1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹിന്ദു യുവതിയെ മണ്ഡപത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പാക് നയതന്ത്ര പ്രതിനിധി വിളിച്ചുവരുത്തി ഇന്ത്യ
ഹിന്ദു യുവതിയെ മണ്ഡപത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പാക് നയതന്ത്ര പ്രതിനിധി വിളിച്ചുവരുത്തി ഇന്ത്യ
സ്വന്തം ലേഖകൻ: വിവാഹമണ്ഡപത്തില്‍ നിന്ന് ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന് ആരോപണം. പാക്കിസ്ഥാനിലെ സിന്ദ് പ്രവിശ്യയിലെ ഹാലയിലാണ് സംഭവം. ഇസ്ലാമിലേക്ക് മതം മാറ്റിയ യുവതിയെ മുസ്ലിം യുവാവുമായി വിവാഹം കഴിപ്പിച്ചതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസുദ്യോഗസ്ഥരുടെ സഹായത്തോടെയാണ് 24കാരിയായ ഭാര്‍തി ബായ് എന്ന യുവതിയെ ഒരുസംഘമാളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. വിവാഹചടങ്ങുകള്‍ അവാനിക്കാനിരിക്കുമ്പോഴായിരുന്നു സംഭവം. …
കൊറോണ വൈറസ്: കേരളത്തില്‍ 633 പേര്‍ നിരീക്ഷണത്തില്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊറോണ വൈറസ്: കേരളത്തില്‍ 633 പേര്‍ നിരീക്ഷണത്തില്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് 633 പേര്‍ നിരീക്ഷണത്തിലെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ഏഴ് പേർ ഐസൊലേഷൻ വാർഡിലാണ്. 197 പേരാണ് ഇന്ന് മുതൽ നിരീക്ഷണത്തിലുള്ളത്. 10 പേരുടെ സാമ്പിളുകൾ അയച്ചതിൽ ആറ് പേരുടേത് നെഗറ്റീവ് ആണെന്ന് ഫലം വന്നു. …
പാസ്പോർട്ട് പുതുക്കേണ്ടവർക്ക് എസ്എംഎസ് അയക്കാൻ സേവാ കേന്ദ്രങ്ങൾ
പാസ്പോർട്ട് പുതുക്കേണ്ടവർക്ക്  എസ്എംഎസ് അയക്കാൻ സേവാ കേന്ദ്രങ്ങൾ
സ്വന്തം ലേഖകൻ: നിരവധി ആളുകൾ കൃത്യസമയത്ത് പാസ്‌പോർട്ട് പുതുക്കാൻ മറക്കുന്നതിനാൽ, പാസ്‌പോർട്ട് സേവ കേന്ദ്രങ്ങൾ പാസ്‌പോർട്ടിന്റെ കാലാവധി തീരുന്നതിന് മുമ്പ് ആളുകളെ ഓർമ്മപ്പെടുത്തുന്നതിനായി എസ്എംഎസ് അയയ്ക്കാൻ തീരുമാനിച്ചു. പാസ്‌പോർട്ട് കാലാവധി കഴിയാറായി എന്ന മുന്നറിയിപ്പ് 2019 സെപ്റ്റംബർ മുതൽ പാസ്‌പോർട്ട് ഉടമകൾക്ക് എസ്എംഎസായി അയയ്ക്കാൻ തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബന്ധപ്പെട്ട പാസ്‌പോർട്ട് ഉടമകൾക്ക് രണ്ട് …
ബാസ്‌കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ മരണം: ഞെട്ടലോടെ ലോകം; കണ്ണീരോടെ ആരാധകർ
ബാസ്‌കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ മരണം: ഞെട്ടലോടെ ലോകം; കണ്ണീരോടെ ആരാധകർ
സ്വന്തം ലേഖകൻ: അമേരിക്കന്‍ ബാസ്‌കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കായിക ലോകം. ലോകമെങ്ങും താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളുടെ പ്രവാഹമാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, റോജര്‍ ഫെഡറര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരെല്ലാം താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ …
പൊരിവേനലിലും കുളിർമഴ പെയ്യിക്കാൻ യുഎഇ; പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്
പൊരിവേനലിലും കുളിർമഴ പെയ്യിക്കാൻ യുഎഇ; പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ: വേനല്‍ക്കാലത്തും മഴപെയ്യിക്കാനുള്ള ശാസ്ത്രീയ രീതിയുടെ പരീക്ഷണം യുഎഇയില്‍ അന്തിമഘട്ടത്തില്‍ എന്ന് റിപ്പോര്‍ട്ട്. മഴമേഘങ്ങൾ കൃത്രിമമായി സൃഷ്ടിക്കാനുള്ള ഗവേഷണം പുരോഗമിക്കുന്നതിനിടെ, കൂടുതൽ രാസസംയുക്തങ്ങൾ മഴമേഘങ്ങളിൽ വിതറി മഴ ലഭ്യത കൂട്ടാനും സാധാരണ മേഘത്തെ മഴമേഘമാക്കി മഴപെയ്യിക്കാനും കഴിയുമെന്നാണു പ്രതീക്ഷ. പരമ്പരാഗത രാസമിശ്രിതങ്ങളിൽ അൽപം മാറ്റം വരുത്തിയാൽ മഴ ലഭ്യത കൂട്ടാമെന്നാണ് പുതിയ കണ്ടെത്തൽ. പൊട്ടാസ്യം …
ചൈനയില്‍ കുടുങ്ങിയവരെ ഉടൻ നാട്ടിലെത്തിക്കണമെന്ന് പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്
ചൈനയില്‍ കുടുങ്ങിയവരെ ഉടൻ നാട്ടിലെത്തിക്കണമെന്ന് പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ പ്രവിശ്യയിലും മറ്റും കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആകാശമാര്‍ഗം നാട്ടിലെത്തിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വുഹാനിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് വുഹാനിലെ സ്ഥിതി കൂടുതല്‍ മോശമായിരിക്കുകയാണ്. മാത്രമല്ല, യിച്ചാങ് നഗരത്തിലും …
പൗരത്വ ഭേദഗതിയ്ക്കെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാള്‍
പൗരത്വ ഭേദഗതിയ്ക്കെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാള്‍
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് പശ്ചിമ ബംഗാളും. പ്രമേയം കൊണ്ടുവരുന്ന നാലാമത്തെ സംസ്ഥാനമാണ് ബംഗാള്‍. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നത്. പാര്‍ലമെന്ററി കാര്യാലയ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയാണ് നിയമസഭയുടെ മേശപ്പുറത്ത് പ്രമേയം വച്ചത്. ദേശീയ പൗരത്വ റജിസ്റ്ററും …
ഷെയ്ൻ നിഗത്തിന്റെ വിലക്ക്: അമ്മയും നിർമ്മാതാക്കളുമായുള്ള ഒത്തുതീർപ്പ് ചർച്ച വഴിമുട്ടി
ഷെയ്ൻ നിഗത്തിന്റെ വിലക്ക്: അമ്മയും നിർമ്മാതാക്കളുമായുള്ള ഒത്തുതീർപ്പ് ചർച്ച വഴിമുട്ടി
സ്വന്തം ലേഖകൻ: നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി താരസംഘടനയായ അമ്മയും നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. തര്‍ക്ക പരിഹാരത്തിനായി ഷെയ്ന്‍ നിഗം ഒരു കോടി രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് നിര്‍മ്മാതാക്കള്‍ നിലപാട് എടുത്തതോടൊണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. നഷ്ടപരിഹാരം നല്‍കി ഒത്ത് തീര്‍പ്പിനില്ലെന്ന് …
ബോഡോ പോരാളികളുമായി സമാധാനക്കരാർ ഒപ്പിട്ട് കേന്ദ്രസർക്കാർ; 1500 കോടിയുടെ വികസന പാക്കേജ്
ബോഡോ പോരാളികളുമായി സമാധാനക്കരാർ ഒപ്പിട്ട് കേന്ദ്രസർക്കാർ; 1500 കോടിയുടെ വികസന പാക്കേജ്
സ്വന്തം ലേഖകൻ: അസമിലെ സായുധ തീവ്രവാദ സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡുമായി സമാധാനക്കരാർ ഒപ്പുവച്ച് കേന്ദ്രസർക്കാർ. അസമിൽ നിന്ന് വേർപെട്ട് പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ബോഡോ തീവ്രവാദികൾ ഈ മേഖലയിൽ പതിറ്റാണ്ടുകൾ നടത്തിയ രക്തച്ചൊരിച്ചിലിന് ഈ കരാറോടെ അവസാനമാകുമെന്നാണ് പ്രതീക്ഷ. പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ബോഡോ മേഖലയ്ക്ക് 1500 കോടി രൂപയുടെ …
കൊറോണ വൈറസ്: കേരളത്തിൽ 288 പേർ നിരീക്ഷണത്തിൽ; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് സർക്കാർ
കൊറോണ വൈറസ്: കേരളത്തിൽ 288 പേർ നിരീക്ഷണത്തിൽ; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് സർക്കാർ
സ്വന്തം ലേഖകൻ: ചൈനയിൽ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് കേരളത്തിലും ഭീതി സൃഷ്ടിക്കുന്നു. ചൈനയിൽ നിന്നും സംസ്ഥാനത്തേക്ക് എത്തിയ 288 പേർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. അതേസമയം, ഇവരിൽ ആർക്കും തന്നെ രോഗലക്ഷണങ്ങൾ ഇല്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രോഗബാധിത മേഖലയിൽ നിന്നെത്തിയ 281 പേർ വീടുകളിലും ഏഴ് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണെന്നാണ് വിവരം. ഇവരില്‍ സംശയാസ്പദമായവരുടെ …