1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2016

സ്വന്തം ലേഖകന്‍: വര്‍ക്ക് പെര്‍മിറ്റില്ല, ശമ്പളമില്ല, ഭക്ഷണമില്ല, വെള്ളവുമില്ല, നാട്ടിലെത്തിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് പ്രവാസികളുടെ വീഡിയോ. യുഎഇ യില്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധി പൂര്‍ത്തിയയാതിനെ തുടര്‍ന്ന് ശമ്പളമോ കഴിക്കാന്‍ ഭക്ഷണമോ വെള്ളമോ പ്രാഥമിക സൗകര്യങ്ങള്‍ പോലും കിട്ടാതെ വലയുന്ന ഒരു സംഘം ഇന്ത്യാക്കാരാണ് സാമ്പത്തിക പിന്തുണ നല്‍കി സഹായിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാരിന് വീഡിയോ ക്ലിപ്പ് അയച്ചത്.

കുടുംബവുമായി വീണ്ടും കണ്ടുമുട്ടാന്‍ തങ്ങളെ സഹായിക്കണമെന്ന് വീഡിയോയില്‍ ഇവര്‍ ആവശ്യപ്പെടുന്നു. പണമോ വീട്ടിലേക്ക് മടങ്ങാന്‍ ആവശ്യമായ രേഖകളോ ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവരായി തങ്ങള്‍ 100 ലധികം പേരുണ്ടെന്നാണ് വീഡിയോയില്‍ പറയുന്നത്. ഇതില്‍ തമിഴ്‌നാടു കാരായ 15 പേരാണ് എത്രയും പെട്ടെന്ന് നാട്ടില്‍ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.

2015 നവംബറിന് ശേഷം തങ്ങള്‍ക്ക് ശമ്പളം കിട്ടിയിട്ടില്ലെന്നും തങ്ങളടെ തൊഴില്‍ കരാര്‍, വിസ, ലേബര്‍ കാര്‍ഡ്, റെസിഡന്റ് ഐഡന്റിറ്റി കാര്‍ എന്നിവയെല്ലാം കാലാവധി കഴിഞ്ഞു. എന്നാല്‍ സ്‌പോണ്‍സര്‍മാര്‍ അത് പുതുക്കിയിട്ടില്ലെന്നും ഇപ്പോഴും തൊഴിലാളികള്‍ കൂലിയില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബ്ബന്ധിതരായിരിക്കുകയാണെന്നും പറയുന്നു.

ഓരോരുത്തരും ജോലിക്കായി രണ്ടുലക്ഷത്തോളം രൂപ നല്‍കിയാണ് വിദേശത്ത് എത്തിയത്. ഏജന്റ് മാരുടെ പേരുകള്‍ നല്‍കിയിട്ട് ഇവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും തങ്ങള്‍ക്ക് നഷ്ടപരിഹാരം വാങ്ങിത്തരണന്നെും ആവശ്യപ്പെടുന്നുണ്ട്.

ഒമ്പതുമാസമായി ശമ്പളം കിട്ടിയിട്ടെന്നും ഭക്ഷണം വാങ്ങാന്‍ പോലും പണമില്ലെന്നും ഒരാള്‍ പറയുന്നു. ഇന്ത്യയില്‍ നിന്നും ഏജന്റുമാര്‍ നടത്തുന്നത് മനുഷ്യക്കടത്താണെന്നും ഇവര്‍ക്കെതിരേ നടപടിവേണമെന്നും മറ്റൊരാള്‍ ആരോപിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.