1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2016

സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം, സുനാമി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. പടിഞ്ഞാറന്‍ ഇന്തോനേഷ്യയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പ്രാദേശിക സമയം 8.49 നാണ് ഭൂചലനം ഉണ്ടായത്. പഡങ്ങ് നഗരത്തിന് തെക്ക് പടിഞ്ഞാറ് 808 കിലോമീറ്റര്‍ മാറി 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ സുമാത്ര വടക്കന്‍ സുമാത്ര, അക്കെ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഓസ്‌ട്രേലിയ പസഫിക്കിലെ കോകോസ് ഐലന്റ്, ക്രിസ്മസ് ഐലന്റ് എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. 2004 ല്‍ സുമാത്രയില്‍ 8.9 രേഖപ്പെടുത്തിയ വലിയ ഭൂചലനത്തില്‍ 200,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം വന്‍ സുനാമി മുന്നറിയിപ്പ് സംവിധാനങ്ങളാണ് ഇന്തോനേഷ്യന്‍ സര്‍ക്കാന്‍ സ്ഥാപിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.