സ്വന്തം ലേഖകൻ: ഇസ്രയേല്‍ ചാര സോഫ്റ്റ്വെയര്‍ വിവാദങ്ങള്‍ക്ക് പിന്നാലെ വാട്ട്സ്ആപ്പിന് അടുത്ത വെല്ലുവിളി. ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകളുടെ നിയന്ത്രണം സാധ്യമാകുന്ന പുതിയ മാല്‍വെയര്‍ ഭീഷണിയെക്കുറിച്ചാണ് വാട്ട്സ്ആപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. വാട്ട്സ്ആപ്പ് വഴി എത്തുന്ന ഈ മാല്‍വെയര്‍ ഉപയോഗിച്ച് വാട്ട്സ്ആപ്പിലെ പ്രവര്‍ത്തനം മാത്രമല്ല ഫോണിലെ മറ്റ് ഡാറ്റകളും ചോര്‍ത്താന്‍ സാധിക്കും എന്നതാണ് പുതിയ ഭീഷണിയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത് …
സ്വന്തം ലേഖകൻ: രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ മലയാളി യുവാവിന് 29 ലക്ഷം രൂപ പിഴ വിധിച്ച് സൗദി അറേബ്യയിലെ കോടതി. വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് സൗദി പൗരന്മാർ മരിച്ച സംഭവത്തില്‍ രണ്ടുവർഷത്തിന് ശേഷമാണ് വിധി. റിയാദിന് സമീപം ദവാദ്മിയിൽ രണ്ടുവർഷമായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം പോത്തൻകോട് സ്വദേശി വിപിനാണ് വന്‍തുക പിഴ ശിക്ഷ ലഭിച്ചത്. …
സ്വന്തം ലേഖകൻ: ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് സുപ്രീംകോടതി. പ്രത്യേക നിയമനിര്‍മ്മാണം നടത്താത്തതിന് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍. 50 ലക്ഷം തീര്‍ത്ഥാടകര്‍ വരുന്ന ശബരിമലയുമായി മറ്റ് ക്ഷേത്രങ്ങളെ താരതമ്യം ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ കരട് ബില്‍ കോടതിയില്‍ സമര്‍പ്പിച്ചു. കരടില്‍ മൂന്നിലൊന്ന് സ്ത്രീസംവരണം നല്‍കിയതില്‍ സംശയമുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു. …
സ്വന്തം ലേഖകൻ: കാട്ടുതീ പടരുന്ന വനത്തിലകപ്പെട്ട കോല മൃഗത്തെ സ്വന്തം വസ്ത്രത്തിൽ പൊതിഞ്ഞ് രക്ഷപ്പെടുത്തുന്ന യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഓസ്ട്രേലിയയിലെ ടോണി എന്ന യുവതിയാണ് അപകടകരമായ തരത്തില്‍ തീ പടര്‍ന്ന് കൊണ്ടിരിക്കുന്ന വനത്തില്‍ നിന്ന് കോലയെ രക്ഷപ്പെടുത്തിയത്. ടോണി കോലയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ അഭിനന്ദനങ്ങളോടെയാണ് സ്വീകരിച്ചത്. പ്രാണരക്ഷാര്‍ഥം ഒരു മരത്തിന് …
സ്വന്തം ലേഖകൻ: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം. സ്‌കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസില്‍ ചാമ്പ്യന്മാരായി. 61.5 പോയിന്റുമായാണ് മാര്‍ ബേസില്‍ ഒന്നാമതെത്തിയത്. കല്ലടി സ്‌കൂള്‍ രണ്ടാമതെത്തി, 58.5 പോയിന്റ്. എറണാകുളവും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് അവസാന നിമിഷവും കാഴ്ചവച്ചത്. സ്‌കൂളുകളില്‍ വിജയിയെ തീരുമാനിച്ചത് ഫോട്ടോ ഫിനിഷിലാണ്. മാര്‍ ബേസില്‍ സ്‌കൂള്‍ കിരീടം നേടിയെങ്കിലും …
സ്വന്തം ലേഖകൻ: ബിക്കിനി ധരിച്ചു വരുന്നവര്‍ക്ക് വാഹനത്തില്‍ സൗജന്യമായി ഇന്ധനം നിറച്ചു കൊടുക്കുമെന്ന് പെട്രോള്‍ പമ്പിന്റെ പരസ്യം കണ്ട് അവിടേക്ക് ബിക്കിനിധാരികളുടെ ഒഴുക്കായിരുന്നു. കൂടാതെ ട്വിറ്ററില്‍ ബിക്കിനിഡ്രസ് എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ്ങിലാവുകയും ചെയ്തു. സൗജന്യമായി ഇന്ധനത്തിനായി പമ്പിലെത്തിയവരില്‍ പുരുഷന്മാരായിരുന്നു അധികമെന്നതാണ് ഇതിലെ കൗതുകം. റഷ്യയിലെ സമാരയില്‍ ഒല്‍വി ഗ്യാസ് സ്‌റ്റേഷനാണ് കൗതുകകരമായ വാഗ്ദാനം നല്‍കിയത്. …
സ്വന്തം ലേഖകൻ: മമ്മൂട്ടി നായകനായ പേരന്‍പിലെ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു. ഒരേ സമയം മലയാളത്തിലും തമിഴിലും ഇറങ്ങുന്ന ചിത്രത്തിന്റെ സംവിധാനം ഡെനി ജോര്‍ജ് ആണ്. മാധ്യമ പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ വി.കെ അജിത്കുമാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഗോള്‍ഡന്‍ ട്രബറ്റ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനില്‍ നമ്പ്യാരാണ് സിനിമയുടെ നിര്‍മ്മാണം. അഞ്ജലി തന്നെയാണ് ചിത്രത്തില്‍ …
സ്വന്തം ലേഖകൻ: ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചനയുമായി മൊബൈല്‍ കമ്പനികള്‍. ഐഡിയയും എയര്‍ടെല്ലും വൊഡഫോണുമാണ് നിരക്കുവര്‍ധിപ്പിക്കാനൊരുങ്ങുന്നത്. ഡിസംബര്‍ മുതലാണ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരിക. വരുമാനത്തില്‍ ഭീമമായ നഷ്ടം നേരിടുകയും സാമ്പത്തികമായ വെല്ലുവിളികള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. ടെലികോം മേഖലയില്‍ സാങ്കേതിക വികസനത്തിനായി വന്‍തുകയാണ് കണ്ടെത്തേണ്ടി വരുന്നതെന്ന് വൊഡാഫോണ്‍, ഐഡിയ, …
സ്വന്തം ലേഖകൻ: ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിലിരിക്കുന്നവർക്കും ഇനി ഹെൽമറ്റ് നിർബന്ധം. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പിൻസീറ്റിൽ ഹെൽമറ്റ് നിർബന്ധമാക്കിയ കേന്ദ്രമോട്ടോർ നിയമത്തിന് എതിരെ സംസ്ഥാനസർക്കാർ കൊണ്ടുവന്ന ഭേദഗതി തിരുത്തണമെന്ന് ഹൈക്കോടതി സർക്കാരിന് കർശന നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉടൻ വിജ്ഞാപനമിറക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചത്. ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് …
സ്വന്തം ലേഖകൻ: ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥി നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു. യൂണിയന്‍ നേതാവ് ഐഷി ഗോഷ് അടക്കം 54 പേരെയാണ് കസ്റ്റഡില്‍ എടുത്തിരിക്കുന്നത്. പൊതു വിദ്യാഭ്യസത്തെ സംരക്ഷിക്കുക എന്ന ആവശ്യം ഉയര്‍ത്തിയായിരുന്നു വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ച്. എന്നാല്‍ മാര്‍ച്ചിന് മുന്നോടിയായി പൊലീസ് ജെ.എന്‍.യുവില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. ഇത് മറികടന്ന് വിദ്യാര്‍ത്ഥികള്‍ …