1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സുശാന്ത് സിംഗിന്റെ മരണം: കരൺ ജോഹറിനും ആലിയ ഭട്ടിനുമെതിരെ ആരാധകർ; “മക്കൾ വാദ” ആരോപണം!
സുശാന്ത് സിംഗിന്റെ മരണം: കരൺ ജോഹറിനും ആലിയ ഭട്ടിനുമെതിരെ ആരാധകർ; “മക്കൾ വാദ” ആരോപണം!
സ്വന്തം ലേഖകൻ: നടന്‍ സുശാന്ത് സിംഗിന്റെ മരണത്തെ തുടര്‍ന്ന് ബോളിവുഡിലെ സ്വജനപക്ഷപാതം വന്‍ ചര്‍ച്ചയായിരിക്കെ താരങ്ങളുടെ ആരാധകരും വഴിമാറുന്നു. സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണ നേരിടുന്ന സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിനും സിനിമാ കുടുംബത്തില്‍ നിന്നുള്ള ആലിയ ഭട്ടിനുമാണ് ആരാധകരെ നഷ്ടപ്പെട്ടത്. കരണ്‍ ജോഹര്‍ സനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടി ആലിയ ഭട്ടിന്റെ ഇന്‍സ്റ്റഗ്രാം …
ചൈനീസ് ബന്ധമുള്ള 52 മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ഇന്റലിജന്‍സ് മുന്നറിയിപ്പ്
ചൈനീസ് ബന്ധമുള്ള 52 മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ഇന്റലിജന്‍സ്   മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ചൈനയുമായി ബന്ധപ്പെട്ട 52 മൊബൈല്‍ ആപ്ലിക്കേഷന്‍ വിലക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആപ്പുക്കള്‍ നിരോധിക്കുകയോ അല്ലെങ്കില്‍ ആപ്പ് ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുകയോ ചെയ്യണമെന്നാണ് ഇന്റലിജന്‍സ് പറഞ്ഞിരിക്കുന്നത്. ആപ്പ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നും വലിയതോതില്‍ വിവരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് എത്തിക്കാന്‍ സാധ്യത …
സംസ്ഥാനത്ത് ഇന്ന് 79 പുതിയ കൊവിഡ് കേസുകൾ; രാജ്യത്ത് രോഗികളുടെ എണ്ണം 3.5 ലക്ഷത്തിലേക്ക്
സംസ്ഥാനത്ത് ഇന്ന് 79 പുതിയ കൊവിഡ് കേസുകൾ; രാജ്യത്ത് രോഗികളുടെ എണ്ണം 3.5 ലക്ഷത്തിലേക്ക്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 79 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അറുപത് പേർക്കാണ് രോഗമുക്തി. മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 15 പുതിയ കേസുകൾ ഇന്ന് മലപ്പുറത്ത് റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ …
ഇന്ത്യ, ചൈന അതിർത്തിയിൽ സംഘർഷം; മൂന്ന് സൈനികർക്ക് വീരമൃത്യു
ഇന്ത്യ, ചൈന അതിർത്തിയിൽ സംഘർഷം; മൂന്ന് സൈനികർക്ക് വീരമൃത്യു
സ്വന്തം ലേഖകൻ: ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം. സംഘർഷത്തിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. പതിനൊന്ന് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്നലെ രാത്രിയാണ് സംഘർഷമുടലെടുക്കുന്നത്. ഒരു കേണലിനും, രണ്ട് സൈനികർക്കുമാണ് ജീവൻ നഷ്ടമായത്. ആന്ധ്ര സ്വദേശിയായ ബി സന്തോഷ് ബാബുവാണ് വീരമൃത്യു വരിച്ച കേണൽ. ചൈനയിലെയും സൈനികർക്ക് ജീവൻ നഷ്ടമായതാണ് റിപ്പോർട്ട്. നിലവിൽ …
മൂന്ന് പ്രധാന മേഖലകളിലുള്ള സ്ഥാപനങ്ങൾക്ക് വാടക തിരിച്ചു നൽകുന്ന പദ്ധതിയുമായി അബുദാബി
മൂന്ന് പ്രധാന മേഖലകളിലുള്ള സ്ഥാപനങ്ങൾക്ക് വാടക തിരിച്ചു നൽകുന്ന പദ്ധതിയുമായി അബുദാബി
സ്വന്തം ലേഖകൻ: ടൂറിസം, റസ്റ്ററന്റ്, വിനോദം എന്നീ മേഖലകളിലുള്ള സ്ഥാപനങ്ങൾക്ക് വാടകയുടെ 20 ശതമാനം തിരിച്ചു നൽകുന്ന പദ്ധതിക്ക് അബുദാബി സർക്കാർ തുടക്കം കുറിച്ചു. എമിറേറ്റിൽ ഈ മേഖലകളിലുള്ള 8000ത്തോളം സ്ഥാപനങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. കോവിഡ് പ്രതിസന്ധി നേരിടുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് ആശ്വാസമാകുന്നതാണു 20 കോടി ദിർഹത്തിന്റെ പുതിയ പദ്ധതി. എമിറേറ്റിന്റെ സാമ്പത്തിക …
പ്രവാസി മടക്കത്തിന് കൊവിഡ് സർട്ടിഫിക്കറ്റ്; സംസ്ഥാനത്തിന്റെ നിലപാടിൽ പ്രവാസ ലോകത്ത് പ്രതിഷേധം
പ്രവാസി മടക്കത്തിന് കൊവിഡ് സർട്ടിഫിക്കറ്റ്; സംസ്ഥാനത്തിന്റെ നിലപാടിൽ പ്രവാസ ലോകത്ത് പ്രതിഷേധം
സ്വന്തം ലേഖകൻ: പ്രവാസികൾ പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റു കൊണ്ട് മാത്രം ചാർട്ടേഡ് വിമാനത്തിൽ എത്തിയാൽ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. അപ്രായോഗിക നിർദേശമാണ് മുഖ്യമന്ത്രി മുന്നോട്ടു വയ്ക്കുന്നതെന്നാണു പ്രവാസികളുടെ ആക്ഷേപം. പ്രവാസികൾ പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റു കൊണ്ട് മാത്രം ചാർട്ടേഡ് വിമാനത്തിൽ എത്തിയാൽ മതിയെന്ന മുഖ്യമന്ത്രിയുടെ …
യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍; കർശന പരിശോധനയും പിഴയും
യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍; കർശന പരിശോധനയും പിഴയും
സ്വന്തം ലേഖകൻ: തൊഴിലാളികൾക്കും തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഇനി മൂന്ന് മാസം വിശ്രമിക്കാം; ഉച്ചയ്ക്ക് രണ്ടര മണിക്കൂർ. യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തില്‍ വന്നു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്നു വരെ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയിലുള്ള പുറം ജോലികളില്‍ ഏർപ്പെടാൻ …
സുശാന്തിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; മൃതദേഹം സംസ്ക്കരിച്ചു
സുശാന്തിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; മൃതദേഹം സംസ്ക്കരിച്ചു
സ്വന്തം ലേഖകൻ: ബോളിവുഡ് താരം സുശാന്തിന്റേത് തൂങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തൂങ്ങിയപ്പോഴുണ്ടായ ശ്വാസംമുട്ടലാണ് മരണ കാരണം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഡോക്ടർമാർ പൊലീസിന് സമർപ്പിച്ചു. സുശാന്തിന്റേത് തൂങ്ങി മരണമാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ അഭിഷേക് ത്രിമുഖെയും പറഞ്ഞു. സുശാന്തിന്റേത് കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നതിനിടെയാണ് തൂങ്ങിമരണമാണെന്ന വിവരം പുറത്തുവരുന്നത്. സുശാന്തിന്റെ മരണത്തിൽ വിശദമായ അന്വേഷണമാണ് ബാന്ദ്ര പൊലീസ് നടത്തുന്നത്. …
സംസ്ഥാനത്ത് ഇന്ന് 82 കൊവിഡ് കേസുകള്‍; മരണം 20 ആയി; സമ്പർക്കം വഴി 9 പേർക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 82 കൊവിഡ് കേസുകള്‍; മരണം 20 ആയി; സമ്പർക്കം വഴി 9 പേർക്ക് രോഗം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള …
ഹ്രസ്വ സന്ദര്‍ശകര്‍ക്ക് ക്വാറന്റൈന്‍ വേണ്ട; പക്ഷേ എട്ടാം ദിവസം സംസ്ഥാനം വിടണം; പുതിയ നിർദേശങ്ങൾ
ഹ്രസ്വ സന്ദര്‍ശകര്‍ക്ക് ക്വാറന്റൈന്‍ വേണ്ട; പക്ഷേ എട്ടാം ദിവസം സംസ്ഥാനം വിടണം; പുതിയ നിർദേശങ്ങൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വിവിധ ആവശ്യങ്ങള്‍ക്കായി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ക്വാറന്റൈനില്ലാതെ ഏഴ് ദിവസം വരെ തങ്ങാന്‍ അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. ബിസിനസ്, ഔദ്യോഗിക, വ്യാപാര, ചികിത്സാ, കോടതി, വസ്തു വ്യവഹാരം പോലുള്ള ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ 14 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍, പെയ്ഡ് ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും. കോവിഡ്-19-ന്റെ …