1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

നൈജീരിയന്‍ തെരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ പുനരാരംഭിച്ചു, പ്രതിപക്ഷത്തിന് മുന്നേറ്റം

സ്വന്തം ലേഖകന്‍: നൈജീരിയന്‍ പൊതു തെരഞ്ഞെടുപ്പില്‍ നിര്‍ത്തിവച്ചിരുന്ന വോട്ടെണ്ണല്‍ പുനരാരംഭിച്ചപ്പോള്‍ പ്രതിപക്ഷത്തിന് മുന്നേറ്റം. പ്രതിപക്ഷ നേതാവ് മുഹമ്മദ് ബുഹാരി നയിക്കുന്ന പ്രതിപക്ഷ സഖ്യം പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാഥനേന്റെ ഭരണപക്ഷത്തേക്കാള്‍ മുന്നിലാണ്. ബുഹാരിക്ക് രണ്ടു മില്യണിലേറെ വോട്ടുകളുടെ മുന്‍തൂക്കം ലഭിച്ചപ്പോഴാണ് നാഷണല്‍ ഇലക്ഷന്‍ കമ്മീഷന്‍ തിങ്കളാഴ്ച രാത്രി വോട്ടെണ്ണല്‍ നിര്‍ത്തി വച്ചത്. തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി …

യെമനില്‍ നിന്ന് 15 മലയാളികളെ നാട്ടിലെത്തിച്ചു, ടിക്കറ്റിനു പണമില്ലാതെ കുടുങ്ങി കിടക്കുന്നത് 700 ഓളം മലയാളികള്‍

സ്വന്തം ലേഖകന്‍: അറബ് രാജ്യങ്ങളും വിമതരായ ഹൗതികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ യെമനില്‍ നിന്ന് 15 മലയാളികളെ നാട്ടിലെത്തിച്ചു. യെമനില്‍ നിന്നു വിമാന മാര്‍ഗം രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുടെ 80 പേരുള്ള ആദ്യ സംഘത്തിലാണ് 15 മലയാളികള്‍ ഉള്ളത്. ഇവര്‍ ന്യൂഡല്‍ഹിയില്‍ എത്തി സ്വന്തം സംസ്ഥാനങ്ങളിലേക്കു തിരിച്ചു. ശമ്പളം മുടങ്ങാതെ ലഭിച്ചിരുന്നവര്‍ക്കു മാത്രമേ ഇപ്പോള്‍ രക്ഷപ്പെടാനായിട്ടുള്ളൂ. മറ്റുള്ളവരില്‍ …

ബംഗ്ലാദേശില്‍ വീണ്ടും മതഭ്രാന്തന്മാരുടെ അഴിഞ്ഞാട്ടം, ബ്ലോഗ് എഴുത്തുകാരനെ വെട്ടിക്കൊന്നു

സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ എഴുത്തുകാര്‍ക്കെതിരെ മതഭ്രാന്തരുടെ ആക്രമണങ്ങള്‍ തുടരുകയാണ്. വാഷിഖ് റഹ്മാന്‍ മിസ്ഹു എന്ന ബ്ലോഗറെയാണു മൂന്നംഗ സംഘം ഇന്നലെ രാവിലെ വെട്ടിക്കൊന്നത്. ഇരുപത്തേഴു വയസുള്ള വാഷിഖ് സ്വതന്ത്ര ആശയങ്ങളെക്കുറിച്ച് തന്റെ ബ്ലോഗില്‍ എഴുതിയതാണ് മതഭ്രാന്തരെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. ആശയപരമായ എതിര്‍പ്പുകള്‍ കാരണമാണു വാഷിഖിനെ അക്രമികള്‍ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. സംഘത്തിലെ രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. …

ലിവര്‍പൂള്‍ മലയാളികള്‍ വിശ്വാസനിറവില്‍ ഓശാന ഞായര്‍ ആഘോഷിച്ചു

ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കി ലിവര്‍പൂള്‍ മലയാളികള്‍ ഹോളി നെയിം പള്ളിയില്‍ ഓശാന ഞായര്‍ ആചരിച്ചു. ക്ഷമയുടെയും സഹനത്തിന്റെയും എളിമയുടെയും പര്യായമായി കഴുത പുറത്തെത്തിയ രാജാധി രാജനെ വെള്ളവിരിച്ചും കുരുത്തോലകളേന്തിയും നമ്മുടെ ഹൃദയത്തില്‍ എതിരേല്‍ക്കണമെന്ന് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച ഫാ. ഷാജി പൂന്തോട്ട് പറഞ്ഞു.

ഫാദര്‍ ജോസഫ് കണ്ടത്തിപ്പറമ്പില്‍ നടത്തുന്ന കുടുംബ നവീകരണ ധ്യാനം മിഡില്‍സ്‌ബ്രോയില്‍ ഏപ്രില്‍ 11, 12 തിയതികളില്‍

ഫാദര്‍ ജോസഫ് കണ്ടത്തിപ്പറമ്പില്‍ നടത്തുന്ന കുടുംബ നവീകരണ ധ്യാനം മിഡില്‍സ്‌ബ്രോയില്‍ ഏപ്രില്‍ 11, 12 തിയതികളില്‍

അനീഷ് ജോണ്‍ യുക്മ പി ആര്‍ ഓ

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലാന്‍ഡ് സില്‍ നിന്നുമുള്ള നാഷണല്‍ എക്‌സിക്യൂട്ടീവ് മെബര്‍ ആയ ശ്രീ അനീഷ് ജോണിനെ യുക്മ നാഷണല്‍ കമ്മിറ്റിയുടെ പുതിയ Public Relations Officer (പി ആര്‍ ഓ) ആയി ദേശിയ അദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ നിയമിച്ചു .

യുവജന ധ്യാനം സ്പാര്‍ക്ക് 2015 ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

മാഞ്ചസ്റ്റര്‍ ജീസസ് യൂത്ത് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 15നും 21നും വയസ്സിനും മദ്ധ്യേ പ്രായമുള്ളവര്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന യുവജന ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

കാറില്‍നിന്ന് വീടിനു തീപിടിച്ചു; പൊള്ളലേറ്റ ഇന്ത്യക്കാരന്‍ ഗുരുതരാവസ്ഥയില്‍

വീടിന് സമീപം പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്ന കാറില്‍നിന്ന് തീ വീട്ടിലേക്ക് ആളിപ്പടര്‍ന്ന് ഇന്ത്യക്കാരന്‍ ഗുരുതരാവസ്ഥയില്‍. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ട്രൂഗാനിനായിലെ റോമക് വേയില്‍ താമസിക്കുന്ന റോബി സിംഹിനാണ് തീപിടുത്തത്തില്‍ ഗുരുതരമായി പരുക്കേറ്റത്

ഹിമാചല്‍ പ്രദേശില്‍ കുരങ്ങു പിടുത്തം പൊടിപൊടിക്കുന്നു, നടക്കുന്നത് കോടികളുടെ കച്ചവടം

സ്വന്തം ലേഖകന്‍: ഹിമാചല്‍ പ്രദേശിലെ 10 ഗ്രാമങ്ങളില്‍ കുരങ്ങന്മാരെന്നു കേട്ടാല്‍ കര്‍ഷകരുടെ മുഖം ചുളിയും. എന്നാല്‍ മറ്റൊരു കൂട്ടര്‍ക്ക് പെരുകി കൊണ്ടിരിക്കുന്ന കുരങ്ങന്‍ കൂട്ടം ഭാഗ്യം കൊണ്ടു വന്നിരിക്കുകയാണ്. കുരുങ്ങു പിടുത്തത്തില്‍ സജീവരായ ഏതാണ്ട് 336 ആളുകള്‍ക്കാണ് കുരങ്ങന്മാര്‍ ലോട്ടറിയായത്. അതിവേഗത്തില്‍ പെറ്റുപെരുകി കൃഷിക്കും കൃഷിക്കാര്‍ക്കും ഭീഷണിയായ കുരങ്ങന്മാരെ പിടികൂടി വന്ധ്യംകരിച്ച് ഉടന്‍ തന്നെ വിട്ടയക്കുന്നതാണ് …

ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ കൈപ്പിഴ, ലോക നേതാക്കളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ പുറത്തായി

സ്വന്തം ലേഖകന്‍:അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമ അടക്കമുള്ള ജി 20 ലോക നേതാക്കളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ കൈപ്പിഴ കാരണം പുറത്തായി. ആസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് നേതാക്കളുടെ പാസ്‌പോര്‍ട്ട് നമ്പര്‍, വിസാ വിവരങ്ങള്‍ അടങ്ങിയ ഇമെയില്‍ വിലാസം മാറി അയച്ചത്. കഴിഞ്ഞ വര്‍ഷത്തെ ജി 20 ഉച്ചകോടിക്കെത്തിയ ലോക നേതാക്കളുടെ വിവരങ്ങളാണ് ഇമെയിലില്‍ …