1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ക്യാന്‍സര്‍-കിഡ്‌നി രോഗികള്‍ക്ക് ഒഐസിസിയുടെ ധനസഹായം നല്‍കി

ഒഐസിസി ഓസ്‌ട്രേലിയയുടെ കാരുണ്യത്തിന്റെ കൈക്കുമ്പിള്‍ നിങ്ങളിലൂടെ പദ്ധതി പ്രകാരം രോഗത്താല്‍ വലയുന്ന ക്യാന്‍സര്‍ രോഗികള്‍ക്കും കിഡ്‌നി കോഗികള്‍ക്കുമുള്ള ധനസഹായം വിതരണം ചെയ്തു.

അരങ്ങൊരുക്കി, വേദിയൊരുക്കി, യു എന്‍ എഫ് ലിവര്‍പൂള്‍ സമ്മേളനത്തിലേക്ക് ലിംക സ്വാഗതമേകുന്നു

യുകെ മലയാളി നേഴ്‌സ്മാരുടെ ഔദ്യോഗിക പ്രയാണത്തില്‍ ഒരു നാഴികക്കല്ലിന് അടിത്തറയിട്ടുകൊണ്ട് മെയ് 2 ശനിയാഴ്ച യുക്മ നേഴ്സ്സസ് ഫോറത്തിന്റെ പ്രഥമ ദേശീയ സമ്മേളനം ലിവര്‍പൂളില്‍ നടത്തപ്പെടുകയാണ്.

തീവ്രവാദ സംശയം; നാലു പേരെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തു

തീവ്രവാദ സംശയത്തെ തുടര്‍ന്ന് നാലു പേരെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. 22 മുതല്‍ 47 വയസ്സുവരെയുള്ള ആളുകളെയാണ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. ഇന്നലെ പൊലീസ് പിടിയിലായ 21കാരന്റെയും 31 കാരന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയിരിക്കുന്നത്.

അമേരിക്കയെ ചുട്ടെരിക്കുമെന്ന് ഐഎസ് ഭീഷണി

അമേരിക്ക ചുട്ടെരിക്കുമെന്ന ഭീഷണിയുമായി ഇസ്ലാമിക് സ്‌റ്റേറ് പുതിയ വീഡിയോ പുറത്തുവിട്ടു. 2011 സെപ്റ്റംബറിലെ ആക്രമണത്തിന്റെ മാതൃകയില്‍ ആക്രമണം നടത്തുമെന്നാണ് വീഡിയോയിലൂടെ ഐഎസ് ഭീഷണി മുഴക്കുന്നത്.

പാരസെറ്റാമോള്‍ വേദന മാത്രമല്ല സന്തോഷവും ഇല്ലാതാക്കുമെന്ന് പഠനം

സ്വന്തം ലേഖകന്‍: പാരസെറ്റാമോള്‍ ഗുളികകള്‍ വേദന മാത്രമല്ല, കഴിക്കുന്നവരുടെ സന്തോഷവും ഇല്ലാതാക്കുമെന്ന് പഠനം. അമേരിക്കയിലെ ഒരു സംഘം ഗവേഷകരാണ് ലോകത്തെ ഏറ്റവും പ്രചാരമുള്ള വേദനാ സംഹാരി ഉപയോഗിക്കുന്നവരെ ആശങ്കയിലാഴ്ത്തുന്ന പഠനവുമായി രംഗത്ത് എത്തിയത്. പാരസെറ്റാമോള്‍ വേദന കുറക്കാനായി പ്രവര്‍ത്തിക്കുന്ന തലച്ചോറിന്റെ അതേ ഭാഗം തന്നെയാണ് വൈകാരിക പ്രതികരണങ്ങളേയും നിയന്ത്രിക്കുന്നത് എന്നതിനാലാണ് ഗുളിക കഴിക്കുന്നവരുടെ സന്തോഷത്തെ അത് …

വിജയ് മല്യയുടെ സ്വകാര്യ വിമാനം പൊളിച്ചു മാറ്റി തൂക്കി വില്‍ക്കുന്നു

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ കോടീശ്വരനായ വിജയ് മല്യയുടെ കിംഗ് ഫിഷര്‍ വിമാന കമ്പനി പറക്കല്‍ നിര്‍ത്തിയെങ്കിലും പേരിനെങ്കിലും ഒരു സ്വകാര്യ വിമാനം അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാല്‍ ആ സ്വകാര്യ വിമാനവും ഇരുമ്പു വിലക്ക് വാങ്ങി തൂക്കി വില്‍ക്കുകയാണ് മുംബൈ കുര്‍ളയിലുള്ള സൈലന്റ് എന്റര്‍പ്രൈസസ് എന്ന കമ്പനി. മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡാണ് 22 ലക്ഷം രൂപക്ക് …

കാന്റി ക്രാഷ് സാഗ കളിച്ചു കളിച്ച് കാര്യമായി, യുവാവിന്റെ കൈവിരല്‍ അനങ്ങാതായി

സ്വന്തം ലേഖകന്‍: കാന്റി ക്രാഷ് സാഗ കളിച്ചു കളിച്ചു കളി കാര്യമായി. കാലിഫോര്‍ണിയക്കാരനായ യുവാവിനാണ് അമിതമായ കാന്റി ക്രാഷ് ഭ്രമം കൈവിരന്‍ നഷ്ടമാക്കിയത്. പട്ടാളത്തില്‍ നിന്നും വിരമിച്ച ഇരത്തൊമ്പതുകാരന്‍ വേറെ ജോലിയൊന്നും കിട്ടാതെ സമയം കളയാന്‍ വേണ്ടിയാണ് കാന്റി ക്രാഷ് കളി തുടങ്ങിയത്. എന്നാല്‍ മെല്ലെ കളിക്ക് അടിമയായ യുവാവ് തുടര്‍ച്ചയായി ആറ് ആഴ്ചകളാണ് ഗെയിം …

ഇറാന് ആയുധങ്ങള്‍ വില്‍ക്കുന്നതിനുള്ള ഉപരോധം റഷ്യ പിന്‍വലിച്ചു, മിസൈലുകള്‍ ഉടന്‍ കൈമാറും

സ്വന്തം ലേഖകന്‍: ഇറാന് ആയുധങ്ങള്‍ വില്‍ക്കുന്നതിനുള്ള ഉപരോധം റഷ്യ പിന്‍വലിച്ചു. ഉപരോധം ഇല്ലാതാകുന്നതോടെ ഇരു രാജ്യങ്ങളും തമ്മില്‍ നേരത്തെ ഒപ്പുവച്ച കരാര്‍ പ്രകാരം എസ് 300 ഇനത്തില്‍പ്പെട്ട മിസൈലുകള്‍ റഷ്യ ഇറാന് ഉടനെ കൈമാറും. ഇതു സംബന്ധിച്ച ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചു. 2007 ലാണ് എസ് 300 മിസൈലുകള്‍ …

ക്യൂബയെ അമേരിക്ക ഭീകര പട്ടികയില്‍നിന്ന് നീക്കി, സ്വാഗതം ചെയ്ത് ക്യൂബ

അമേരിക്കയും ക്യുബയും തമ്മില്‍ ഏറെക്കാലമായി നിലനിന്നിരുന്ന മഞ്ഞ് ഉരുകി തുടങ്ങി. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് അമേരിക്ക ക്യൂബയെ നീക്കം ചെയ്തു.

കയറ്റിറക്കു തൊഴിലാളി വിമാനത്തില്‍ കിടന്നുറങ്ങി, യാത്ര പുറപ്പെട്ട വിമാനം തിരിച്ചിറക്കി

സ്വന്തം ലേഖകന്‍: ജോലിക്കിടെ അല്പം വിശ്രമം എന്നു കരുതിയാണ് സിയാറ്റില്‍ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിലെ ഒരു തൊഴിലാളി അല്പം മയങ്ങിയത്. എന്നാല്‍ അല്പ സമയം കഴിഞ്ഞ് എഴുന്നേറ്റപ്പോഴാണ് വിമാനം യാത്ര പുറപ്പെട്ടത് മനസിലാകിയത്. കാര്‍ഗോ മുറിയിലെ ബഹളം കേട്ട് ഒടുവില്‍ പൈലറ്റിന് വിമാനം തിരിച്ചിറക്കേണ്ടി വന്നുവെന്ന് മാത്രം. ലോസ് ആഞ്ചെലിസിലേക്ക് പുറപ്പെട്ട അലാസ്‌ക എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് …