1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

യുവജന ധ്യാനം സ്പാര്‍ക്ക് 2015 ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

മാഞ്ചസ്റ്റര്‍ ജീസസ് യൂത്ത് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 15നും 21നും വയസ്സിനും മദ്ധ്യേ പ്രായമുള്ളവര്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന യുവജന ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

കാറില്‍നിന്ന് വീടിനു തീപിടിച്ചു; പൊള്ളലേറ്റ ഇന്ത്യക്കാരന്‍ ഗുരുതരാവസ്ഥയില്‍

വീടിന് സമീപം പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്ന കാറില്‍നിന്ന് തീ വീട്ടിലേക്ക് ആളിപ്പടര്‍ന്ന് ഇന്ത്യക്കാരന്‍ ഗുരുതരാവസ്ഥയില്‍. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ട്രൂഗാനിനായിലെ റോമക് വേയില്‍ താമസിക്കുന്ന റോബി സിംഹിനാണ് തീപിടുത്തത്തില്‍ ഗുരുതരമായി പരുക്കേറ്റത്

ഹിമാചല്‍ പ്രദേശില്‍ കുരങ്ങു പിടുത്തം പൊടിപൊടിക്കുന്നു, നടക്കുന്നത് കോടികളുടെ കച്ചവടം

സ്വന്തം ലേഖകന്‍: ഹിമാചല്‍ പ്രദേശിലെ 10 ഗ്രാമങ്ങളില്‍ കുരങ്ങന്മാരെന്നു കേട്ടാല്‍ കര്‍ഷകരുടെ മുഖം ചുളിയും. എന്നാല്‍ മറ്റൊരു കൂട്ടര്‍ക്ക് പെരുകി കൊണ്ടിരിക്കുന്ന കുരങ്ങന്‍ കൂട്ടം ഭാഗ്യം കൊണ്ടു വന്നിരിക്കുകയാണ്. കുരുങ്ങു പിടുത്തത്തില്‍ സജീവരായ ഏതാണ്ട് 336 ആളുകള്‍ക്കാണ് കുരങ്ങന്മാര്‍ ലോട്ടറിയായത്. അതിവേഗത്തില്‍ പെറ്റുപെരുകി കൃഷിക്കും കൃഷിക്കാര്‍ക്കും ഭീഷണിയായ കുരങ്ങന്മാരെ പിടികൂടി വന്ധ്യംകരിച്ച് ഉടന്‍ തന്നെ വിട്ടയക്കുന്നതാണ് …

ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ കൈപ്പിഴ, ലോക നേതാക്കളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ പുറത്തായി

സ്വന്തം ലേഖകന്‍:അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ അടക്കമുള്ള ജി 20 ലോക നേതാക്കളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ കൈപ്പിഴ കാരണം പുറത്തായി. ആസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് നേതാക്കളുടെ പാസ്‌പോര്‍ട്ട് നമ്പര്‍, വിസാ വിവരങ്ങള്‍ അടങ്ങിയ ഇമെയില്‍ വിലാസം മാറി അയച്ചത്. കഴിഞ്ഞ വര്‍ഷത്തെ ജി 20 ഉച്ചകോടിക്കെത്തിയ ലോക നേതാക്കളുടെ വിവരങ്ങളാണ് ഇമെയിലില്‍ …

ബിബിസി അവതാരകന്‍ ജെറിമി ക്ലാര്‍ക്‌സണെ പറഞ്ഞു വിട്ടതിനു പിന്നാലെ മേധാവിക്ക് വധ ഭീഷണി

സ്വന്തം ലേഖകന്‍: ജനപ്രിയ അവതാരകനായ ജെറിമി ക്ലാര്‍ക്‌സണെ ബിബിസി പിരിച്ചു വിട്ടതിനു തൊട്ടു പിന്നാലെ ബിബിസി മേധാവിക്കുനേരെ വധഭീഷണി. ബിബിസി ഡയറക്ടര്‍ ജനറല്‍ ടോണി ഹാളിനാണ് ഇമെയിലില്‍ വധഭീഷണി ലഭിച്ചത്. നേരത്തെ ബിബിസിയിലെ വാഹന സംബന്ധമായ ജനപ്രിയ പരിപാടി ടോപ് ഗിയറിന്റെ അവതാരകന്‍ ജെറിമി ക്ലാര്‍ക്‌സണെ പുറത്താക്കുവെന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ചാനല്‍ അധികാരികള്‍ അറിയിച്ചത്. എന്നാല്‍ …

മാഞ്ചസ്റ്റര്‍ മലയാളികളുടെ ഓശാന തിരുക്കര്‍മ്മങ്ങള്‍ ഭക്തി സാന്ദ്രമായി

യേശു ക്രിസ്തു രാജാധി രാജനായി കഴുത പുറത്തേറി ജറുസലം നഗര പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി മാഞ്ചസ്റ്റര്‍ മലയാളികള്‍ ഓശാനാ ഞായര്‍ ആചരിച്ചു. കൈക്കുഞ്ഞുങ്ങള്‍ അടക്കം നൂറുകണക്കിന് വിശ്വാസികള്‍ കുരുത്തോലകള്‍ ഏന്തി പ്രദക്ഷിണത്തില്‍ അണി നിരന്നപ്പോള്‍ അത് പ്രവാസി മണ്ണിലെ മറ്റൊരു വിശ്വാസ പ്രഘോഷണമായി മാറി.

കോര്‍ക്ക് സീറോ മലബാര്‍ സഭ ഓശാന തിരുനാള്‍ ആഘോഷിച്ചു

ഇന്നലെ ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് വില്‍ട്ടന്‍ എസ്എംഎ സെന്റെ ജോസഫ് പളളിയില്‍വെച്ച് ഫാ.. കുര്യന്‍ പുരമഠത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഓശാന തിരുനാള്‍ ആഘോഷിച്ചു.

2015 ലെ യു.കെ. തൃശ്ശൂര്‍ ജില്ലാ കുടുംബ സംഗമത്തിന് സംഘാടക സമിതിയെ രൂപീകരിച്ചു

ഇന്ന് ബ്രിട്ടനിലെ പല ഭാഗങ്ങളിലായി ചിതറി കിടക്കുന്ന സാംസ്‌കാരിക തനിമയുടെ പ്രവാചകരായ തൃശ്ശൂര്‍ ജില്ലക്കാര്‍ , അവരുടെ രണ്ടാമത് കൊണ്ടാടുവാന്‍ പോകുന്ന കുടുംബ കൂട്ടായ് മക്കുള്ള ഒരുക്കങ്ങള്‍ , യു.കെയിലെ തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു.

ബ്രിട്ടണില്‍ താമസത്തിന് യോഗ്യമായ റൂറല്‍ പ്ലേസ് റുട്‌ലാന്‍ഡ്

ബ്രിട്ടണില്‍ താമസിക്കാന്‍ അനുയോജ്യമായ ഏറ്റവും മികച്ച ഗ്രാമീണ സ്ഥലം റുട്‌ലാന്‍ഡ്. താമസക്കാരുടെ മികച്ച ആരോഗ്യം, തൊഴില്‍ സാഹചര്യങ്ങള്‍, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാണ് ഈസ്റ്റ് മിഡ്‌ലാന്‍ഡിലുള്ള റൂട്‌ലാന്‍ഡിനെ മികച്ച റൂറല്‍ പ്ലെയ്‌സായി തെരഞ്ഞെടുത്തത്. ഇതാദ്യമായിട്ടാണ് റൂട്‌ലാന്‍ഡിന് ഇങ്ങനെയൊരു പട്ടം കിട്ടുന്നത്.

ഇതാണോ ലോകത്തിലെ ഏറ്റവും സുന്ദരമായ മുഖങ്ങള്‍ ?

കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ നടന്നു കഴിയുമ്പോള്‍ പ്രതികളുടെ രൂപരേഖ തയാറാക്കുന്നതിന് പൊലീസ് ഉപയോഗിക്കുന്ന സോഫ്റ്റുവെയര്‍ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും സുന്ദരമായ മുഖങ്ങള്‍ വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രലോകം.