1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2016

സ്വന്തം ലേഖകന്‍: റോക് താരമായ പള്ളി ഇമാമിന് തുര്‍ക്കിയിലെ മതകാര്യ വകുപ്പിന്റെ വിലക്ക്. രാജ്യത്തെ പ്രമുഖ റോക് സംഗീതജ്ഞനും പള്ളിയിലെ ഇമാമുമായ അഹ്മത് മുഹ്‌സിന്‍ തുസറിനെയാണ് സംഗീത പരിപാടികള്‍ നടത്തുന്നതില്‍ നിന്നും തുര്‍ക്കി മതകാര്യ വകുപ്പ് വിലക്കിയത്.

തുസറിന്‍ പോര്‍ചുഗലില്‍ നടത്താനിരുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മുഹ്‌സിന്‍ അംഗമായ ഫിറോക് റോക് ബാന്‍ഡിന് പോര്‍ചുഗലിലെ പോര്‍ട്ടോ നഗരത്തില്‍ പോര്‍ചുഗല്‍ ബാന്‍ഡായ കോറസാനിനോടൊപ്പം ഏപ്രിലില്‍ പരിപാടി അവതരിപ്പിക്കാന്‍ സെരാവല്‍സ് മ്യൂസിയം അധികൃതരുടെ ക്ഷണം ലഭിച്ചിരുന്നു.

ഇസ്ലാമോഫോബിയ പ്രചരിക്കുന്ന കാലത്ത് രാജ്യത്തെയും വിശ്വാസത്തെയും പ്രതിനിധാനം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ മതകാര്യ വകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ഇമാം മുഹ്‌സിന്‍ പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.