1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. 1986 ആഗസ്റ്റ് ആറിന് ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശുവായി മുംബൈയില്‍ ജനിച്ച ഹര്‍ഷ ചവ്ദയാണ് അമ്മയായത്. ഐവിഎഫ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുംബൈ ജസ്ലോക് ഹോസ്പിറ്റലിലാണ് ഹര്‍ഷ ആരോഗ്യമുള്ള ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

നേരത്തേ ഹര്‍ഷ ചവ്ദയുടെ ജനനത്തിന് നേതൃത്വംനല്‍കിയ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ ഇന്ദിര ഹിന്ദുജ തന്നെയാണ് കഴിഞ്ഞ ദിവസം ഹര്‍ഷയുടെ പ്രസവത്തിനും നേതൃത്വം നല്‍കിയത്. 29 കാരിയായ ഹര്‍ഷ 2012 ലാണ് ദിവ്യപാല്‍ ഷായെ വിവാഹം ചെയ്തത്.

നിലവില്‍ വന്ധ്യത ചികിത്സാ രംഗത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഇന്‍വെര്‍ട്ടോ ഫെര്‍ട്ടിലൈസേഷന്‍ അഥവാ ഐ.വി.എഫ് എന്ന സാങ്കേതികവിദ്യ ഇന്ത്യയില്‍ നടപ്പായ കാലത്താണ് മുംബൈയില്‍ ഒരുസംഘം ഡോക്ടര്‍മാരുടെ ശ്രമഫലമായി ഹര്‍ഷ ചവ്ദ ജനിച്ചത്.

1978 ല്‍ കൊല്‍ക്കത്തയിലാണ് ഡോ. സുഭാഷ് മുഖോപാധ്യായയുടെ നേതൃത്വത്തില്‍ ഇന്ത്യയിലെ ആദ്യ ടെസ്റ്റ്യൂബ് ശിശുവായ കനുപ്രിയ അഗര്‍വാള്‍ ജനിച്ചത്. ഹര്‍ഷയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.