നിയമം വിശദീകരിക്കാൻ എത്തിയ അമിത് ഷായ്ക്ക് “ഗോ ബാക്ക്“ വിളിച്ച് മലയാളി പെൺകുട്ടി
പൗരത്വ നിയമം വിശദീകരിക്കാൻ എത്തിയ അമിത് ഷായ്ക്ക്  “ഗോ ബാക്ക്“ വിളിച്ച് മലയാളി പെൺകുട്ടി
സ്വന്തം ലേഖകൻ: ദേശീയ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് ബോധവല്‍ക്കരണ പ്രചാരണത്തിനിറങ്ങിയ കേന്ദ്രമന്ത്രി അമിത്ഷായ്‌ക്കെതിരെ ഗോബാക്ക് വിളികളുമായി കോളനി നിവാസികള്‍. രണ്ടു യുവതികളുള്‍പ്പെടെയുള്ള കോളനി നിവസികളാണ് അമിത്ഷായ്‌ക്കെതിരെ രംഗത്തെത്തിയത്. ദല്‍ഹിയിലെ ലജ്പത് നഗറില്‍ ബി.ജെ.പിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അമിത്ഷാ. വൈകീട്ട് നാലേമുക്കാലോടെയാണ് അമിത്ഷാ ലജ്പത് നഗറിലെ കോളനിയില്‍ പ്രചാരണ പരിപാടിക്കെത്തിയത്. നടന്നു പോവുകയായിരുന്ന അമിത്ഷായ്ക്കു നേരെ …