1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2012

ലണ്ടന്‍ : ലോക ജനസംഖ്യുയുടെ ഒരു ശതമാനം ആളുകള്‍ ലൈംഗിക താല്‍പ്പര്യം ഇല്ലാത്തവരെന്ന് റിപ്പോര്‍ട്ട്. ഇവര്‍ക്ക് ഒരാളുമായും ലൈംഗിക താല്‍പ്പര്യം തോന്നാറില്ലത്രേ. മനുഷ്യ സംസ്‌കാരത്തിന്റെ ലൈംഗിക താല്‍പ്പര്യങ്ങള്‍ മാറികൊണ്ടിരിക്കുകയാണന്നും അവരില്‍ തന്നെ യാതൊരുവിധ ലൈംഗിക താല്‍പ്പര്യങ്ങളില്ലാത്തവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണന്നും ഈരംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോക ജനസംഖ്യുയുടെ ഒരു ശതമാനം എന്നാല്‍ ഭൂമിയിലെ എഴുപത് മില്യണ്‍ ജനങ്ങള്‍ക്ക് യാതൊരുവിധത്തിലുളള ലൈംഗിക താല്‍പ്പര്യങ്ങളും ഇല്ലെന്നാണ് വ്യക്തമാക്കുന്നത്.

അടുത്ത മാസം പ്രസിദ്ധീകരിക്കാനിരിക്കുന്ന ഒരു പുസ്തകത്തിലാണ് ലോകത്തിലെ വര്‍ദ്ധിച്ചുവരുന്ന ലൈംഗിക താല്‍പ്പര്യമില്ലാത്തവരുടെ കണക്കുകള്‍ ഉളളത്. ഇവരെ ഫോര്‍ത്ത് സെക്്ഷ്വല്‍ ഓറിയന്റേഷന്‍ എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. കാനഡയിലെ ബ്രോക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ പ്രൊഫ. ബോഗാര്‍ട്ടാണ് ഇത് സംബന്ധിച്ച ലെംഗിക താല്‍പ്പര്യമില്ലാത്ത വിഭാഗത്തെ കുറിച്ച് പഠനം നടത്തി പുസ്തകം രചിച്ചിരിക്കുന്നത്.

മനുഷ്യരെ സെക്ഷ്വല്‍ എന്നും എസെക്ഷ്വല്‍ എന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഇതില്‍ എസെക്ഷ്വല്‍ എന്നത് ഒരു തരത്തിലുളള ലൈംഗിക അഭിനിവേശവും പ്രകടിപ്പിക്കാത്ത ആളുകളാണ്. ഇത് തന്നെ രണ്ട് തരമുണ്ട്. ചിലര്‍ക്ക് കുറച്ച് ലൈംഗിക താല്‍പ്പര്യമുണ്ടാകും. എന്നാല്‍ ഇത് മറ്റൊരാളോട് പ്രകടിപ്പിക്കുകയില്ല. ഇവരാണ് സ്വയംഭോഗത്തില്‍ താല്‍പ്പര്യം കാണിക്കുന്നവര്‍. എന്നാല്‍ മറ്റൊരു വിഭാഗമാകട്ടെ ഒന്നിനോടും ലൈംഗികാഭിനിവേശം പ്രകടമാക്കാറില്ല. ലൈംഗിക അഭിനിവേശത്തെ കുറിച്ച് 1994 ല്‍ നടത്തിയ ഒരു സര്‍വ്വേയിലെ 18,000 ആളുകളുടെ പ്രതികരണങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രൊഫ. ബോഗാര്‍ട്ട് പുസ്തകം രചിച്ചിരിക്കുന്നത്.

എസെക്ഷ്വാലിറ്റി മനസ്സിലാക്കുക എന്ന പുസ്തകത്തില്‍ ലൈംഗിക താല്‍പ്പര്യം പ്രകടിപ്പിക്കാത്തവരുടെ മാനസിക ശാരീരിക വ്യാപാരങ്ങളെ കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. ലോകത്ത് ഒന്നിനോടും ലൈംഗികതാല്‍പ്പര്യം പ്രകടിപ്പിക്കാത്ത ആളുകളുടെ എണ്ണം വര്‍ദ്ധിച്ച് വരുകയാണന്ന് പുസ്തകം ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആളുകളില്‍ ചിലര്‍ക്ക് ലൈംഗിക താല്‍പ്പര്യം തീരം കുറവായിരിക്കും. എന്നാല്‍ ചിലരാകട്ടെ സാധാരണ പോലെ ലൈംഗിക താല്‍പ്പര്യം ഉണ്ടെങ്കിലും മറ്റുളളവരോട് ഇത് പ്രകടിപ്പിക്കാറില്ല. ചിലര്‍ക്ക് ഇപ്പോഴും മറ്റുളളവരുമായി കനത്ത വൈകാരിക ബന്ധം സൃഷ്ടി്ക്കണമെന്ന് ആഗ്രഹമുണ്ടായിരിക്കും. ക്രിത്രിമ ഗര്‍ഭധാരണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് കുട്ടികള്‍ വേണമെന്നും ഇവര്‍ ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ ലൈംഗിക ബന്ധത്തില്‍ ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിക്കാറില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.